Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശരവേഗത്തില്‍ വിജയമെത്തും; ശുക്രനുദിക്കും ഈ നക്ഷത്രക്കാര്‍ക്ക്, ഭാഗ്യവും കൂടെത്തന്നെ
ജ്യോതിഷത്തില്‍ ശുക്രനെ ശോഭയുള്ള ഗ്രഹമായി കണക്കാക്കുന്നു. കൂടാതെ, ശുക്രന് ഭൗതിക സന്തോഷത്തിന്റെ ദാതാവ് കൂടിയാണ്. ഇടവം, തുലാം രാശികളുടെ അധിപനാണ് ശുക്രന്. ശനിദേവനുമായി ശുക്രന് ഒരു സൗഹൃദ ബന്ധമുണ്ട്. അതിനാല്‍ ശുക്രന്റെ ചലനത്തില്‍ മാറ്റം വരുമ്പോഴെല്ലാം അതിനാല്‍ അതിന്റെ നേരിട്ടുള്ള സ്വാധീനം മനുഷ്യജീവിതത്തിലും ഭൂമിയിലും ദൃശ്യമാകുന്നു.
സെപ്തംബര്‍ 4 ന് ശുക്രന് നേര്‍രേഖയിലേക്ക് തിരിഞ്ഞിരിക്കുന്നു. ശുക്രന്റെ ഈ മാറ്റം ചില നക്ഷത്രജാതകര്‍ക്ക് വളരെ ശുഭകരമായി കണക്കാക്കുന്നു. എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് ഈ സമയം വിജയം നേടാന്‍ കഴിയും. ദാമ്പത്യ ജീവിതവും പ്രണയ ജീവിതവും നല്ലതായിരിക്കും. ശുക്രന്റെ ഈ സ്ഥാനചലനത്താല്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഈ സമയം സൗഭാഗ്യം കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ എന്നിവര്‍. ശുക്രന്റെ നേരിട്ടുള്ള ചലനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം ശുക്രന് തുലാം രാശിയില്‍ നിന്ന് പത്താം സ്ഥാനത്തേക്ക് മാറി. അതിനാല്‍, ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ നേട്ടങ്ങള്‍ കൈവരും. തൊഴിലന്വേഷകര്‍ക്ക് ഈ സമയം പുതിയ തൊഴില്‍ ലഭിച്ചേക്കാം.
നിങ്ങളുടെ സമ്പത്തും ബഹുമാനവും ഈ സമയം വര്‍ദ്ധിക്കും. തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ബിസിനസ്സിലെ ഏത് പദ്ധതിയും ഈ സമയം വിജയിക്കും. ഇതോടൊപ്പം, വിദേശ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ പ്രണയജീവിതവും ഈ സമയം മികച്ചതായിരിക്കും. നിങ്ങള്‍ തമ്മിലുള്ള സ്നേഹം വളരും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി എന്നിവര്‍. ശുക്രന് നേരിട്ട് നില്‍ക്കുന്നത് കന്നിക്കൂറുകാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. നിങ്ങളുടെ സംക്രമ ജാതകത്തിന്റെ വരുമാന ഭവനത്തില്‍ ശുക്രന് നേരിട്ട് നീങ്ങി. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടായേക്കാം. പല സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും.
ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. ബിസിനസ്സില്‍ ചില പുതിയ ആശയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണവും ലഭിച്ചേക്കാം. ദാമ്പത്യജീവിതവും പ്രണയജീവിതവും സന്തോഷകരമായി നിലനില്ക്കും.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറിലുള്ള നക്ഷത്രക്കാരാണ് മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ എന്നിവര്‍. ശുക്രന്റെ നേരിട്ടുള്ള ചലനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം ശുക്രന് മിഥുനം രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനായതിനാല്‍ പണാധിപത്യത്തില്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഈ സമയം ഉണ്ടായേക്കാം. കൂടാതെ, നിങ്ങളുടെ പ്രണയജീവിതവും ഈ സമയത്ത് മികച്ചതായിരിക്കും. പ്രണയവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരുടെ അംഗീകാരം ലഭിക്കും. അവിവാഹിതരുടെ വിവാഹക്കാര്യം മുന്നോട്ട് നീങ്ങും. ഈ സമയത്ത് നിങ്ങള്‍ പണം സംരക്ഷിക്കുന്നതിലും വിജയിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം കൈവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
