For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

|

ശബരിമലയെക്കുറിച്ചു പറയുമ്പോള്‍ 18 പടികളാണ് പ്രസക്തമാകുന്നത്. 18-ാം പടി ചവിട്ടം മഹത്തരവുമാകുന്നു.

വ്രതശുദ്ധിയോടെ മനസില്‍ നിറഞ്ഞ ഭക്തിയോടെ ഈ പടികള്‍ ചവിട്ടിയുള്ള അയ്യപ്പദര്‍ശനം ആയുസിന്റെ പുണ്യമാണെന്നാണ് വിശ്വാസം. 18 പടികള്‍ കയറുന്നത് കഠിനപ്രയത്‌നം നിറഞ്ഞ അനുഭവവുമാണ്.

18 പടികളെ മഹത്തരമാക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവയ്ക്കു പുറകില്‍ ചില വിശ്വാസങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, വ്രതശുദ്ധിയുടെ മണ്ഡല കാലത്ത് അറിയാന്‍

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

ആദ്യ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെയാണ് സൂചിപ്പിയ്ക്കുന്നത്. അതായത് കണ്ണ്, മൂക്ക്, ചെവി, വായ, ത്വക്ക് എന്നിവ.

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

കണ്ണ് നല്ല കാര്യങ്ങള്‍ ദര്‍ശിയ്ക്കാനുള്ളതാണെന്നാണ് വിശ്വാസം. ഭഗവല്‍ ദര്‍ശനം പ്രധാനമാകുന്നു. നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ മാത്രം ചെവി ഉപയോഗിയ്ക്കുക. നാമജപമടക്കമുള്ള നല്ല കാര്യങ്ങള്‍. നാവ് നല്ല കാര്യങ്ങള്‍ പറയാന്‍. ഭഗവല്‍നാമ ജപത്തിന്. മൂക്കിലൂടെ നല്ല ഗന്ധം, അതായത് ഭഗവാന് അര്‍പ്പിച്ച പൂക്കളുടെ ഗന്ധം ശ്വസിയ്ക്കുക. സ്പര്‍ശനം കൊണ്ടുദ്ദേശിയ്ക്കുന്നത് ജപമാല സ്പര്‍ശിച്ചുകൊണ്ടിരിയ്ക്കുകയെന്നതാണ്.

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

അടുത്ത എട്ടു പടികള്‍ അഷ്ടരംഗ എന്നതാണ് ഉദ്ദേശിയ്ക്കുന്നത്. കാമം, ക്രോധം, ലോഭം, മോഹം, മദം, മത്സരം, അസൂയ, അഹങ്കാരം എന്നിവ.

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

ഇത്തരം കാര്യങ്ങള്‍ ഉപേക്ഷിയ്ക്കണമെന്നാണ് പറയപ്പെടുന്നത്. മറ്റുള്ളവരേയും ഇത്തരം ദുര്‍ഗുണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിയ്ക്കുകയും വേണം.

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

സത്വം, രജസ്, തമസ് എന്നിവയെയാണ് അടുത്ത മൂന്നു പടികള്‍ സൂചിപ്പിയ്ക്കുന്നത്. മടി, ഞാനെന്ന ഭാവം തുടങ്ങിയവ ഉപേക്ഷിച്ച് ഭഗവാന് മുന്നില്‍ സ്വയംസമര്‍പ്പിയ്ക്കുകയെന്നതാണ് ഇതിന്റെ് കാരണം.

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

അവസാന രണ്ടു പടികള്‍ വിദ്യ, അജ്ഞാനം എന്നിവയെയാണ് കാണിയ്ക്കുന്നത്. അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിലേയ്ക്കു സഞ്ചരിച്ച് മോക്ഷപ്രാപ്തി കൈവരിയ്ക്കുകയെന്നതാണ് ഈ പടികള്‍ നല്‍കുന്ന പാഠം.

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

18 പടികള്‍ കയറിക്കഴിഞ്ഞാല്‍ ഒരാള്‍ ജീവിതത്തെക്കുറിച്ചുള്ള അറിവും ജീവിതാര്‍ത്ഥവും മനസിലാക്കുന്നുവെന്നു പറയാം.

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

ശബരിമലയിലെ 18 പടികള്‍ക്കു പുറകില്‍...

തേങ്ങയില്‍ നെയ്യു നിറച്ചതും മറ്റു പൂജാദ്രവ്യങ്ങളുമടങ്ങിയ ഇരുമുടിയും പ്രധാനമാണ്. അയ്യപ്പഭക്തന്റെ വ്രതശുദ്ധിയെയാണ് നെയ്യു നിറച്ച തേങ്ങയടങ്ങുന്ന ഇരുമുടിക്കെട്ട് സൂചിപ്പിയ്ക്കുന്നത്.

English summary

Significance Of 18 Steps In Sabarimala

We know that to see the lord aiyappa we need to climb the 18 steps. But do you know what each steps signifies. This is a very interesting thing. Read to kn
X
Desktop Bottom Promotion