Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
വന്നുചേരുന്ന ഭാഗ്യം അത്രമേല്‍ വലുത്, ശുക്രന് നേര്‍രേഖയില്‍; ശുക്രദശ തെളിയുന്ന 4 രാശിക്കാര്‍
ജ്യോതിഷത്തില്‍, ശുക്രനെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നു. ജാതകത്തില്‍ ശുക്രന് ശുഭകരമാകുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഭാഗ്യം വര്‍ദ്ധിക്കുന്നു. അതേസമയം ശുക്രന്റെ അശുഭഭാവം ജീവിതത്തില്‍ കുഴപ്പങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ശുക്രന് ഒരു രാശിയില്‍ ഏകദേശം 30 മുതല്‍ 36 ദിവസം വരെ സഞ്ചരിക്കുകയും അതിനുശേഷം മറ്റൊരു രാശിയിലേക്ക് നീങ്ങുകയും ചെയ്യുന്നു.
ഈ സമയം, സെപ്തംബര്‍ 04ന് ശുക്രന് കര്‍ക്കടകത്തില്‍ നേര്‍രേഖയില്‍ നീങ്ങിത്തുടങ്ങും. ശുക്രന് നേര്‍രേഖയില്‍ വരുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് ഈ സമയം ജീവിതത്തില്‍ ശുഭഫലങ്ങള്‍ ലഭിക്കും. ശുക്രന്റെ കൃപയാല്‍ ഈ സമയം നേട്ടങ്ങള്‍ ലഭിക്കുന്ന 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ നേര്‍രേഖാ സഞ്ചാരം ഫലപ്രദമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിന്റെ സൂചനകളുണ്ട്. കൂടാതെ, നിങ്ങളുടെ ജീവിതശൈലിയില്‍ നല്ല മാറ്റമുണ്ടാകും. തൊഴില്‍, വ്യാപാര മേഖലകളിലും പുരോഗതിയുടെ സൂചനകളുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില ആഢംബര സാധനങ്ങളും വാങ്ങാനാകും.
മിഥുനം
മിഥുനരാശിക്ക് അവരുടെ അഞ്ചാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപന് ശുക്രനാണ്. ശുക്രന് നേരിട്ട് സഞ്ചരിക്കുന്നതിനാല്‍ മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ സമയം മെച്ചപ്പെടും. നല്ല പണം സമ്പാദിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പണം സമ്പാദിക്കുന്നതില്‍ ശ്രദ്ധിക്കും. ശുക്രന് നേരിട്ട് തിരിയുന്നതിനാല്‍ നിങ്ങളുടെ ബന്ധങ്ങളില്‍ അത് നല്ല സ്വാധീനം ചെലുത്തും. നിങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാകും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ ശക്തി ഉണ്ടാകും. പ്രണയകാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാകും.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ശുക്രന് നാലാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ്. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെയും അവരുടെ ആവശ്യങ്ങളെയും പൂര്‍ണമായി പരിപാലിക്കും. ഭൂമി, വസ്തുവകകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിന് ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. ആളുകള്‍ക്ക് നിങ്ങളോട് വളരെയധികം മതിപ്പുണ്ടാകും. ഈ സമയം ഒരു പ്രത്യേക വ്യക്തിയെയും പരിചയപ്പെടാനാകും.
കന്നി
കന്നിരാശിക്ക് ശുക്രന് രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. കര്‍ക്കടകത്തില്‍ ശുക്രന് നേരിട്ട് സഞ്ചരിക്കുമ്പോള്‍ ഈ സമയം കന്നി രാശിക്കാര്‍ക്ക് അവരുടെ ഇണയുമായി സ്നേഹബന്ധം നിലനിര്‍ത്താന്‍ കഴിയും. ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയധികം സ്നേഹം ലഭിക്കും. ശുക്രന്റെ സ്വാധീനത്താല്‍ നിങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും.

ജ്യോതിഷത്തിലെ ശുക്രന്
കലിയുഗത്തിലെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഘടകമായി ശുക്രനെ കണക്കാക്കുന്നു. ജീവിതത്തില്‍ സ്നേഹം, പ്രണയം, സന്തോഷകരമായ ദാമ്പത്യ ജീവിതം എന്നിവ നല്കുന്നതില് ശുക്രന് ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വിവാഹത്തിന് ജാതകം പൊരുത്തപ്പെടുത്തുമ്പോള്‍, വധൂവരന്മാരുടെ ജാതകത്തില്‍ ശുക്രന്റെ ശുഭ സ്ഥാനത്താണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ശുക്രന്റെ ഐശ്വര്യമില്ലാതെ ഒരു വ്യക്തിയുടെ ജീവിതം അര്‍ത്ഥശൂന്യമായിരിക്കും.
ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്ത് നില്ക്കുന്നുണ്ടെങ്കില് ആ വ്യക്തിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കും. ഇടവം,, തുലാം രാശികളുടെ അധിപനാണ് ശുക്രന്. ജ്യോതിഷപ്രകാരം ശുക്രന് മീനരാശിയില്‍ വരുമ്പോള്‍ അത് ഉന്നതനാകുന്നു. അതേസമയം കന്നി രാശിയില്‍ അത് ദുര്‍ബലമാകുന്നു. ശുക്രന് ബുധനുമായി സൗഹൃദമുണ്ടെങ്കിലും സൂര്യനോടും ചന്ദ്രനോടും ശത്രുതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

