Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
വിളക്കില്‍ തെളിയും ഒറ്റത്തിരി മഹാവ്യാധി, രണ്ട് തിരി ധനനേട്ടം: നിലവിളക്ക് കൊളുത്തുന്നവര്‍ അറിയാന്‍
ഹിന്ദു ആചാര പ്രകാരം എല്ലാവരുടേയും വീടുകളില്‍ വൈകുന്നേരം നിലവിളക്ക് കൊളുത്തുന്നു. വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നത് നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്കുന്നു എന്നത് നമുക്കറിയാം. എന്നാല്‍ വിളക്ക് കൊളുത്തുമ്പോള്‍ നാം പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അതില്‍ വരുന്നതാണ് നിലവിളക്കിലെ തിരിയുടെ എണ്ണം. വിളക്ക് കത്തിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് നിലവിളക്കിലെ തിരിയുടെ എണ്ണവും. വിളക്കിലെ തിരിയുടെ എണ്ണം നമ്മുടെ ജീവിതത്തില്‍ പോസിറ്റീവ് നെഗറ്റീവ് ഫലങ്ങളെ കൊണ്ട് വരുന്നു.
എത്ര തിരികള്‍ വിളക്ക് കൊളുത്തുമ്പോള്‍ ഉപയോഗിക്കണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. തിരികളുടെ എണ്ണമനുസരിച്ച് നമ്മുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്നു. രോഗാവസ്ഥകള്‍ മുതല്‍ ധനലാഭം വരെ നിങ്ങളില്‍ വിളക്കിലെ തിരിയിലൂടെ ലഭിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിച്ച് നോക്കാം.

ഒരു തിരി
ഒരു തിരിയിട്ട് വിളക്ക് കൊളുത്തുന്നത് ഒരിക്കലും നല്ലതല്ല. ഇത് വളരെയധികം ദോഷകരമായ ഫലങ്ങള്‍ നമുക്ക് നല്കുന്നു എന്നാണ് വിശ്വാസം. മഹാവ്യാധിയിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. കൂടാതെ ഇത്തരത്തില്‍ വിളക്ക് കൊളുത്തുന്ന കുടുംബത്തില്‍ നിന്ന് പ്രശ്നങ്ങള്‍ വിട്ടു മാറാതെ നില്ക്കുന്നു എന്നാണ് പറയുന്നത്. രോഗാവസ്ഥ കുടുംബത്തില്‍ മാറാതെ നില്‍ക്കുന്നതിലൂടെ ജീവിതം പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
രണ്ട് തിരി
എന്നാല്‍ സാധാരണായായി നമ്മുടെ വീടുകളില്‍ രണ്ട് തിരിയിട്ട് വിളക്ക് കൊളുത്താറുണ്ട്. ഇത്തരത്തില്‍ വിളക്ക് കൊളുത്തുന്നത് ധനലാഭത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നാണ് വിശ്വാസം. രണ്ട് തിരിയിട്ട വിളക്ക് എന്തുകൊണ്ടും അഭികാമ്യയമായ ഒന്നാണ് എന്നാണ് പറയുന്നത്. അതില്‍ തന്നെ കിഴക്ക് പടിഞ്ഞാറ് ദിശകളിലായാണ് തിരികളുടെ സ്ഥാനം വരേണ്ടത്. എന്നാല്‍ നിങ്ങളുടെ കടബാധ്യതകള്‍ ഇല്ലാതാവുകയും സാമ്പത്തിക ഉന്നമനം ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

മൂന്ന് തിരി
മൂന്ന് തിരിയിട്ട വിളക്ക് കത്തിക്കുന്നത് അശുഭകരമായി മാറുന്ന ഒന്നാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെയും സാമ്പത്തിക സ്ഥിതിയേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. ദാരിദ്ര്യത്തിലേക്ക് മൂന്ന് തിരിയിട്ട വിളക്ക് നിങ്ങളെ എത്തിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കുടുംബത്തെ മൊത്തത്തില്‍ ദാരിദ്ര്യത്തിലേക്ക് വലിച്ചിഴക്കുന്ന അവസ്ഥ മൂന്ന് തിരിയിട്ട വിളക്ക് കത്തിച്ചാല്‍ ഉണ്ടാവും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വിളക്ക് കൊളുത്തുന്നവര്‍ ശ്രദ്ധിക്കണം.
നാല് തിരി
നാല് തിരിയിട്ട വിളക്ക് കൊളുത്തുന്നത് നിങ്ങളില്‍ പരാജയം കൊണ്ട് വരും എന്നാണ് പറയുന്നത്. മാത്രമല്ല ഇത് അശുഭകരമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ നാല് തിരിയിട്ട വിളക്ക് കൊളുത്തുന്ന വീട്ടില്‍ അഷ്ടിക്ക് വകയുണ്ടാവില്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രശ്നങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ നാല് തിരിയിട്ട വിളക്ക് കൊളുത്തുന്നവര്‍ അല്പം ശ്രദ്ധിക്കണം.
അഞ്ച് തിരി
അഞ്ച് തിരിയിട്ട വിളക്ക് കൊളുത്തുന്നത് സര്വ്വൈശ്വര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നാണ് വിശ്വാസം. അതിന്റെ ഫലമായി കുടുംബത്തിലും വീട്ടിലും നാട്ടിലും എല്ലാം ഐശ്വര്യം നിറക്കുന്നതിന് അഞ്ച് തിരിയിട്ട വിളക്ക് കൊളുത്താവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള ഐശ്വര്യവും നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. എന്നാല്‍ അഞ്ച് തിരിയിട്ട വിളക്ക് നാല് ദിക്കുകളിലേക്കും അഞ്ചാമത്തെ തിരി വടക്ക് കിഴക്ക് ദിക്കുകളിലേക്കും ആയിരിക്കണം.

വിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കാന്‍
വിളക്ക് കൊളുത്തുമ്പോള്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ പ്രധാന കാര്യം ഒരിക്കലും കരിന്തിരി കത്താന്‍ ഇടയാവരുത് എന്നതാണ്. അത് കൂടാതെ വിളക്ക് ഒരിക്കലും നിലത്ത് വെക്കാന്‍ പാടുകയില്ല. വിളക്കിന്റെ തിരി ഒരിക്കലും തെക്ക് ദിക്കിലേക്ക് വരാന്‍ പാടില്ല എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. നല്ലെണ്ണയില്‍ വിളക്ക് തെളിയിക്കുന്നതാണ് അത്യുത്തമം. വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. വീടും പരിസരവും ശുദ്ധീകരിച്ച ശേഷം മാത്രമേ വിളക്ക് കൊളുത്താന്‍ പാടുകയുള്ളൂ. പുണ്യാഹം തളിക്കുന്നതും അത്യുത്തമമാണ്.



Click it and Unblock the Notifications

