Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുക്രന്റെ ഉദയം; ഈ രാശിക്കാര്‍ക്ക് ശുക്രനുദിക്കും, ഭാഗ്യദിനങ്ങള്‍ മുന്നില്‍
ജ്യോതിഷത്തില്‍ സന്തോഷം, ഐശ്വര്യം, ആഡംബരം, സൗന്ദര്യം എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ 2 മുതല്‍ ശുക്രന് അസ്തമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നവംബര്‍ 20ന് ശുക്രന് വൃശ്ചിക രാശിയില്‍ ഉദിച്ചിരിക്കുന്നു. ജ്യോതിഷ പ്രകാരം ശുക്രന് ഒരു ശുഭഗ്രഹമാണ്. ശുക്രന്റെ ഉദയം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും.
ഇത് ചില രാശിക്കാര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. ശുക്രന്റെ ഉദയത്തോടെ ചില രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ വരാന്‍ പോകുന്നു. വൃശ്ചികം രാശിയില്‍ ശുക്രന്റെ ഉദയം മൂലം 12 രാശിക്കാര്‍ക്കും കൈവരുന്ന സൗഭാഗ്യങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിചക്രത്തില്‍ നിന്ന് എട്ടാം ഭാവത്തില്‍ ശുക്രന് സംക്രമിക്കും. ശുക്രന്റെ ഉദയത്തിന്റെ സ്വാധീനം നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ പല ഫലങ്ങളും നല്‍കും. സാമൂഹികമായി അന്തസ്സും ബഹുമാനവും വര്‍ദ്ധിക്കും. എന്നാല്‍ നിങ്ങളുടെ സ്വന്തം ആളുകളെ കരുതിയിരിക്കുക. ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുക. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ക്ക് കാലതാമസം നേരിടും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിസ്സംഗത ഉണ്ടാകും. ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇടവം
ഇടവം രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ സംക്രമിക്കുന്നതിലൂടെ ഉദയ ശുക്രന്റെ സ്വാധീനം മികച്ചതായിരിക്കും. ദാമ്പത്യ ചര്‍ച്ചകള്‍ വിജയിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വകുപ്പുകളില്‍ കാത്തിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ടെന്‍ഡറിന് അപേക്ഷിക്കാന്‍ ഗ്രഹനില അനുകൂലമാണ്. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. രഹസ്യ ശത്രുക്കളെ കരുതിയിരിക്കുക.

മിഥുനം
മിഥുനം രാശിചക്രത്തില്‍ നിന്ന് ആറാം ഭാവത്തില്‍ സഞ്ചരിക്കുന്ന ഉദയ ശുക്രന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. കോടതി വ്യവഹാരങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനം വരും. ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ സേവനത്തിന് അപേക്ഷിക്കണമെങ്കില്‍ സമയം നല്ലതാണ്. വിദേശ കമ്പനികളില്‍ സേവനത്തിനോ പൗരത്വത്തിനോ വേണ്ടി നടത്തുന്ന ശ്രമങ്ങളും വിജയിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ സമയം അനുകൂലമായിരിക്കും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

കര്‍ക്കിടകം
ഉദയ ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ വലിയ വിജയം കൈവരും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ തീവ്രതയുണ്ടാകും. പ്രണയവിവാഹം ചെയ്യണമെങ്കില്‍ അതിനുള്ള അവസരം അനുകൂലമായിരിക്കും. നവദമ്പതികള്‍ക്ക് സന്താനലബ്ധിക്ക് സാധ്യതയുണ്ട്. കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്നും സഹകരണം ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ നാലാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉദയ ശുക്രന് നിങ്ങള്‍ക്ക് വിജയം നല്‍കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. വീടോ വാഹനമോ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവസരങ്ങള്‍ അനുകൂലമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ടെന്‍ഡറിന് അപേക്ഷിക്കണമെങ്കില്‍ സമയം അനുകൂലമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായും സഹോദരന്മാരുമായും അഭിപ്രായവ്യത്യാസങ്ങള്‍ വളരാന്‍ അനുവദിക്കരുത്.

കന്നി
കന്നി രാശിചക്രത്തില്‍ നിന്ന് മൂന്നാം ഭവനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉദയ ശുക്രന് നിങ്ങള്‍ക്ക് നല്ല വിജയം നല്‍കും. നിങ്ങളുടെ തീരുമാനങ്ങളും നടപടികളും അഭിനന്ദിക്കപ്പെടും. സാമൂഹിക പദവി വര്‍ദ്ധിക്കും. ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. നവദമ്പതികള്‍ക്ക് സന്താനലബ്ധിക്ക് സാധ്യതയുണ്ട്. വിദേശ പൗരത്വത്തിന് അപേക്ഷിക്കാന്‍ നല്ല സമയമായിരിക്കും.

തുലാം
ഉദയ ശുക്രന് നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ സാമ്പത്തിക വശം ശക്തിപ്പെടും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. നിങ്ങളുടെ സംസാരശേഷിയുടെ ബലത്തില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ വിജയം ലഭിക്കും. ഏതെങ്കിലും വലിയ ജോലി ആരംഭിക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ഗ്രഹനില അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് ശത്രുക്കളെ കരുതിയിരിക്കുക.

വൃശ്ചികം
ഉദയ ശുക്രന് നിങ്ങളുടെ രാശിയില്‍ സഞ്ചരിക്കുമ്പോള്‍ സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും. ഏറെ നാളായി കാത്തിരുന്ന ജോലികള്‍ പൂര്‍ത്തിയാകും. സാമൂഹികമായി നിങ്ങള്‍ക്ക് അന്തസ്സ് വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം മികച്ചതായിരിക്കും. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിക്കും. വീടോ വാഹനമോ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗ്രഹനില അനുകൂലമായിരിക്കും.

ധനു
ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. വിദേശയാത്രയുടെ ഗുണം ലഭിക്കും. വിദേശ കുടിയേറ്റത്തിന് ശ്രമിക്കണമെങ്കില്‍, അവസരം മികച്ചതായിരിക്കും. ഈ സമയം വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടിവരും.

മകരം
മകരം രാശിചക്രത്തില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉദയ ശുക്രന് നിങ്ങള്‍ക്ക് മികച്ച വിജയം നല്‍കും. നിങ്ങളുടെ തന്ത്രങ്ങള്‍ ഫലം കാണും. നിങ്ങള്‍ക്ക് എന്തെങ്കിലും വലിയ ജോലികള്‍ ആരംഭിക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ, ഗ്രഹസംക്രമണം അനുകൂലമായിരിക്കും. നവദമ്പതികള്‍ക്ക് സന്താനലബ്ധിക്ക് സാധ്യതയുണ്ട്.

കുംഭം
കുംഭം രാശിയില്‍ പത്താം ഭാവത്തില്‍ ശുക്രന് സംക്രമിക്കുന്നു. ശുക്രന്റെ ഉദയത്തിന്റെ സ്വാധീനം തൊഴില്‍, ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ലതായിരിക്കും. വിജയം നേടാനാകും. എന്നാല്‍ പങ്കാളിത്ത ബിസിനസ്സ് ഒഴിവാക്കുക. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. ആഡംബര വസ്തുക്കള്‍ വാങ്ങും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് അവസരമുണ്ടാകും. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി ഉയരും.

മീനം
മീനം രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ശുക്രന്റെ പ്രഭാവം നിങ്ങള്‍ക്ക് മികച്ച വിജയം നല്‍കും. മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിക്കും. വിദേശയാത്രയുടെ ഗുണം ലഭിക്കും. വിദേശ കമ്പനികളില്‍ സേവനത്തിനും പൗരത്വത്തിനും വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. കുടുംബാംഗങ്ങളില്‍ നിന്നും മുതിര്‍ന്ന സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ വിജയിക്കും.



Click it and Unblock the Notifications
