Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
30 വര്‍ഷത്തിന് ശേഷം ശനിയും ശുക്രനും അടുത്തടുത്ത്; 2024ല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം
ഏതാനും ദിവസങ്ങള്‍ക്കകം പുതുവര്‍ഷം പിറക്കുകയാണ്. ജ്യോതിഷപ്രകാരം, 2024ന്റെ തുടക്കത്തില്‍ പല സൗഹൃദ ഗ്രഹങ്ങളും കൂടിച്ചേരാന്‍ പോകുന്നു. ഇതില്‍ ശുക്രന്, ശനി എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. ശനിദേവന് ഇപ്പോള്‍ കുംഭ രാശിയിലാണ് സഞ്ചരിക്കുന്നത്. 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ ശുക്രനും കുംഭ രാശിയില്‍ സഞ്ചരിക്കും. ഇതുമൂലം കുംഭരാശിയില്‍ ഈ രണ്ട് ഗ്രഹങ്ങളുടെ ഒരു സംയോഗം രൂപപ്പെടും.
ശനിയുടെ സ്വന്തം രാശിയായ കുംഭത്തില്‍ 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു സംയോഗം രൂപപ്പെടുന്നത്. ഇത് മൂലം ചില രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ഭാഗ്യം തെളിയും. ഈ ആളുകള്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. ശനി ശുക്ര സംയോഗത്തില്‍ ഭാഗ്യം തിളങ്ങുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ശുക്രന്റെയും ശനിയുടെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വളരെയധികം വര്‍ദ്ധിച്ചേക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാനും കഴിയും. നിങ്ങളുടെ ജീവിതത്തില്‍ ശുഭ ഫലങ്ങള്‍ വര്‍ദ്ധിക്കുകയും നിങ്ങളുടെ കരിയറിനെ സംബന്ധിച്ച ശുഭകരമായ ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും.
നിങ്ങളുടെ ബിസിനസ്സിലെ വരുമാനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം ലഭിക്കുകയും ചെയ്യും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം ഉണ്ടാകും. അതേ സമയം, നിങ്ങള്‍ക്ക് ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും നിക്ഷേപിക്കണമെങ്കില്‍ ഈ സമയം അത് ചെയ്യുന്നത് നേട്ടങ്ങള്‍ നല്‍കും. സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ നല്ല ലാഭം ലഭിക്കും.
ഇടവം
ശുക്രന്റെയും ശനിയുടെയും സംയോജനം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഭവനത്തിലാണ് ഈ സംയോഗം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടായേക്കാം. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകും. ബിസിനസ്സില്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരം ലഭിക്കും. ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടുപോകുന്നതിനും സാധ്യതയുണ്ട്. കൂടാതെ, തൊഴിലില്ലാത്ത ആളുകള്‍ക്ക് ഈ സമയത്ത് ഒരു പുതിയ ജോലിയും ലഭിച്ചേക്കാം. കരിയറില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും.
മകരം
ശുക്രന്റെയും ശനിയുടെയും സംയോജനം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിഞ്ഞേക്കാം. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിലെ പണ ഭവനത്തിലാണ് ഈ സംയോജനം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. കൂടാതെ, പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വരും. നിങ്ങള്‍ക്ക് മംഗളകരമായ നേട്ടങ്ങള്‍ ലഭിക്കും.
മകരം രാശിക്കാര്‍ക്ക് ഈ സമയം മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. അതിനാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതേസമയം നിങ്ങളുടെ രാശിയുടെ ലഗ്നത്തിന്റെ അധിപന് ശനി ദേവനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങള്‍ പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. അതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനവും ലഭിക്കും.
ജ്യോതിഷത്തിലെ ശുക്രന്
ഏതൊരു ജാതകത്തിലും ശുക്രന് ഭാര്യയെയും വിവാഹത്തെയും പ്രതിനിധീകരിക്കുന്നു. ജാതകത്തില്‍ ശുക്രന് നല്ലതായാല്‍ അത് നല്ല ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്നു. കണ്ണുകള്‍, ജനറേറ്റീവ് സിസ്റ്റം, തൊണ്ട, താടി, കവിള്, വൃക്ക മുതലായവയെ നിയന്ത്രിക്കുന്നത് ശുക്രനാണ്. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്ത് ആണെങ്കില്‍ അത് നിങ്ങള്‍ക്ക് ആകര്‍ഷകമായ വ്യക്തിത്വം നല്കുന്നു.
സമ്പത്തിന്റെയും സമൃദ്ധിയുടെയും കാര്യത്തില്‍ ഇത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. മികച്ച ദാമ്പത്യ സുഖം ആസ്വദിക്കാനാകുന്നു. നിങ്ങള്‍ നേരത്തെ വിവാഹം കഴിച്ചേക്കാം. എല്ലാവരുമായും സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ ദോഷസ്ഥാനത്ത് നില്ക്കുന്ന ശുക്രന് നിങ്ങള്‍ക്ക് യഥാസമയം വിവാഹഭാഗ്യം നല്‍കില്ല, ദാമ്പത്യ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. കുഞ്ഞിന് ജന്മം നല്കുന്നതില് തടസ്സങ്ങള്‍ ഉണ്ടാകാം. അത് നിങ്ങളുടെ ബന്ധങ്ങളെയും തകര്‍ത്തേക്കാം.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍ ശനിക്ക് വലിയ പ്രാധാന്യമുണ്ട്. മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. ശനി തുലാം രാശിയില്‍ ഉയര്‍ന്നതും മേടരാശിയില്‍ താഴ്ന്നതുമായി കണക്കാക്കപ്പെടുന്നു. ശനി വളരെ പതുക്കെയാണ് നീങ്ങുന്നത്. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര വര്‍ഷമെടുക്കും. ശനിയുടെ ദശാകാലം ഏഴര വര്‍ഷം നീണ്ടുനില്‍ക്കും. ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു, പക്ഷേ അത് അങ്ങനെയല്ല. ശനി നീതിയുടെ ഗ്രഹമാണ്.
ശനി ദോഷം ചെയ്യുന്നവരുടെ മേല്‍ ദുര് ദൃഷ്ടി പതിക്കുമ്പോള്‍ സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ശനിയുടെ ദൂഷ്യവശാല് ഒരു വ്യക്തിയുടെ ജീവിതത്തില്‍ എല്ലാത്തരം പ്രശ്നങ്ങളും വരാന്‍ തുടങ്ങും. വ്യക്തി ക്രമേണ രോഗിയായി മാറുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ഉയര്‍ന്ന സ്ഥാനത്താണെങ്കില്‍, അത് അവനെ ഒരു ദരിദ്രനില്‍ നിന്ന് രാജാവായി മാറ്റുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ലഗ്നഭാവത്തില്‍ ആണെങ്കില്‍ അത് പൊതുവെ അനുകൂലമായി കണക്കാക്കില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications