For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി ദിനത്തില്‍ ഐശ്വര്യത്തിന് വ്രതം

|

ദീപാവലി വളരെയധികം സന്തോഷം നല്‍കുന്ന ഒരു ആഘോഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവങ്ങളിലൊന്നായ ദീപാവലി എല്ലാ വര്‍ഷവും വളരെയധികം ആവേശത്തോടെയാണ് നാം ഓരോരുത്തരും ആഘോഷിക്കുന്നത്. തിന്മക്ക് മേല്‍ നന്മ നേടിയ വിജയമാണ് ഈ ദിനത്തില്‍ ആഘോഷിക്കപ്പെടുന്നത്.

ദീപാവലിയില്‍ ലക്ഷ്മീദേവിയെ വീട്ടിലെത്തിക്കാംദീപാവലിയില്‍ ലക്ഷ്മീദേവിയെ വീട്ടിലെത്തിക്കാം

വിളവെടുപ്പ് സീസണിന്റെ അവസാനത്തില്‍ അഞ്ച് ദിവസമാണ് ഉത്സവം ആരംഭിക്കുന്നത്. ഇത് ഭാഗ്യം, സന്തോഷം, സമ്പത്ത് എന്നിവ കൊണ്ടു വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉത്സവ ദിവസം ആളുകള്‍ നേരത്തെ ഉറക്കമുണര്‍ന്ന് അവരുടെ കുടുംബ ദേവന്മാരോടും പൂര്‍വ്വികരോടും പ്രാര്‍ത്ഥിച്ച് കൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസം ആചരിച്ച ശേഷമാണ് പൂജകള്‍ നടത്തുന്നത്. ലക്ഷ്മി പൂജയ്ക്ക് ശേഷം വൈകുന്നേരം വ്രതം മുറിക്കുന്നു. വ്രതത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വ്രതാനുഷ്ഠാനം ഇങ്ങനെ

വ്രതാനുഷ്ഠാനം ഇങ്ങനെ

സൂര്യാസ്തമയത്തിനു ശേഷമുള്ള സമയമാണ് പ്രദോഷം എന്ന് അറിയപ്പെടുന്നത്. ദീപാവലി പൂജ നടത്താനുള്ള ഏറ്റവും നല്ല സമയമാണിത്. ദീപാവലി പൂജയില്‍ അമാവസി, തിഥി എന്നിവ നിലനില്‍ക്കുന്നു. ലക്ഷ്മി ദേവിയെയും കാളിദേവിയെയും ആരാധിക്കുന്നു. കൂടുതലും നോര്‍ത്ത് ഇന്ത്യയിലാണ് ദേവിയെ ആരാധിക്കുന്നത്. എങ്കിലും ദീപാവലി ദിനത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് വ്രതമെടുക്കുമ്പോള്‍. അറിയുന്നതിന് വേണ്ടി വായിക്കൂ.

വ്രതാനുഷ്ഠാനങ്ങള്‍

വ്രതാനുഷ്ഠാനങ്ങള്‍

ദീപാവലിക്ക് തലേ ദിവസം തന്നെ വ്രതം ആരംഭിക്കേണ്ടതാണ്. തലേ ദിവസം സൂര്യന്‍ അസ്തമിച്ചതിന് ശേഷം വേണം വ്രതത്തിന് തുടക്കം കുറിക്കുന്നതിന്. ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിന് വേണ്ടിയാണ് വ്രതം അനുഷ്ഠിക്കുന്നത് എന്നുള്ളത് കൊണ്ട് തന്നെ പൂര്‍ണ ഉപവാസത്തിന്റെ ആവശ്യമില്ല. ദീപാവലി ദിനത്തില്‍ സൂര്യോദയത്തിന് മുന്‍പ് തന്നെ കുളിച്ച് ദേഹശുദ്ധി വരുത്തി നില വിളക്ക് കൊളുത്തേണ്ടതാണ്. ഇതിന് ശേഷം ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തുന്ന നാമങ്ങള്‍ ജപിക്കേണ്ടതാണ്.

 വ്രതാനുഷ്ഠാനങ്ങള്‍

വ്രതാനുഷ്ഠാനങ്ങള്‍

ശേഷം മഹാലക്ഷ്മി അഷ്ടകം മൂന്ന് തവണ ജപിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം ലളിതാ സഹസ്രനാമം ജപിച്ച് കനകധാരാ സ്‌തോത്രവും ചൊല്ലേണ്ടതാണ്. ഇത് ദേവി കടാക്ഷത്തിനും ഐശ്വര്യത്തിനും നേട്ടത്തിനും ഉന്നതിക്കും സാമ്പത്തിക നേട്ടത്തിനും സഹായിക്കുന്നുണ്ട്. മന്ത്രപാരായണത്തിന് ശേഷം ലക്ഷ്മീ ദേവി ക്ഷേത്ര ദര്‍ശനവും നടത്താവുന്നതാണ്. ശേഷം അന്നദാനം നടത്തുന്നതും ഇരട്ടി ഫലം നല്‍കുന്നുണ്ട്.

ദീപാവലി ഐതിഹ്യം

ദീപാവലി ഐതിഹ്യം

നിരവധി ഐതിഹ്യങ്ങളാണ് ദീപാവലിയെ സംബന്ധിച്ചിടത്തോളം ഉള്ളത്. എന്നാല്‍ ഇവ എന്താണെന്നതിനെക്കുറിച്ച് കൃത്യമായി ഇന്നും പലര്‍ക്കും അറിയില്ല. ഇതില്‍ ഒന്നാണ് പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ മഹാലക്ഷ്മി ഉയര്‍ന്ന് വന്നു എന്നും ആ ദിനമാണ് ദീപാവലി എന്നതും. അതുകൊണ്ട് തന്നെയാണ് ഈ ദിനത്തില്‍ ലക്ഷ്മീ പൂജ നടത്തുന്നതും ലക്ഷ്മി ദേവിയെ ഇത്രയധികം പ്രാധാന്യത്തോടെ ആരാധിക്കുന്നതും.

ശ്രീരാമന്റെ തിരിച്ച് വരവ്

ശ്രീരാമന്റെ തിരിച്ച് വരവ്

വനവാസത്തിന് വേണ്ടി പോയ ശ്രീരാമന്‍ സീതാ ദേവിയോടും ലക്ഷ്മണനോടും ഒപ്പം 14 വര്‍ഷത്തിന് ശേഷം തിരിച്ച് വന്നതിന്റെ പുണ്യദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീരാമ ക്ഷേത്രങ്ങളിലും ദീപാവലി ദിനത്തില്‍ വളരെയധികം ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. ഇത് കൂടാതെ ദീപാവലി ദിനത്തില്‍ ശ്രീരാമ ദേവനേയും ആരാധിക്കുന്നുണ്ട്.

ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട്

ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട്

ഭഗവാന്‍ ശ്രീകൃഷണനുമായി ബന്ധപ്പെട്ടും ഈ ദിനം വളരെയധികം ഓര്‍മ്മിക്കപ്പെടുന്നതാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമായാണ് ദീപാവലി ദിനം ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദിനം ശ്രീകൃഷ്ണനെ ആരാധിക്കുന്നതും ഓം നമോ നാരായണായ എന്ന മന്ത്രം ചൊല്ലുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ഐശ്വര്യം കൊണ്ട് വരും എന്നാണ് വിശ്വാസം.

English summary

Significance and Importance Of Diwali Vrat

Here in this article we are discussing about the significance and importance of diwali vrat. Take a look.
Story first published: Tuesday, November 10, 2020, 15:52 [IST]
X
Desktop Bottom Promotion