മഹായോഗങ്ങളുടെ ശുഭപ്രഭാവം; ഈ 5 രാശിക്കാരെ ഇന്ന് ഭാഗ്യം അനുഗ്രഹിക്കും

നവംബര്‍ 2 വ്യാഴാഴ്ച ചന്ദ്രന്‍ ബുധന്റെ രാശിയായ മിഥുന രാശിയിലേക്ക് കടക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ അഞ്ചാം ദിവസമാണ്. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, ശിവയോഗം, സിദ്ധയോഗം, ആര്‍ദ്ര നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. കൂടാതെ, തുലാം രാശിയില്‍ സൂര്യന്‍, ബുധന്‍, ചൊവ്വ എന്നിവയുടെ സംയോജനവും രൂപംകൊള്ളുന്നു. ഇതുമൂലം ത്രിഗ്രഹിയോഗം രൂപപ്പെടുന്നു. ഈ മഹായോഗങ്ങളുടെ രൂപീകരണം ജീവിതത്തില്‍ പോസിറ്റീവിറ്റി കൊണ്ടുവരുമെന്നും എല്ലാ പ്രവൃത്തികളിലും വിജയം കൊണ്ടുവരുമെന്നും ജ്യോതിഷത്തില്‍ പറയുന്നു.

ജ്യോതിഷം അനുസരിച്ച്, ശുഭകരമായ യോഗങ്ങള്‍ കാരണം അഞ്ച് രാശിക്കാര്‍ക്ക് വ്യാഴാഴ്ച വളരെ നല്ല ദിവസമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ലഭിക്കും, കുടുംബജീവിതവും ദാമ്പത്യജീവിതവും മികച്ചതായിരിക്കും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടും, വിഷ്ണുവിന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും. നവംബര്‍ 2 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുമെന്ന് നമുക്ക് നോക്കാം.

Siddha Yoga and Ardra Nakshatra

ഇടവം

നവംബര്‍ 2 ഇടവം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. ഇടവം രാശിക്കാര്‍ക്ക് ഇന്ന് കിട്ടാതെകിടക്കുന്ന പണം ലഭിക്കും, സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ നിരന്തരമായ കഠിനാധ്വാനം ഫലം നല്‍കും. നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭത്തിന് അവസരമുണ്ട്. സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള ശുഭ സാധ്യതകളുണ്ട്. വിദേശത്ത് പോകാനും ജോലി നേടാനും ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. തൊഴില്‍ പുരോഗതിയില്‍ സംതൃപ്തരാകും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങളുടെ ആരോഗ്യം ശക്തിപ്പെടും. അയല്‍ക്കാരുമായുള്ള ബന്ധം മികച്ചതായിരിക്കും.

പ്രതിവിധി: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വ്യാഴാഴ്ച കുങ്കുമം, മഞ്ഞ ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ബലപ്പെടുത്തുന്നു.

കന്നി

നവംബര്‍ 2 കന്നി രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. കന്നി രാശിക്കാര്‍ ഭാഗ്യം കൂടെയുണ്ടാകും. നിങ്ങളുടെ പദ്ധതികളില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ ജ്ഞാനം ഉപയോഗിച്ച് നിങ്ങള്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കും. വളരെക്കാലത്തിനുശേഷം, നിങ്ങള്‍ ഒരു പഴയ സുഹൃത്തിനെ കാണും.

ദോഷപരിഹാരം: പണസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഒരു ആലില ഗംഗാജലത്തില്‍ കഴുകി 'ഓം ശ്രീം ഹ്രീം ശ്രീം നമഃ' എന്ന മന്ത്രം കുങ്കുമം കൊണ്ട് എഴുതി പേഴ്‌സില്‍ സൂക്ഷിക്കുക. കൂടാതെ ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു വെള്ളി നാണയം സൂക്ഷിക്കുക.

വൃശ്ചികം

നവംബര്‍ 2 വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് വരുമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. മികച്ച ചിന്തകളും മനസില്‍ വരും. വീട്ടില്‍ ചില ബന്ധുക്കള്‍ വന്നേക്കാം. ഇന്ന് നിങ്ങളുടെ ശ്രദ്ധ കൂടുതല്‍ പണം സമ്പാദിക്കുന്നതിലായിരിക്കും. ഈ രാശിചിഹ്നത്തിലെ ചില ആളുകള്‍ക്ക് ക്രിയേറ്റീവ് ജോലിയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ജോലിക്കാര്‍ക്ക് മേലധികാരികളുടെ പിന്തുണ ലഭിക്കും. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും, ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും വര്‍ദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.

പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുകയും ജോലിസ്ഥലത്ത് മഞ്ഞനിറത്തിലുള്ള വസ്ത്രം ഉപയോഗിക്കുകയും ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുക.

മകരം

നവംബര്‍ 2 മകരം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. മകരം രാശിക്കാര്‍ തങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കും, കൂടാതെ ശാന്തമായ മാനസികാവസ്ഥയിലായിരിക്കും. ബിസിനസുകാര്‍ക്ക് നല്ല ലാഭം നേടാനാകും. ബിസിനസ്സിലെ നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ജോലിയില്‍ വ്യത്യസ്തമായൊരു ഐഡന്റിറ്റി സൃഷ്ടിക്കാന്‍ കഴിയും. പെങ്ങളുടെയോ സഹോദരന്റെയോ വിവാഹത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടെങ്കില്‍ അതെല്ലാം നീക്കും. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. സന്താനങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും, അവരുടെ വിജയത്തില്‍ മനസ്സ് സന്തോഷിക്കും.

ദോഷപരിഹാരം: തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വാഴപ്പഴം പൂജിക്കുകയും പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുകയും ചെയ്യുക. എന്നാല്‍ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക.

കുംഭം

നവംബര്‍ 2 കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. കുംഭം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യമുണ്ടാകും, നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭം ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തിന് നല്ല ഉത്തേജനം നല്‍കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പര്യം വര്‍ദ്ധിക്കും. ആവശ്യമുള്ള ആരെയെങ്കിലും സഹായിക്കാന്‍ നിങ്ങള്‍ മുന്നോട്ട് വരും. കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ വിജയിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും, നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം മറ്റുള്ളവര്‍ക്ക് മാതൃകയാകും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

പ്രതിവിധി: കുബേര യന്ത്രമോ ശ്രീ യന്ത്രമോ ഒരു ചെമ്പ് പാത്രത്തില്‍ കൊത്തി നിങ്ങളുടെ പേഴ്‌സില്‍ സൂക്ഷിക്കുക. ഇതോടൊപ്പം, ഒരു കഷണം ഗോമതി ചക്രം, അടക്ക, കുങ്കുമം അല്ലെങ്കില്‍ മഞ്ഞള്‍ എന്നിവ നിങ്ങള്‍ക്കൊപ്പം സൂക്ഷിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, November 2, 2023, 8:16 [IST]
X
Desktop Bottom Promotion