Latest Updates
-
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം!
ശുക്രന്റെ ഉദയം; അഷ്ടലക്ഷ്മി രാജയോഗം; ഈ 3 രാശിക്ക് സൗഭാഗ്യഫലങ്ങള്‍
ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യജീവിതത്തിലും രാശിചിഹ്നങ്ങളിലും പലവിധത്തില്‍ സ്വാധീനം ചെലുത്തുന്നു. അത്തരത്തില്‍ ശുക്രന് ഈ സമയം ഉദയം ചെയ്യും. സെപ്തംബര്‍ 30ന് ശുക്രന് അസ്തമിച്ചിരുന്നു. ഇപ്പോള്‍ അത് നവംബര്‍ 21ന് ഉദിക്കാന്‍ പോകുന്നു. അതുമൂലം അഷ്ടലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലും പ്രതിഫലിക്കും. ഈ സമയത്ത് നല്ല പണം സമ്പാദിക്കാന്‍ കഴിയുന്ന ചില രാശികളുണ്ട്. അഷ്ടലക്ഷ്മി രാജയോഗ ഫലത്താല്‍ നേട്ടം ലഭിക്കുന്ന 3 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മീനം
മീനം രാശിക്കാര്‍ക്ക് അഷ്ടലക്ഷ്മി രാജയോഗം ഗുണം ചെയ്യും. ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. ഇതിനെ ഭാഗ്യത്തിന്റെയും വിദേശ യാത്രയുടെയും ഭാവമായി കണക്കാക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് തൊഴിലിലും ബിസിനസിലും ഭാഗ്യം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ യാത്രകള്‍ നടത്താനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ഇതോടൊപ്പം വിദേശത്ത് ജോലി ചെയ്യാനുള്ള ഭാഗ്യവുമുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

വൃശ്ചികം
അഷ്ടലക്ഷ്മി രാജയോഗം കാരണം സാമ്പത്തികമായി നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ശുക്രന് നിങ്ങളുടെ രാശിയില്‍ ഉദിക്കുന്നു. ഇക്കാരണത്താല്‍ ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങളുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ പ്രോത്സാഹനം ലഭിക്കും. സാമ്പത്തികവശം ശക്തമായിരിക്കും. ശുക്രന്റെ ഭാവം നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭാവത്തില്‍ പതിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പങ്കാളിത്ത ജോലികളില്‍ നല്ല നേട്ടങ്ങളുണ്ടാകും.

കുംഭം
അഷ്ടലക്ഷ്മി രാജയോഗം കുംഭം രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ നല്ലതാണെന്ന് തെളിയും. ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. ഇത് തൊഴില്‍ മേഖലയായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം നേടാന്‍ കഴിയും. നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതം മികച്ചതായിരിക്കും. ജോലിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്.

അഷ്ടലക്ഷ്മി യോഗഫലങ്ങള്‍
അഷ്ടലക്ഷ്മി യോഗത്തോടെ ജനിച്ച ഒരാള്‍ക്ക് അഷ്ടലക്ഷ്മീ ദേവതകളുടെ അഷ്ടസമൃദ്ധി ലഭിക്കുന്നു. സല്പേര്, പ്രശസ്തി, സമൃദ്ധി, സംതൃപ്തി, സമാധാനം എന്നിവ അവരുടെ ജീവിതകാലത്ത് ആസ്വദിക്കുന്നു. അഷ്ടലക്ഷ്മികള് ഇവയാണ്:
1. ആദിലക്ഷ്മി അല്ലെങ്കില്‍ മഹാലക്ഷമി - യഥാര്‍ത്ഥവും സമ്പൂര്‍ണ്ണവുമായ സമൃദ്ധി.
2. ധന ലക്ഷ്മി - സമ്പത്തിന്റെ സമൃദ്ധി.
3. ധാന്യ ലക്ഷ്മി- ഐശ്വര്യ ഭക്ഷണവും ഭോഗവും
4. ഗജ/വൈഭവ ലക്ഷ്മി - രാജകീയ പദവിയും അധികാരവും
5. സന്താന ലക്ഷ്മി - കുട്ടികളുടെ അഭിവൃദ്ധി
6. ധൈര്യ ലക്ഷ്മി - ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും സമൃദ്ധി
7. വിജയ ലക്ഷ്മി - വിജയത്തിന്റെ സമൃദ്ധി
8. വിദ്യാലക്ഷ്മി - വിദ്യാഭ്യാസത്തിന്റെയും ജ്ഞാനത്തിന്റെയും സമൃദ്ധി



Click it and Unblock the Notifications