Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ചൊവ്വ-ശുക്രസംക്രമണം: മാര്‍ച്ച് 13 ശേഷം ശുക്രനുദിക്കും അതിഗംഭീരഫലങ്ങള് ഈ രാശിക്കാര്‍ക്ക്
പല വിധത്തിലുള്ള രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും ജ്യോതിഷത്തില്‍ സംഭവിക്കുന്നുണ്ട്. മാര്‍ച്ച് 12-ന് ശുക്രന് മീനം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. മാര്‍ച്ച് 13-ന് ചൊവ്വയും മീനം രാശിയില്‍ പ്രവേശിച്ചു. എന്നാല്‍ ഈ രണ്ട് ഗ്രഹങ്ങളും അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ജീവിതത്തില്‍ അനുകൂലമായ നേട്ടങ്ങളിലൂടെ കടന്നു പോവുന്ന രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ശുക്രരാശി മാറ്റം ശുക്രദശയാണ് ഈ രാശിക്കാര്‍ക്ക് നല്‍കുന്നത്. കാരണം അത്രയേറെ പ്രാധാന്യമാണ ശുക്രനും ചൊവ്വക്കും ജ്യോതിഷത്തില്‍ ഉള്ളത്. അതുകൊണ്ടാണ് ഈ രാശിമാറ്റം ഏവരും വളരെ ആകാംഷയോടെ ഉറ്റു നോക്കുന്നതും.

ഓരോ ഗ്രഹമാറ്റവും രാശിമാറ്റവും സംഭവിക്കുമ്പോഴും അത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു എന്നതാണ് സത്യം. രാശി മാറുന്നതിന്റെ ഫലമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മാര്‍ച്ച് മാസം 13 മുതല്‍ ജീവിതം തന്നെ മാറി മറിയുന്ന രാശിക്കാരാണ് ഇവര്‍. എന്താണ് എപ്പോഴാണ് പ്രയോജനകരമായി മാറുക എന്നത് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല ഫലങ്ങളും ശുക്ര-ചൊവ്വ രാശി മാറ്റത്തിലൂടെ സംഭവിക്കുന്നുണ്ട്. ഈ രാശിക്കാരുടെ ജീവിതത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ ഫലം ലഭിക്കുന്നു. പല കാര്യങ്ങളിലും ആളുകള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ഈ സമയത്താണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ആളുകളുടെ വരുമാനം വര്‍ദ്ധിക്കുന്നു. മത്സരപരീക്ഷകള്‍ ജയിക്കുകയും ഉദ്യോഗം ലഭിക്കുകയും ചെയ്യുന്നു. ഉദ്യോഗത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുന്ന അവസ്ഥയിലേക്ക് എത്തുന്നു. മേടം രാശിക്കാര്‍ക്ക് ഈ രാശിമാറ്റം വളരെയധികം അനുകൂലമാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ രാശിമാറ്റങ്ങള്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്. ശമ്പള വര്‍ദ്ധനവ് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുകയും ചെയ്യുന്നു. ജോലി മാറ്റത്തിനുള്ള സാധ്യതകള്‍ കാണപ്പെടുന്നു. ജോലിസ്ഥലത്ത് പുരോഗതിയും സഹപ്രവര്‍ത്തകരുടെ സഹകരണവും നിങ്ങളുടെ ജോലി എളുപ്പമാക്കുന്നു. വാഹന യോഗം കാണുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുമ്പോള്‍ അതിലൂടെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. പാരമ്പര്യമായുള്ള സ്വത്ത് ലഭിക്കുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. ബോസിന്റെ സഹകരണം പല കാര്യങ്ങളിലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റേയും ചൊവ്വയുടേയും സംക്രമണത്തിന്റെ ഫലമായി ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ ഏത് തീരുമാനവും നല്ല ഉറച്ച കാല്‍വെപ്പോടെ എടുക്കാന്‍ സാധിക്കുന്നു. തൊഴിലില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതെല്ലാം നിങ്ങളില്‍ അനുകൂലമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. മനസ്സിന്റെ സന്തോഷം വളരെയധികം മികച്ചതായിരിക്കും. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റം ഉണ്ടാവുന്നു. ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തില്‍ എത്തുന്നതിനും സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും സാധിക്കുന്നു. മനസ്സിന്റെ സന്തോഷം നിലനിര്‍ത്തുന്നതിന് എപ്പോഴും സാധിക്കുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്കും ശുക്രന്റേയും ചൊവ്വയുടേയും സംക്രമണം നിരവധി അനുകൂല മാറ്റങ്ങള്‍ നല്കുന്നു. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കുന്നതിനുള്ള ഒരു വിജയമന്ത്രമായി മാറുന്നു. സന്തോഷവും സമാധാനവും നിലനില്ക്കുകയും അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഇഷ്ടത്തിന് പെരുമാറുന്നതിനും അവരിലൂടെ വിജയം സ്വന്തമാക്കുന്നതിനും സാധിക്കുന്നു. ജോലിയില്‍ ഒരു കാരണവശാലും തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല, ശമ്പളവര്‍ദ്ധനവും പ്രമോഷനും നിങ്ങളെ വളരെയധികം മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. പരീക്ഷകളില്‍ വിജയിക്കുകയും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുകയും ചെയ്യുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ചൊവ്വയുടേയും ശുക്രന്റേയും സംക്രമണം നിമിത്തം മാര്‍ച്ച് 13- മുതല്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. എല്ലാ തരത്തിലും അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ്. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ സംഘടിപ്പിക്കുന്നതിന് സാധിക്കുന്നു. തീര്‍ത്ഥാടനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അനുകൂല സമയമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും ചിലവുകള്‍ കുറയുകയും ചെയ്യുന്നു. പണം സമ്പാദിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയത്തിലൂടെയാണ് ധനു രാശിക്കാര്‍ കടന്നു പോവുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications