Latest Updates
-
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്?
സന്താന സൗഭാഗ്യം, ദുരിതശമനം; ശിവപ്രീതി നേടിത്തരും കാര്‍ത്തിക മാസത്തിലെ ശുക്രപ്രദോഷ വ്രതം
ഹിന്ദു കലണ്ടര്‍ പ്രകാരം ഓരോ മാസത്തിന്റെയും ഇരുവശത്തുമുള്ള ത്രയോദശി ദിവസങ്ങളില്‍ പ്രദോഷ വ്രതം ആചരിക്കുന്നു. ഈ വ്രതം പരമശിവന് വളരെ പ്രിയപ്പെട്ടതാണെന്ന് ശിവപുരാണത്തില്‍ പറയുന്നുണ്ട്. പ്രദോഷ വ്രതം അനുഷ്ഠിക്കുന്ന ഭക്തരില്‍ പരമേശ്വരന് വളരെ വേഗം പ്രസാദിക്കുകയും അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി നല്‍കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. വെള്ളിയാഴ്ച വരുന്ന ത്രയോദശി തിഥിയെ ശുക്ര പ്രദോഷ വ്രതം എന്നാണ് അറിയപ്പെടുന്നത്. ഈ വര്‍ഷം, നവംബറിലെ ദീപാവലിക്ക് മുമ്പുള്ള പ്രദോഷ വ്രതം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു.
കാരണം ഈ ദിവസം ധന്തേരാസും വെള്ളിയാഴ്ചയുമാണ്. ശുക്ര പ്രദോഷ വ്രതം സന്തോഷം, ഭാഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ശിവനെ ആരാധിക്കുന്നതിലൂടെ പരമേശ്വരന്റെയും പാര്‍വതി ദേവിയുടെയും അനുഗ്രഹം മാത്രമല്ല, ലക്ഷ്മീദേവിയുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും. കാര്‍ത്തിക മാസത്തിലെ ശുക്ര പ്രദോഷ വ്രതാനുഷ്ഠാനത്തിന്റെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.

ശുക്രപ്രദോഷ വ്രതം ശുഭസമയം
കാര്‍ത്തിക മാസത്തിലെ ശുക്ര പ്രദോഷ വ്രതം നവംബര്‍ 10ന് ആചരിക്കും. ധന്തേരാസ് ഉത്സവവും ഈ ദിവസമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രദോഷവ്രതം എടുക്കുന്നവര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹവും ലഭിക്കുന്നതായിരിക്കും. കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ രണ്ടാമത്തെ ശുക്ര പ്രദോഷ വ്രതം നവംബര്‍ 24നായിരിക്കും.
പഞ്ചാംഗം അനുസരിച്ച്, കാര്‍ത്തിക കൃഷ്ണ പക്ഷത്തിന്റെ ത്രയോദശി തീയതി നവംബര്‍ 10 ന് ഉച്ചയ്ക്ക് 12.35 ന് ആരംഭിച്ച് അടുത്ത ദിവസം അതായത് നവംബര്‍ 11ന് ഉച്ചയ്ക്ക് 01.57 ന് അവസാനിക്കും. പ്രദോഷ വ്രത പൂജ വൈകുന്നേരങ്ങളില്‍ നടത്തപ്പെടുന്നു, അതിനാല്‍ പ്രദോഷകാല മുഹൂര്‍ത്തം അപ്പോള്‍ ആചരിക്കുന്നു.
പൂജാ സമയം - 10 നവംബര്‍ 05.30 PM- 08.08 PM
ശുക്രപ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
വേദഗ്രന്ഥങ്ങള്‍ അനുസരിച്ച്, എല്ലാ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍ നിങ്ങള്‍ ശുക്ര പ്രദോഷ വ്രതം ആചരിക്കണം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും. കടബാധ്യതയില്‍ നിന്ന് മുക്തി നേടണമെങ്കില്‍, ഈ ദിവസം പ്രദോഷകാലത്ത് പാലും തേനും കൊണ്ട് ശിവലിംഗത്തിന് അഭിഷേകം ചെയ്യുക. ഇത് സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നല്‍കും. നിങ്ങള്‍ക്ക് ജീവിതത്തില്‍ മോക്ഷവും ലഭിക്കും. ശുക്രപ്രദോഷ വ്രതാനുഷ്ഠാനത്തില്‍ ശിവന് നെയ്യും പഞ്ചസാരയും ചേര്‍ത്ത് സമര്‍പ്പിക്കുക. എട്ട് ദിശകളില്‍ എട്ട് വിളക്കുകള്‍ കത്തിക്കുക. ഇതോടെ ലക്ഷ്മി ദേവി വീട്ടില്‍ കുടികൊള്ളുന്നതായിരിക്കും.
ശുക്രപ്രദോഷ വ്രതം ആരാധന
വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം ശിവനെ ആരാധിക്കുന്നു. പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ രാവിലെ കുളിച്ചശേഷം ശങ്കരനെയും പാര്‍വതിയെയും നന്ദിയെയും പഞ്ചാമൃതവും ഗംഗാജലവും കൊണ്ട് അഭിഷേകം ചെയ്യുക. അതിനുശേഷം സുഗന്ധം, അരി, പൂക്കള്‍, ധൂപം, വിളക്ക്, നൈവേദ്യ പഴങ്ങള്‍, വെറ്റില, ഗ്രാമ്പൂ, ഏലം എന്നിവ സമര്‍പ്പിക്കുക.
ദിവസം മുഴുവന്‍ നിങ്ങള്‍ വ്രതം നോല്ക്കുക. അത് സാധ്യമല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു നേരം പഴങ്ങള്‍ കഴിക്കാം. വൈകുന്നേരം വീണ്ടും ഇതേ രീതിയില്‍ ശിവനെ ആരാധിക്കുക. നെയ്യും പഞ്ചസാരയും ചേര്‍ത്ത ബാര്‍ലി സത്ത് ശിവന് സമര്‍പ്പിക്കുക. എട്ട് ദിശകളില്‍ എട്ട് വിളക്കുകള്‍ കത്തിക്കുക. ശിവന് ആരതി നടത്തുക. ശേഷം പ്രസാദം അര്‍പ്പിക്കുകയും വ്രതം തുറക്കുകയും ചെയ്യുക. ഈ ദിവസം നിങ്ങള്‍ ബ്രഹ്മചര്യം പിന്തുടരാനും ശ്രദ്ധിക്കുക.
പ്രദോഷ ഉപവാസ പ്രതിവിധി
ശുക്രപ്രദോഷ വ്രതനാളില്‍ അതിരാവിലെ എഴുന്നേറ്റു കുളിയും മറ്റും കഴിഞ്ഞ് ഒരു ചെമ്പുപാത്രത്തില്‍ വെള്ളമെടുത്ത് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. ഈ വെള്ളത്തില്‍ എരിക്കിന് പൂക്കള്‍ കലര്‍ത്തുക. എരിക്കിന് പൂക്കള്‍ ശിവന് വളരെ പ്രിയപ്പെട്ടതാണ്. ഈ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ സൂര്യദേവനോടൊപ്പം ശിവന്റെ കൃപയും നിങ്ങളില്‍ നിലനില്ക്കും. ഒപ്പം ഭാഗ്യവും കൈവരുന്നു.
ശത്രുദോഷത്തിന്
ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കാന്‍, ശുക്ര പ്രദോഷ വ്രതത്തില്‍, പ്രദോഷകാലത്ത് ശിവന്റെ പഞ്ചാക്ഷരി മന്ത്രം ഓം നമഃ ശിവായ 5 തവണ ജപിക്കുകയും ശിവലിംഗത്തില്‍ കൂവളഇല സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ശത്രുക്കളെ അകറ്റാന്‍ സഹായിക്കും.
ദുരിതമോചനത്തിന്
കോടതി വ്യവഹാരങ്ങളാല്‍ വിഷമിക്കുന്നവര്‍ക്കും, ദിവസവും എന്തെങ്കിലും പുതിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും പ്രദോഷ വ്രതത്തില്‍ ശിവലിംഗത്തെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യണം. ശിവലിംഗത്തില്‍ 21 കൂവള ഇലകള്‍ സമര്‍പ്പിക്കുക. ഇതിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും അറുതി വരുമെന്നാണ് വിശ്വാസം.
കടബാധ്യത നീക്കാന്‍
പണം കയ്യില്‍ ഇല്ലെങ്കിലോ കടബാധ്യത കൂടുന്നെങ്കിലോ ശുക്രപ്രദോഷ വ്രതത്തില്‍ ഭോലേനാഥിനെ തേന്‍ കൊണ്ട് അഭിഷേകം ചെയ്യുക. ഈ സമയത്ത്, ഓം രണമുക്തേശ്വരായ നമഃ ശിവായ എന്ന ജപമാല ജപിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് സ്ഥിരത കൈവരിക്കുകയും കടബാധ്യതയില്‍ നിന്ന് മുക്തി നേടുകയും ചെയ്യും.
ധനസമ്പാദനത്തിന്
ശുക്ര പ്രദോഷ വ്രതത്തില്‍ ശിവനോടൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു. വൈകുന്നേരം പൂജയില്‍ മഹാലക്ഷ്മി ദേവിക്ക് കവടിയും താമര മാലയും സമര്‍പ്പിക്കുക. ഇതിനുശേഷം, അടുത്ത ദിവസം ഈ കവടി നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഇത് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications