Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
അഷ്ടൈശ്വര്യപ്രദം ഈ ശിവരാത്രി ദിനം; ഇന്ന് പരമശിവന് അനുഗ്രഹിക്കുന്ന 5 രാശിക്കാര്‍
മാര്‍ച്ച് 8 വ്യാഴാഴ്ച ചന്ദ്രന് മകരം രാശിക്ക് ശേഷം കുംഭം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ, ഇന്ന് ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയാണ്. ഈ തീയതിയിലാണ് മഹാശിവരാത്രി ഉത്സവം ആഘോഷിക്കുന്നത്. മതവിശ്വാസമനുസരിച്ച് മഹാശിവരാത്രി നാളിലാണ് ശിവന്റെയും പാര്‍വതി ദേവിയുടെയും വിവാഹം നടന്നത്. മഹാശിവരാത്രി നാളില്‍ ശിവയോഗം, ഗജകേസരിയോഗം, സിദ്ധയോഗം, തിരുവോണം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു.
ജ്യോതിഷം അനുസരിച്ച്, മഹാശിവരാത്രി ദിനത്തില്‍ രൂപപ്പെടുന്ന ശുഭകരമായ ഈ യോഗങ്ങളുടെ ഗുണം 5 രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാശിക്കാര്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും, കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢമാകും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ശിവന്റെയും ലക്ഷ്മിയുടെയും അനുഗ്രഹം നിലനില്ക്കുകയും ചെയ്യും. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. മാര്‍ച്ച് 8ന് വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
മാര്‍ച്ച് 8 മിഥുന രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. മിഥുന രാശിയിലുള്ളവര്‍ക്ക് മഹാശിവരാത്രി ആയതിനാല്‍ മതപരമായ കാര്യങ്ങളില്‍ താല്പര്യം ഉണ്ടാകും. നിങ്ങള്‍ക്ക് ശിവക്ഷേത്രത്തില്‍ പോയി ശിവനെ ആരാധിക്കാം. ക്രിയേറ്റീവ് ജോലികളില്‍ ഏര്‍പ്പെടുന്നതിലൂടെ നിങ്ങള്‍ക്ക് പേര് നേടാനുള്ള അവസരം ലഭിക്കും. ബിസിനസ്സില്‍ ചില പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണെങ്കില്‍ നിങ്ങള്‍ വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും, നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണവും വര്‍ദ്ധിച്ചേക്കാം. മഹാദേവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള എളുപ്പവഴികള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും. തൊഴില്‍ പുരോഗതിയുടെ പുതിയ വഴികളും സൃഷ്ടിക്കപ്പെടും.
ദോഷപരിഹാരം: മഹാശിവരാത്രിയില്‍ രാത്രിയില്‍ ശിവക്ഷേത്രത്തില്‍ പോയി ആചാരപ്രകാരം പ്രാര്‍ഥിക്കുകയും നെയ്യ് വിളക്ക് തെളിയിക്കുകയും ചെയ്യുക.
കന്നി
മാര്‍ച്ച് എട്ടാം തീയതി കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. മഹാശിവരാത്രി ആയതിനാല്‍ കന്നി രാശിക്കാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും, മംഗളകരമായ യോഗങ്ങള്‍ മൂലം ഇന്ന് പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂലമായ ദിവസമായിരിക്കും. ജോലി ചെയ്യുന്നവരുടെ കരിയറില്‍ സ്ഥിരത ഉണ്ടാകും, ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് പുതിയ സ്ഥാനം ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും മഹാദേവന്റെ കൃപയാല്‍ നിറവേറപ്പെടും.
പരിഹാരം: മഹാശിവരാത്രി ദിനത്തില്‍ ദരിദ്രനും അവശനുമായ ഒരാള്‍ക്ക് പണവും ധാന്യങ്ങളും ദാനം ചെയ്യുന്നത് വളരെ ഗുണം ചെയ്യും.
വൃശ്ചികം
മാര്‍ച്ച് 8 വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. വൃശ്ചിക രാശിക്കാര്‍ തങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കഠിനാധ്വാനം ചെയ്യും. അതില്‍ വിജയിക്കും. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടുന്നതിലും നിങ്ങള്‍ വിജയിക്കും. ജോലിയിലെ സങ്കീര്‍ണതകള്‍ നിങ്ങള്‍ മനസ്സിലാക്കുകയും അവ എളുപ്പത്തില്‍ മറികടക്കുകയും ചെയ്യും. അവിവാഹിതരുടെ ജീവിതത്തിലേക്ക് ആഗ്രഹിച്ച ജീവിത പങ്കാളി കടന്നുവന്നേക്കാം. വാഹത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ അതെല്ലാം മാറും.
ദോഷപരിഹാരം: മഹാശിവരാത്രി ദിവസം വീട്ടില്‍ ചെറിയൊരു ശിവലിംഗം ഉണ്ടാക്കി അഭിഷേകം ചെയ്യുക. കൂടാതെ 'ഓം നമഃ ശിവായ' എന്ന മന്ത്രം 108 തവണ ജപിക്കുക.
ധനു
മാര്‍ച്ച് 8 ധനു രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ലക്ഷ്മീദേവിയുടെ കൃപയാല്‍ ധനുരാശിക്കാര്‍ക്ക് സമ്പത്ത് നേടാനുള്ള വഴികള്‍ കണ്ടെത്തുകയും സുഖസൗകര്യങ്ങളില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്യും. വിവാഹിതര്‍ക്ക് ഇണയോടൊപ്പം എവിടെയെങ്കിലും പോകാനാകും. കുടുംബ ബിസിനസ്സ് നടത്തുന്ന ആളുകള്‍ക്ക് ആഗ്രഹിച്ച ലാഭം ലഭിക്കും, കൂടാതെ മറ്റേതെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കാനും പദ്ധതിയിടാം. നിങ്ങള്‍ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഇഷ്ടം പറയാന്‍ യോജിച്ച ദിനമാണ് ഇന്ന്. ജോലി ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും നല്ല ലാഭം ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങളുടെ പല ജോലികളും പൂര്‍ത്തിയാകും, നിങ്ങളുടെ മനസ്സില്‍ സമാധാനം അനുഭവപ്പെടും.
പരിഹാരം: മഹാശിവരാത്രിയില്‍ എള്ള്, ഗോതമ്പ്, 21 കൂവള ഇലകള്‍ എന്നിവ ശിവലിംഗത്തിന് സമര്‍പ്പിക്കുക.
കുംഭം
മാര്‍ച്ച് 8 കുംഭം രാശിക്കാര്‍ക്ക് പുരോഗതിയുടെ ദിവസമാണ്. കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമായതിനാല്‍, ധനസമ്പാദനത്തിനുള്ള പുതിയ വഴികള്‍ തെളിയും. നിങ്ങള്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങളിലേക്കും ചായ്വ് അനുഭവപ്പെടും. ജോലിയുള്ള ആളുകളുടെ ജോലികള്‍ അഭിനന്ദിക്കപ്പെടും, അതുവഴി നല്ല സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ആരില്‍ നിന്നെങ്കിലും കടം വാങ്ങേണ്ടി വന്നാല്‍ അത് എളുപ്പത്തില്‍ ലഭിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും, മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും.
പരിഹാരം: മഹാശിവരാത്രി ദിനത്തില്‍ ഒരു കുരുമുളകും ഏഴ് എള്ളും കൈയില്‍ കരുതി ശിവനെ പ്രാര്‍ത്ഥിച്ച ശേഷം ശിവലിംഗത്തില്‍ അത് സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications