Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അളവറ്റ നേട്ടങ്ങളോടെ ശുക്രന്റെ ഉദയം; ധനമഴ നനയാന്‍ ഒരുങ്ങിക്കോളൂ ഈ 6 രാശിക്കാര്‍
ജ്യോതിഷത്തില്‍ ശുക്രന് ഗ്രഹത്തെ ആഡംബരം, സമ്പത്ത്, തേജസ്സ്, ഭൗതിക സന്തോഷം, ഐശ്വര്യം, ലൈംഗികത എന്നിവയുടെ സൂചകമായി കണക്കാക്കുന്നു. ശുക്രന് അസ്തമിക്കുമ്പോഴോ ഉദിച്ചുയരുമ്പോഴോ ഈ മേഖലകളില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു.
ഈ സമയം ഓഗസ്റ്റ് 18ന് ശുക്രന് കര്‍ക്കിടകം രാശിയില്‍ ഉദിക്കുന്നു. അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും എല്ലാ രാശിചിഹ്നങ്ങളിലും കാണപ്പെടും. എന്നാല്‍ 6 രാശിക്കാര്‍ക്ക് ഈ സമയം സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും അനുഗ്രഹം ലഭിക്കുന്നു. ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
ശുക്രന്റെ ഉദയം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. അതുകൊണ്ട് തന്നെ ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ സ്നേഹവും ആകര്‍ഷണവും വര്‍ദ്ധിക്കും.
സാമ്പത്തിക പ്രതിസന്ധികളും അവസാനിക്കും. നിങ്ങളുടെ കുടുംബജീവിതം ഈ സമയത്ത് സന്തോഷകരമായിരിക്കും. പങ്കാളിത്ത ജോലിയില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. അവിവാഹിതരായവര്‍ക്ക് അവരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാക്കാനാകും. ജോലിക്കാര്‍ക്ക് ഈ സമയത്ത് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.
മീനം
ശുക്രന്റെ ഉദയം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ഉദിക്കും. നിങ്ങളുടെ രാശിയുടെ മൂന്നാമത്തെയും എട്ടാമത്തെയും വീടിന്റെ അധിപന് ശുക്രനാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും. ആകസ്മികമായി പണം ലഭിക്കും. ഗവേഷണ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്, ഈ സമയം അതിശയകരമാണെന്ന് തെളിയും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ഈ കാലയളവില്‍, നിങ്ങള്‍ സാമൂഹികമായി വളരെയധികം ഇടപെടും.

മിഥുനം
ശുക്രന് ഗ്രഹത്തിന്റെ ഉദയം നിങ്ങള്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം ശുക്രന് ഗ്രഹം നിങ്ങളുടെ ജാതകത്തിന്റെ പണ ഭവനത്തില്‍ ഉദിക്കും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിലുള്ളവര്‍ക്ക് ഈ സമയത്ത് നല്ല ഓഫറും ലഭിച്ചേക്കാം. നിങ്ങളുടെ സംസാരത്തിലൂടെ ആളുകളെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കടക്കെണിയിലായവര്‍ക്ക് കടത്തില്‍ നിന്ന് മോചനം ലഭിക്കും. ബിസിനസുകാര്‍ക്ക് ഈ സമയത്ത് കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും.
കര്‍ക്കടകം
ശുക്രന് ഗ്രഹത്തിന്റെ ഉദയം നിങ്ങളുടെ സ്വന്തം രാശിയില്‍ സംഭവിക്കുന്നു. അതിന്റെ അനുകൂല ഫലം നിങ്ങളുടെ ജീവിതത്തില്‍ ദൃശ്യമാകും. നിങ്ങള്‍ക്ക് ഈ സമയം വലിയ ആളുകളുമായി ബന്ധം ഉണ്ടാകും. നിങ്ങളുടെ സ്വാധീനവും വര്‍ദ്ധിക്കും. പ്രണയ പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. നിങ്ങളുടെ ജീവിത പങ്കാളി പുരോഗതി പ്രാപിക്കും. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. വിവാഹിതരുടെ ജീവിതത്തില്‍ അസ്വസ്ഥതകളൊന്നുമുണ്ടാകില്ല. ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. ശുക്രന്റെ ശുഭഫലം നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തും.

തുലാം
ശുക്രന്റെ ഉദയത്തോടെ തുലാം രാശിക്കാരുടെ ഭാഗ്യവും ഉയരും. ഈ കാലയളവില്‍ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. അതുപോലെ തന്നെ പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കാനുള്ള ഉയര്‍ന്ന സാധ്യതയുമുണ്ട്. ജോലിസ്ഥലത്ത് നല്ല ഫലങ്ങള്‍ ലഭിക്കും, ബിസിനസ്സില്‍ ലാഭത്തിന്റെ ലക്ഷണങ്ങളുണ്ട്. ജോലിയില്‍ വന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ കാലക്രമേണ ഇല്ലാതാകും.
ധനു
ശുക്രന്റെ ഉദയം ധനു രാശിക്കാര്‍ക്ക് ഫലദായകമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍, നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് കാണും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ഈ കാലയളവില്‍, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ നല്ല ഫലങ്ങള്‍ നേടാനാകും. കഠിനാധ്വാനത്തിലൂടെ നല്ല ഫലങ്ങള്‍ നേടുകയും ചെയ്യും. കാലങ്ങളായി വന്നുകൊണ്ടിരുന്ന പ്രശ്നങ്ങളും നീങ്ങും. ഈ കാലയളവില്‍, നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

