Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
ഒക്ടോബര്‍ 1 വരെ ജീവിതം മാറും, ശുക്രന്റെ സ്ഥാനമാറ്റം; മേടം- മീനം 12 രാശിക്കും ഫലം
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം സെപ്തംബര്‍ 4ന് വക്രഗതിയില്‍ പോകുകയും അതേ ദിവസം തന്നെ ശുക്രന് നേര്‍രേഖയിലേക്ക് നീങ്ങുകയും ചെയ്യുന്നു. സെപ്തംബര്‍ 4 ന് ശുക്രന് കര്‍ക്കടക രാശിയില്‍ എത്തുകയും നേര്‍രേഖയില്‍ നീങ്ങിത്തുടങ്ങുകയും ചെയ്യുന്നു. ഇതിനുശേഷം ഒക്ടോബര്‍ 1 ന് ചിങ്ങത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.
ഒക്ടോബര്‍ 1 വരെ കര്‍ക്കടകത്തില്‍ ശുക്രന്റെ ഈ നേരിട്ടുള്ള സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. 12 രാശികളിലും ഇതിന്റെ പ്രതിഫലനം കാണും. കര്‍ക്കിടകത്തില്‍ ശുക്രന് നേര്‍രേഖയില്‍ വരുന്നതോടെ 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ശുക്രന് നിങ്ങളുടെ നാലാമത്തെ ഭാവത്തിലേക്ക് നേരിട്ട് നീങ്ങുന്നു. ജാതകത്തില്‍ നാലാം ഭാവം വീട്, ഭൂമി, വാഹനം, അമ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ സ്വാധീനം മൂലം നിങ്ങള്‍ക്ക് ഭൂമി, കെട്ടിടം, വാഹനം എന്നിവയുടെ കാര്യത്തില്‍ ചില തിരിച്ചടികള്‍ നേരിട്ടേക്കാം. പണം സമ്പാദിക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങളുടെ ഇണയെ ബഹുമാനിക്കുക.
ഇടവം
ശുക്രന് നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലേക്ക് നേരിട്ട് നീങ്ങി. ജാതകത്തിലെ മൂന്നാം ഭാവം ധീരത, സഹോദരീ സഹോദരന്മാര്, പ്രശസ്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ സ്വാധീനം കാരണം നിങ്ങളുടെ സഹോദരീസഹോദരന്മാരുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലികള്‍ യഥാസമയം പൂര്‍ത്തിയാകും. ഒക്ടോബര്‍ 1 വരെ പുതിയ എന്തെങ്കിലും ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാനും കഴിയും.
മിഥുനം
ശുക്രന് നിങ്ങളുടെ രണ്ടാം ഭവനത്തിലേക്ക് നീങ്ങുന്നു. ജാതകത്തിലെ രണ്ടാം ഭാവം സമ്പത്തുമായും സ്വഭാവവുമായും ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ സ്വാധീനം കാരണം, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ലൗകിക സുഖം ലഭിക്കും. ഒക്ടോബര്‍ 1 വരെ മൃഗപരിപാലനം, മണ്ണ് കൊണ്ടുള്ള ജോലി എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇരട്ടി നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് ശത്രുക്കളെക്കുറിച്ച് അല്പം ജാഗ്രത പാലിക്കണം.

കര്‍ക്കിടകം
ശുക്രന് നിങ്ങളുടെ ലഗ്നത്തിലേക്ക് നീങ്ങുന്നു. ലഗ്നം അതായത് ജാതകത്തിലെ ഒന്നാം ഭാവം ശരീരവും വായയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് വളരെയധികം പ്രശസ്തിയും ബഹുമാനവും ലഭിക്കും, എന്നാല്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് നിങ്ങള്‍ അല്‍പ്പം കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സന്താനഭാഗ്യവും ഉണ്ടാകും. ഒക്ടോബര്‍ 1 വരെ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം
നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ ശുക്രന് നേരിട്ട് നില്ക്കുന്നു. ജാതകത്തിന്റെ പന്ത്രണ്ടാം ഭാവം നിങ്ങളുടെ ചെലവും ശയന സുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ സ്വാധീനത്താല്‍, നിങ്ങള്‍ക്ക് വിശ്രമം ലഭിക്കും, ധനലാഭം ലഭിക്കും. നിങ്ങളുടെ താല്പര്യങ്ങള് വര്‍ദ്ധിക്കും. ലാഭത്തിനുള്ള ധാരാളം അവസരങ്ങള്‍ ലഭിക്കും. എല്ലാ ഭാഗത്തുനിന്നും നിങ്ങള്‍ക്ക് സന്തോഷം വരും. നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും.
കന്നി
നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ ശുക്രന് നേരിട്ട് നില്ക്കുന്നു. ജാതകത്തിന്റെ പതിനൊന്നാം ഭാവം വരുമാനവും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ സ്വാധീനം കാരണം, നിങ്ങളുടെ ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കും. നിങ്ങളുടെ സ്വഭാവത്തില്‍ പലപ്പോഴും മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് ചില കാര്യങ്ങള്‍ മറച്ചുവച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. എന്നിരുന്നാലും, അതിനിടയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും .നിങ്ങളുടെ മുഖത്ത് വ്യത്യസ്തമായ തിളക്കം പ്രത്യക്ഷപ്പെടുകയും ചെയ്യും.
തുലാം
ശുക്രന് നിങ്ങളുടെ പത്താം ഭാവത്തില്‍ നീങ്ങുന്നു. ജാതകത്തിന്റെ പത്താം ഭാവം തൊഴില്‍, പിതാവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ സ്വാധീനം കാരണം, കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ വിജയം ലഭിക്കൂ. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. സന്താനങ്ങളുടെ സന്തോഷം ലഭിക്കാന്‍ നിങ്ങള്‍ പരിശ്രമിക്കേണ്ടിവരും. ശുക്രന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ തൈരോ തൈരില്‍ ഉണ്ടാക്കുന്ന മറ്റെന്തെങ്കിലുമോ ക്ഷേത്രത്തില്‍ ദാനം ചെയ്യുക.

വൃശ്ചികം
നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ ശുക്രന് നേരിട്ട് നില്ക്കുന്നു. ജാതകത്തിന്റെ ഒമ്പതാം ഭാവം വിധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ പ്രഭാവം കാരണം, നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചേക്കില്ല. ഒക്ടോബര്‍ 1 വരെ നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം നേരിട്ടേക്കാം. അതിനാല്‍ അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് ഒഴിവാക്കണം. കുടുംബത്തില്‍ സന്തോഷത്തിന് കുറവുണ്ടാകും.
ധനു
നിങ്ങളുടെ എട്ടാം ഭാവത്തില്‍ ശുക്രന് നേരിട്ട് നില്ക്കുന്നു. ജാതകത്തിന്റെ എട്ടാം ഭാവം പ്രായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ വാക്കുകള്‍ നല്ലതായിരിക്കും. നിങ്ങളുടെ സംസാരത്താല്‍ മറ്റുള്ളവരുടെ പ്രീതി നേടാനാകും. ശത്രുക്കള്‍ നിങ്ങളില്‍ നിന്ന് അകലം പാലിക്കും. ദൈവാനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.
മകരം
നിങ്ങളുടെ ഏഴാം ഭാവത്തില്‍ ശുക്രന് സഞ്ചരിക്കുന്നു. ജാതകത്തിലെ ഏഴാം ഭാവം നമ്മുടെ ജീവിത പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ സ്വാധീനം കാരണം, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ ഈ സമയം ചില വിള്ളലുകള്‍ ഉണ്ടായേക്കാം. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്നതിനും തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത്, ബിസിനസ്സില്‍ ചില നഷ്ടങ്ങള്‍ കണ്ടേക്കാം.

കുംഭം
ശുക്രന് നിങ്ങളുടെ ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ജാതകത്തിലെ ആറാം സ്ഥാനം മിത്രങ്ങള്‍, ശത്രുക്കള്‍, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ സ്വാധീനം കൊണ്ട് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ഈ സമയത്ത് നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. കുറച്ച് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, നിങ്ങളുടെ സഹോദരങ്ങള്‍ പുരോഗതി പ്രാപിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
മീനം
ശുക്രന് നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ജാതകത്തിലെ അഞ്ചാം ഭാവം കുട്ടികള്‍, ബുദ്ധി, വിവേകം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ ഈ സംക്രമത്തിന്റെ ഫലത്തില്‍,നിങ്ങള്‍ക്ക് വിദ്യാഭ്യാസ നേട്ടം ലഭിക്കും. ഇതോടൊപ്പം സന്താനങ്ങളില്‍ നിന്ന് സന്തോഷവും ലഭിക്കും. നിങ്ങളുടെ അധ്യാപകരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും മികച്ചതായിരിക്കും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമാകും. ശത്രുക്കളെ ജയിക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
