Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
തരണം ചെയ്യേണ്ടത് കഠിനമായ കാലം, ശുക്രന്റെ ഉദയം; ഓഗസ്റ്റ് 18 മുതല്‍ 4 രാശിക്ക് ദോഷഫലം
ജ്യോതിഷത്തില്‍, ശുക്രനെ സമ്പത്തിന്റെയും മഹത്വത്തിന്റെയും ഐശ്വര്യത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായി കണക്കാക്കുന്നു. ശുക്രന്റെ മാറ്റം മനുഷ്യജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ശുക്രന് ഉദയ്ക്കുമ്പോഴോ അസ്തമിക്കുകയോ രാശി മാറുകയോ ചെയ്യുമ്പോള്‍ അത് 12 രാശികളേയും ബാധിക്കുന്നു.
ജ്യോതിഷം അനുസരിച്ച് ഓഗസ്റ്റ് 18ന് ശുക്ര ദേവന് ഉദയം ചെയ്യും. ഏതൊരു ഗ്രഹത്തിന്റെയും ഉദയം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചില രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ നാല് രാശിക്ക് ഈ സമയം ചില പ്രശ്നങ്ങളും നേരിടേണ്ടിവരും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശുക്രന്റെ ഉദയം
ജ്യോതിഷ പ്രകാരം, ശുക്രന് ഒരു വ്യക്തിയുടെ ജാതകത്തില്‍ ഉയര്‍ന്നാല്‍, അയാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ല. അത്തരം ആളുകളുടെ ജീവിതം സന്തോഷകരമായി തുടരുന്നു. അവരുടെ ഭാഗ്യം ശക്തമാകുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. ജ്യോതിഷ കണക്കനുസരിച്ച് ഓഗസ്റ്റ് 18ന് രാവിലെ 5.21ന് ശുക്രദേവന് ഉദിക്കും. ശുക്രന് ബലഹീനനാണെങ്കില്‍ ദാമ്പത്യജീവിതത്തിലും പ്രണയജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
മേടം
കര്‍ക്കടകത്തില്‍ ശുക്രന്റെ ഉദയം മൂലം മേടം രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത്, ഈ രാശിക്കാര്‍ക്ക് അല്‍പ്പം വൈകാരികത അനുഭവപ്പെടാം. ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ വിഷമിപ്പിച്ചേക്കാം. ഈ സമയത്ത് ബന്ധങ്ങളില്‍ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കുമെങ്കിലും അപകടങ്ങളെ കരുതിയിരിക്കേണ്ടതായുണ്ട്.

മിഥുനം
ശുക്രന്റെ ഉദയം മിഥുന രാശിക്കാര്‍ക്ക് അനുകൂലമല്ല. നിങ്ങളുടെ സമ്പത്തിന്റെ ഭവനത്തില്‍ ശുക്രന് അസ്തമിക്കാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍. നിങ്ങളുടെ ബാങ്ക് ബാലന്‍സില്‍ കുറവുണ്ടായേക്കാം. കുടുംബ ഉത്തരവാദിത്തങ്ങള്‍ കാരണം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. വാതുവെപ്പ് അല്ലെങ്കില്‍ ലോട്ടറി മുതലായവയില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. പ്രണയബന്ധങ്ങളില്‍ പിരിമുറുക്കമോ പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസമോ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
തുലാം
ശുക്രന്റെ ഉദയം തുലാം രാശിക്കാര്‍ക്ക് ദോഷകരമായേക്കാം. നിങ്ങളുടെ സംക്രമ ജാതകത്തിന്റെ പത്താം ഭാവത്തില്‍ ശുക്രന് അസ്തമിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയില്‍ വളരെയധികം അധ്വാനിക്കേണ്ടിവരും, അനാവശ്യമായ ടെന്‍ഷനുകള്‍ മുന്നിലെത്തും. ജോലിയിലും ബിസിനസ്സിലും സമാധാനം ഉണ്ടാകില്ല. ചില പ്രശ്നങ്ങള്‍ നിങ്ങളെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. സാമ്പത്തികമായും ഈ സമയം നഷ്ടം വരാം. ഈ കാലയളവില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കരുത്. നിങ്ങളുടെ ജോലികള്‍ സമാധാനപരമായി ചെയ്യാന്‍ ശ്രമിക്കുക.

വൃശ്ചികം
ജ്യോതിഷ പ്രകാരം ശുക്രന്റെ ഉദയം വൃശ്ചിക രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. ഇതുകൂടാതെ, ബിസിനസ്സില്‍ പണം കുടുങ്ങിയേക്കാം. നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കണം. ചെലവുകളുടെ ആധിക്യം മൂലം മനസ്സ് അസ്വസ്ഥമായിരിക്കും. ഇതോടൊപ്പം ഈ കാലയളവില്‍ ഗാര്‍ഹിക ചെലവുകളിലും വര്‍ധനവുണ്ടാകും.
ശുക്രദോഷത്തിന് പ്രതിവിധി
വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുക. നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുക. കൊച്ചു പെണ്കുട്ടികള്ക്കോ വിധവകളായ സ്ത്രീകള്‍ക്കോ മധുരപലഹാരങ്ങള്‍ നല്‍കുക. ശുക്രനില്‍ നിന്ന് അനുകൂല ഫലങ്ങള്‍ നേടുന്നതിന് നല്ല സ്വഭാവം നിലനിര്‍ത്തുക. ലക്ഷ്മി ദേവിയെ ആരാധിച്ച് ശുക്രന്റെ അനുഗ്രഹം നേടുക. തടസ്സങ്ങള്‍ നീക്കാനും ജീവിതത്തില്‍ ഉയരാന്‍ അനുഗ്രഹം നേടാനും ശ്രീ സൂക്തം ശ്ലോകം ചൊല്ലുക.
ശുക്രനില്‍ നിന്ന് അനുഗ്രഹം ലഭിക്കാന്‍, നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ ഉപവസിക്കണം. ശുക്ര ബീജ മന്ത്രം - 'ഓം ദ്രാം ദ്രീം ദ്രൗം സഃ ശുക്രായ നമഃ' ദിവസവും 108 തവണ ചൊല്ലിക്കൊണ്ട് ശുക്രന്റെ നല്ല ഫലങ്ങള്‍ മെച്ചപ്പെടുത്തുക. ശുക്രന്റെ ശുഭ ഫലങ്ങള്‍ നേടാന്‍ ശുക്ര യന്ത്രങ്ങള്‍ ധരിക്കുക. വെള്ളി ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും ധരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
