Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
ശുഭയോഗങ്ങളില്‍ നിന്ന് അപൂര്‍വ്വ നേട്ടം, ഇന്ന് ഭാഗ്യം അനുഗ്രഹിക്കുന്ന 4 രാശിക്കാര്‍
ജനുവരി 17 ബുധനാഴ്ച ചന്ദ്രന് മേടത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് പൗഷമാസത്തിലെ ശുക്ലപക്ഷത്തിലെ ഏഴാം ദിവസമാണ്. ഈ ദിവസം ശിവയോഗം, സിദ്ധയോഗം, രേവതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു. ജ്യോതിഷം അനുസരിച്ച് അഞ്ച് രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാരുടെ എതിരാളികള്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയും എല്ലാ മേഖലകളിലും വിജയം നേടുകയും ചെയ്യും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടുകയും ഗണപതിയുടെ അനുഗ്രഹം നിലനില്ക്കുകയും ചെയ്യും. ജനുവരി 17 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം
ജനുവരി 17 മിഥുന രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. മിഥുന രാശിക്കാര്‍ ജീവിതവിജയം നേടുന്നതിനായി നടത്തുന്ന പദ്ധതികള്‍ വിജയിക്കും, എല്ലാ ജോലികളും ദൃഢനിശ്ചയത്തോടെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. നിങ്ങളുടെ വരുമാനത്തിനൊപ്പം നിങ്ങളുടെ പദവിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സ് നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും, ജോലിയുള്ള ആളുകള്‍ക്ക് ഓഫീസര്‍മാരില്‍ നിന്ന് പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാകും.
പ്രതിവിധി: ഭാഗ്യം വര്‍ധിപ്പിക്കാന്‍, ഗണപതിക്ക് പാലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ സമര്‍പ്പിച്ച് ഗണേശ ചാലിസ ചൊല്ലുക.
കന്നി
ജനുവരി 17 കന്നി രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. കന്നിരാശിക്കാര്‍ കൂടുതല്‍ സമയവും പണം സമ്പാദിക്കുന്നതിനും കുടുംബത്തിന്റെ വികസനത്തിനും വേണ്ടി ചെലവഴിക്കും. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും നിങ്ങളുടെ തൊഴില്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തുകയും ചെയ്യും. നിങ്ങള്‍ ചെയ്യുന്ന ജോലിയെ മേലുദ്യോഗസ്ഥര്‍ ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യും. ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. നിങ്ങള്‍ നല്ല സമയം ചെലവഴിക്കും, അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് വിവാഹപ്രായമായെങ്കില് ഇന്ന് വിവാഹത്തിന് നല്ല അവസരങ്ങള്‍ ലഭിക്കും. കുടുംബാന്തരീക്ഷം വളരെ പ്രസന്നമായിരിക്കും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ തിളപ്പിച്ച് അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
ധനു
ജനുവരി 17 ധനു രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. ധനു രാശിക്കാര്‍ എല്ലാ വെല്ലുവിളികളെയും ധൈര്യപൂര്‍വം നേരിടുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യും. പുതിയ ബിസിനസ്സ് ആരംഭിച്ചവര്‍ക്ക് ഇന്ന് നല്ല ലാഭം നേടാനാകും. ബിസിനസുകാര്‍ അവരുടെ ബിസിനസ്സില്‍ ഒരു പുതിയ ദിശയിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയിട്ടേക്കാം. പ്രണയ ജീവിതത്തിലുള്ള ആളുകള്‍ക്ക് തങ്ങളുടെ പങ്കാളിയുടെ പിന്തുണയും സ്നേഹവും ലഭിക്കും. ഇന്ന് ധനു രാശിയിലുള്ള ആളുകള്‍ക്ക് പോസിറ്റീവ് എനര്‍ജി കാണും. ഇത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ആരോഗ്യം മികച്ചതാക്കുകയും ചെയ്യും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
മകരം
ജനുവരി 17 മകരം രാശിക്കാര്‍ക്ക് ഗുണകരമാണ്. മകരം രാശിക്കാര്‍ ഭൗതിക സൗകര്യങ്ങള്‍ ആസ്വദിക്കും, കുടുംബാംഗങ്ങള്‍ക്കായി ആഡംബരത്തോടെ പണം ചെലവഴിക്കും. ഒരു പുതിയ വസ്തുവില്‍ നിക്ഷേപിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഗാര്‍ഹിക രംഗത്ത്, എല്ലാ കുടുംബാംഗങ്ങളുമായും നിങ്ങളുടെ ബന്ധം വളരെ മികച്ചതായിരിക്കും. നിങ്ങള്‍ എവിടെയെങ്കിലും പോകാനും പദ്ധതിയിടും. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനത്തോടൊപ്പം സ്ഥാനമാനങ്ങളും വര്‍ധിക്കും, മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് നല്ല ഓഫര്‍ ലഭിക്കും. ഈ രാശിക്കാര്‍ ഒരു പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ മിടുക്ക് കൊണ്ട് നിങ്ങള്‍ അതില്‍ വിജയിക്കും. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും, അതിനാല്‍ നിങ്ങളുടെ പല ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
