For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സമയത്തെ ദീപാരാധന ഫലം സർവ്വൈശ്വര്യത്തിലേക്ക്

|

ദീപാരാധന തൊഴുക എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മറ്റ് പൂജകളിൽ നിന്നും എന്ത് വ്യത്യാസമാണ് ദീപാരാധനക്ക് ഉള്ളതെന്ന് പലർക്കും അറിയില്ല. ദീപാരാധാന വൈകുന്നേരങ്ങളിൽ ആണ് സാധാരണ ഉണ്ടാവാറുള്ളത്. ക്ഷേത്രത്തിൻറെ അന്തരീക്ഷം മൊത്തത്തിൽ പോസിറ്റീവ് എനർജിയെ ആകർഷിക്കുന്ന സമയമാണ് എന്ന് പറഞ്ഞാൽ അതിന് തെറ്റ് പറയാൻ ആവില്ല. ഈ സമയത്തെ ഭഗവത് ദർശനം നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് ഉണർവ്വും ഉത്തേജനവും നൽകുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട. ഉഷപൂജ, ഇച്ചപൂജ എന്നീ സമയങ്ങളിലും ദീപാരാധന നടത്താറുണ്ട്. എന്നാൽ സാധാരണ ഏറ്റവും ശക്തിയുള്ള ദീപാരാധന എന്ന് പറയുന്നത് സന്ധ്യാസമയത്തെ ദീപാരാധന തന്നെയാണ്.

<strong>most read: ഗൃഹനാഥന് ദോഷം നൽകും തടസ്സങ്ങൾ ഇവയാണ് </strong>most read: ഗൃഹനാഥന് ദോഷം നൽകും തടസ്സങ്ങൾ ഇവയാണ്

ക്ഷേത്രത്തിലെ ഓരോ സമയത്തേയും ദീപാരാധനക്ക് ഓരോ ഫലമാണ് ഉള്ളത്. എന്നാൽ ഇത് എപ്പോഴൊക്കെ എങ്ങനെയൊക്കെ എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ഭഗവത് ചൈതന്യം ഏറ്റവും കൂടുതൽ നമ്മളിലേക്ക് പ്രവഹിക്കുന്ന സമയമാണ് ദീപാരാധന സമയം. അതുകൊണ്ട് തന്നെ ഓരോ ദീപാരാധനക്കും ഓരോ തരത്തിലുള്ള പ്രാധാന്യവും ശക്തിയും ഉണ്ട്. ഏതൊക്കെയാണ് വിവിധ തരത്തിലുള്ള ദീപാരാധനകളും അതിന്റെ ഫലവും എന്ന് നോക്കാം.

 പുലർച്ചെയുള്ള ദീപാരാധന

പുലർച്ചെയുള്ള ദീപാരാധന

ക്ഷേത്രങ്ങളിൽ പുലർച്ചെ നിർമ്മാല്യത്തിന് ശേഷവും അഭിഷേകം കഴിഞ്ഞും നടത്തുന്ന ദീപാരാധന വളരെ ഫലം നൽകുന്നതാണ്. നമ്മുടെ മുജ്ജൻമ പാപങ്ങളില്‍ നിന്ന് നമ്മളെ മോചിപ്പിക്കാന്‍ ഈ ദീപാരാധന തൊഴുതാൽ മതി എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മുജ്ജന്‍മ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ ദീപാരാധന തൊഴുതാൽ മതി.

പന്തീരടി പൂജയും ദീപാരാധനയും

പന്തീരടി പൂജയും ദീപാരാധനയും

പന്തീരടി പൂജക്ക് ശേഷം നടത്തുന്ന ദീപാരാധനക്ക് തൊഴുന്നത് ഐശ്വര്യവും സമ്പൽ സമൃദ്ധിയും ധന സമൃദ്ധിയും നൽകും എന്നാണ് വിശ്വാസം. ഈ ദീപാരാധന തൊഴുന്നത് എന്തുകൊണ്ടും നിങ്ങളിലെ ഐശ്വര്യത്തെ വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ഇത്തരമൊരു ദീപാരാധനയെക്കുറിച്ച് പലരും അറിയുന്നില്ല.

ഉച്ച പൂജക്ക് ശേഷം ദീപാരാധന

ഉച്ച പൂജക്ക് ശേഷം ദീപാരാധന

ദീപാരാധന സാധാരണ വൈകുന്നേരങ്ങളിൽ മാത്രമാണ് ഉണ്ടാവുക എന്നാണ് നമ്മുടെ അറിവ്. എന്നാൽ ഉച്ചപൂജക്ക് ശേഷവും ദീപാരാധന ഉണ്ടാവുന്നുണ്ട്. ഇത് തൊഴുതാൽ അത് നിങ്ങളിലെ എല്ലാ പാപങ്ങൾക്കും മോക്ഷം നല്‍കുന്നു എന്നാണ് വിശ്വാസം. മാത്രമല്ല സര്‍വ്വൈശ്വര്യത്തിനും ഈ ദീപാരാധന തൊഴുന്നത് നല്ലതാണ്.

സന്ധ്യാസമയത്തെ ദീപാരാധന

സന്ധ്യാസമയത്തെ ദീപാരാധന

നാം എല്ലാവരും സാധാരണ തൊഴുന്നതാണ് സന്ധ്യാസമയത്തെ ദീപാരാധന. ഈ സമയത്തെ പ്രാർത്ഥനയും ദീപാരാധന തൊഴുന്നതും സർവ്വൈശ്വര്യത്തിലേക്കാണ് വാതില്‍ തുറക്കുന്നത്. ഈ സമയത്തെ പ്രാർത്ഥന ഒരിക്കലും വിഫലമാവുന്നില്ല എന്നതാണ് സത്യം. ഈ ദീപാരാധന തൊഴുന്നത് എന്തുകൊണ്ടും നല്ലതാണ്.

അത്താഴപൂജക്ക് ശേഷം

അത്താഴപൂജക്ക് ശേഷം

അത്താഴ പൂജക്ക് ശേഷം ദീപാരാധന ഉണ്ടാവുന്നുണ്ട്. ഇത് തൊഴുത് കഴിഞ്ഞാൽ ദാമ്പത്യ സൗഖ്യവും സന്താനഭാഗ്യവും ആണ് ഫലം. അത്താഴ പൂജക്ക് ശേഷംദീപാരാധന തൊഴുന്നതിന് ദമ്പതികൾ പ്രാധാന്യം നൽകണം. ഇത് ജീവിതത്തിൽ ഐശ്വര്യവും നേട്ടവും ഉണ്ടാക്കുന്നു.

English summary

Significance and Benefits Of Deeparadhana

Significance and Benefits Of Deeparadhana, take a look.
Story first published: Sunday, February 17, 2019, 16:23 [IST]
X
Desktop Bottom Promotion