Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ഒക്ടോബര്‍ 1 വരെ ദോഷങ്ങള്‍ വട്ടംചുറ്റും; കര്‍ക്കടകത്തില്‍ ശുക്രന്, 4 രാശിക്ക് ജീവിതത്തില്‍ കരിനിഴല്‍
ജ്യോതിഷത്തില്‍ ശുക്രനെ ഒരു ശുഭഗ്രഹമായി കണക്കാക്കുന്നു. സ്നേഹത്തിന്റെയും മഹത്വത്തിന്റെയും ഗ്രഹമായ ശുക്രന് സെപ്റ്റംബര്‍ 04 ന് രാവിലെ 6.17 ന് കര്‍ക്കടക രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിച്ചുതുടങ്ങി. ഈ ശുഭഗ്രഹത്തിന്റെ ചലനം മൂലം, ഓരോ രാശിക്കാരുടെയും ഭൗതികവും ശാരീരികവുമായ സന്തോഷം വര്‍ദ്ധിക്കുന്നു. ജ്യോതിഷത്തില്‍ ശുക്രനെ ഒരു സ്ത്രീ ഗ്രഹമായും സൗന്ദര്യത്തിന്റെ പ്രതീകമായും കണക്കാക്കുന്നു. പുരുഷന്മാരുടെ ജാതകത്തില്‍ വിവാഹം, പ്രണയ സുഖം എന്നിവയ്ക്ക് ശുക്രന്റെ സ്ഥാനം പ്രധാനമാണ്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുമായും ശുക്രന് ബന്ധപ്പെട്ടിരിക്കുന്നു.
ശുക്രന് നേര്‍രേഖയില്‍ വരുന്നത് എല്ലാ രാശികളിലും ചില സ്വാധീനം ചെലുത്തുമെങ്കിലും ശുക്രന് സ്ഥാനം കഷ്ടതകള്‍ സമ്മാനിക്കുന്ന ചില രാശിക്കാരുണ്ട്. ഒക്ടോബര്‍ 1 വരെ ഈ 4 രാശിക്കാര്‍ക്ക് ശുക്രന് അത്ര ശുഭകരമല്ല. ആ രാശിക്കാര്‍ ആരൊക്കെയാണെന്നും ശുക്രന്റെ ശുഭഫലങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മേടം
മേടം രാശിയുടെ നാലാം ഭാവത്തില്‍ ശുക്രന് സഞ്ചരിക്കുന്നു. ജാതകത്തിലെ നാലാമത്തെ വീട് കെട്ടിടം, ഭൂമി, വാഹനം, മാതാവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമണത്തിന്റെ സ്വാധീനം കാരണം നിങ്ങള്‍ക്ക് ഭൂമി, കെട്ടിട നിര്‍മ്മാണം, വാഹനം വാങ്ങല്‍ എന്നിവ ആസ്വദിക്കാന്‍ കാലതാമസം വരുത്തും. ഈ സമയം നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കണം. അവരുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്.
പ്രതിവിധി: ശുക്രന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ വീട്ടുവളപ്പില്‍ കല്‍ക്കരി കുഴിച്ചിടുക.
തുലാം
ശുക്രന് നിങ്ങളുടെ പത്താം ഭാവത്തിലേക്ക് കടക്കുന്നു. ജാതകത്തിന്റെ പത്താം ഭാവം തൊഴില്‍, പിതാവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമഫലം കാരണം, നിങ്ങള്‍ക്ക് ഈ സമയം കരിയറില്‍ വളരെയേറെ കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് കരിയറില്‍ വിജയം ലഭിക്കൂ. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം വഷളായേക്കാം. കൂടാതെ, നിങ്ങള്‍ക്ക് സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നേക്കാം.
പ്രതിവിധി: ശുക്രന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, തൈര് കൊണ്ടുണ്ടാക്കിയ എന്തെങ്കിലും വസ്തുക്കള്‍ ക്ഷേത്രത്തില്‍ ദാനം ചെയ്യുക.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഒമ്പതാം ഭാവത്തില്‍ ശുക്രന് സഞ്ചരിക്കുന്നു. ജാതകത്തിലെ ഒമ്പതാം വീട് ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ പ്രഭാവം കാരണം, നിങ്ങള്‍ക്ക് ഇപ്പോള്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചേക്കില്ല. ഒക്ടോബര്‍ 1 വരെ നിങ്ങള്‍ക്ക് പണത്തിന് ക്ഷാമമുണ്ടാകാം. അതിനാല്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നത് ഒഴിവാക്കണം. കുടുംബത്തില്‍ ഈ സമയം സന്തോഷം കുറയും. കലഹങ്ങള്‍ പതിവായേക്കാം.
പ്രതിവിധി: ശുക്രന്റെ ദോഷഫലങ്ങളെ അകറ്റാന്‍ ഒക്ടോബര്‍ 1 വരെ കറുപ്പോ ചുവപ്പോ നിറത്തിലുള്ള പശുവിനെ സേവിക്കുക.
മകരം
ശുക്രന് നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് കടക്കുന്നു. ജാതകത്തിലെ ഏഴാം ഭാവം ഇണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ പ്രഭാവം കാരണം, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്നതിനും തടസ്സങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത് ബിസിനസ്സില്‍ ധനലാഭത്തിനായി അല്പം ബുദ്ധിമുട്ട് നേരിട്ടേക്കാം. എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് മാത്രം ചെയ്യുക. ഇല്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടിവരും.
പ്രതിവിധി: ശുക്രന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നീല പൂക്കള്‍ കൈയ്യിലെടുത്ത് അഴുക്കുചാലില്‍ ഇടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
