Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ
Shukra Mahadasha: സമ്പത്ത്, ജോലി, വിവാഹം: ശുക്രമഹാദശയില് 20 വര്‍ഷം ആറാടുന്ന രാശിക്കാര്‍
ശുക്രമഹാദശ എന്നത് വളരെയധികം ശ്രേഷ്ഠമായ ഒന്നായാണ് കണക്കാക്കുന്നത്. ജ്യോതിഷത്തില്‍ ശുക്രനെ സമ്പത്ത്, സ്നേഹം, സൗന്ദര്യം എന്നിവയുടെ കാരകനായാണ് കണക്കാക്കുന്നത്. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളാണ് ശുക്രന്റെ സ്ഥാനം ശുഭമെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. സമ്പത്ത് നിങ്ങള്‍ക്ക് കുമിഞ്ഞ് കൂടുന്ന സമയമാണ് എന്നതില്‍ തര്‍ക്കം വേണ്ട. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറയുന്നതിന് ശുക്രമഹാദശ സഹായിക്കുന്നു. ഇവരുടെ ജീവിതത്തില്‍ വളരെയധികം സ്നേഹം നിലനില്ക്കുന്നു. മാത്രമല്ല പ്രണയിക്കുന്നവര്‍ക്കും ഏറ്റവും അനുകൂലമായ സമയമാണ്.

എന്നാല്‍ ശുക്രന് ശുഭസ്ഥാനത്ത് അല്ലെങ്കില്‍ അവരുടെ ജീവിതം വളരെയധികം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും. പലപ്പോഴും ധാരാളം പ്രതിസന്ധികള്‍ ഇവരെ കാത്തിരിക്കുന്നുണ്ടാവുന്നു. 20 വര്‍ഷത്തോളമാണ് ശുക്രമഹാദശ നീണ്ട് നില്‍ക്കുന്നത്. ശുക്രന് ശുഭസ്ഥാനത്ത് ആണെങ്കില്‍ ജീവിതം തന്നെ മാറിപ്പോവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശുക്രമഹാദശ ഓരോ രാശിക്കാരിലും എപ്രകാരം ഫലം നല്കുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും ശുക്രന് തന്നെയാണ് ഉത്തരവാദി. പലപ്പോഴും ഉറക്കം, യാത്ര, നഷ്ടം, ദാനം, ശിക്ഷ, അബോധാവസ്ഥ, വിദേശയാത്ര, ആഡംബരം, ആഡംബരം, തുടങ്ങിയവയെല്ലാം ശുക്രന് ആണ് നിയന്ത്രിക്കുന്നത്. ശുഭഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്ന ശുക്രന് ചില അവസരങ്ങള്‍ വളരെ മോശം ഫലങ്ങളും ഇവര്‍ക്ക് നല്കുന്നു. എന്നാല്‍ മേടം രാശിക്കാരില്‍ ശുക്രന് ശുഭസ്ഥാനത്താണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നതാണ്. 20 വര്‍ഷത്തോളം ഇവരുടെ ജീവിതത്തില്‍ ശുക്രന് ശുഭഫലങ്ങള്‍ നല്കി നില കൊള്ളുന്നു.

ഇടവം രാശി
ഇടവം രാശിക്കാരുടെ കാര്യത്തില്‍ ശുക്രന് പല കാര്യങ്ങളേയും സ്വാധീനിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ അത്യാഗ്രഹം, ലാഭം, സ്വാര്‍ത്ഥത, അപകര്‍ഷത, അഴിമതി, കൈക്കൂലി, സത്യസന്ധത മുതലായവയെയാണ് ഇടവം രാശിക്കാരില്‍ ശുക്രന് പ്രതിനിധതീകരിക്കുന്നത്. എന്നാല്‍ ശുഭഫലങ്ങള്‍ ധാരാളം ശുക്രമഹാദശ ഇടവം രാശിക്കാര്‍ക്ക് നല്‍കുന്നുണ്ട്. ഇവര്‍ ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. എന്നാല്‍ അതോടൊപ്പം തന്നെ ശുക്രന്റെ സ്ഥാനം ജാതകത്തില്‍ ശക്തമല്ലെങ്കില്‍ അത് ദോഷഫലങ്ങളേയും നിങ്ങള്‍ക്ക് നല്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ ജാതകത്തിലെ സ്ഥാനം പത്താം ഭാവത്തിലാണ്. ഇത് നിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍, കര്‍മ്മം, പിതാവ്, ബിസിനസ്സ്, അധികാരം, സ്വത്ത്, ആചാരങ്ങള്‍, സമൃദ്ധമായ ഭക്ഷണം, പ്രശസ്തി, നേതൃത്വം, വിദേശ യാത്ര, പൂര്‍വ്വിക സ്വത്ത് തുടങ്ങിയവയെല്ലാം നല്കുന്നു. മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജാതകത്തില്‍ ശുക്രന് ബലവാനായതിനാല് പലപ്പോഴും ശുഭഫലങ്ങളെ ധാരാളം പ്രദാനം ചെയ്യുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനില്‍ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മിഥുനം രാശിക്കാരില്‍ ശുക്രന് ഒരിക്കലും ദോഷഫലങ്ങള്‍ നല്‍കുന്നില്ല.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന് ശുഭസ്ഥാനത്താണെങ്കില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് ഇവരില്‍ മതം, പുണ്യം, ഭാഗ്യം, ഗുരു, ബ്രാഹ്മണന്, ദേവത, തീര്‍ത്ഥാടനം, മാനസിക മനോഭാവം, ഭാഗ്യം, സ്ഥിരത, ദേശാടനം, പിതാവിന്റെ സന്തോഷം, ദാനധര്‍മ്മം മുതലായവയെയാണ് സ്വാധീനിക്കുന്നത്. ഇത്തരം രാശിക്കാര്‍ക്ക് അവരുടെ ജാതകത്തില്‍ ശക്തമായ സ്ഥാനത്താണ് ശുക്രന് സ്ഥിതി ചെയ്യുന്നത്. ശുക്രമഹാദശ ഇവരെ 20 കൊല്ലത്തോളം രാജാവിനെപ്പോലെ വാഴിക്കുന്നു. എന്നാല്‍ അതേ സമയം ദുര്‍ബല സ്ഥാനത്തെങ്കില്‍ ദോഷഫലങ്ങളും ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രമഹാദശ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. എങ്കിലുും ജാതകത്തിലെ ശുക്രന്റെ സ്ഥാനം ശക്തമല്ലെങ്കില്‍ അത് നിങ്ങളില്‍ രോഗം, ജീവിതം, പ്രായം, മരണകാരണം, മാനസിക ഉത്കണ്ഠ, നിരീശ്വര ചിന്താഗതി, മരുമക്കള്‍, നിര്‍ഭാഗ്യം, ദാരിദ്ര്യം, ജയില്‍ യാതന, ആശുപത്രി, ഓപ്പറേഷന്, പ്രേതങ്ങള്‍, മന്ത്രവാദം, ജീവിതത്തിന്റെ ഭയാനകമായ ദുരിതങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അതികഠിനമായ മാറ്റങ്ങളിലേക്ക് നയിക്കുന്നു. ശുക്രന്റെ സ്ഥാനം അതേ സമയം ഇവരില്‍ ശക്തമെങ്കില്‍ അത് നല്കുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്ന് മനസ്സിലാക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇവരുടെ ശുക്രന്റെ സ്ഥാനം കൊണ്ട് എല്ലാ ഫലങ്ങളും ശുഭകരമായി വരുന്നു. ശുക്രമഹാദശ ഇവരുടെ ആരോഗ്യത്തെ വരെ സ്വാധീനിക്കുന്നു. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇവരെ ബാധിക്കുന്നില്ല. സന്താനസൗഭാഗ്യത്തിനും, പെട്ടെന്നുള്ള ധനലാഭം, ദാമ്പത്യ ജീവിതത്തിലെ സന്തോഷം, സമൃദ്ധി എന്നിവയെല്ലാം നിങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശുക്രന്റെ വിപരീത നേട്ടങ്ങള്‍ പലപ്പോഴും അശുഭഫലം നല്‍കുമെങ്കിലും അതിന്റെ കാഠിന്യം വളരെ കുറവായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രന് പല വിധത്തിലുള്ള മാറ്റങ്ങളെ കൊണ്ട് വരുന്നു. ഇവര്‍ക്ക് കടങ്ങള്‍, ശത്രുക്കള്‍, അപമാനം, ആശങ്ക, വേദന, തെറ്റായ ചിന്താഗതി, ബിസിനസ്, പണം, ആസക്തി എന്നിവയെല്ലാമാണ് ഫലം നല്‍കുന്നത്. എന്നാല്‍ നല്ലതും ചീത്തയുമായ ഫലങ്ങള്‍ ഒരുപോലെ ഈ രാശിക്കാരെ ബാധിക്കുന്നു. പക്ഷേ ചില അവസരങ്ങളില്‍ ഇത് ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അപ്രതീക്ഷിതമായി തന്ന് സഹായിക്കുന്നു. ശുക്രന്റെ ദുര്‍ബലമായ സ്വാധീനത്തില്‍ അശുഭകരമായ ഫലങ്ങള്‍ സൂക്ഷിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന് വളരെ അനുകൂലമായ ഫലങ്ങളാണ് ജാതകത്തില്‍ നല്‍കുന്നത്. അതില്‍ ആത്മവിശ്വാസം, ഭരണം, രാജ്യത്തോടുള്ള സ്നേഹം, ജോലി, പണം, ധനം, ഊഹക്കച്ചവടം, ഉദരസംബന്ധമായ പ്രശ്നങ്ങള്‍, വ്രതം, ആത്മാഭിമാനം, ഈഗോ എന്നിവയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ശുക്രന്റെ സ്ഥാനം ജാതകത്തില്‍ അനുകൂലമാണെങ്കില്‍ അത് നിങ്ങളില്‍ മുകളില്‍ പറഞ്ഞതുപോലെയുള്ള അനൂകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ജന്മനക്ഷത്രവും ദശയും നോക്കിയാണ് ഈ ഫലങ്ങള്‍ ഒരു വ്യക്തിക്ക് അനുകൂലമായും പ്രതികൂലമായും മാറുന്നത്. അതേസമയം ശുക്രന്റെ അശുഭപ്രഭാവത്തില് അശുഭകരമായ ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ശുക്രന്റെ സ്ഥാനം നല്കുന്നു. ഭൂമി, കെട്ടിടം, വാഹനം, സുഹൃത്ത്, പങ്കാളിത്തം, സമാധാനം, വെള്ളം, സ്ഥിരമായ സ്വത്ത്, ദയ, മനസ്സാക്ഷി, സമ്പത്ത്, തെറ്റായ ആരോപണം, പ്രണയം, പ്രണയവിവാഹം തുടങ്ങിയ വിഷയങ്ങളെയാണ് ശുക്രന് ധനു രാശിക്കാരില്‍ പ്രതിനിധീകരിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന് ബലവാനായതിനാല്, വ്യക്തിക്ക് മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ശുഭഫലങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ബലവാനല്ലെങ്കില്‍ അത് നിങ്ങളില്‍ അശുഭഫലവും നല്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ മൂന്നാമത്തെ ഭാവത്തിന്റെ അധിപനാണ് ശുക്രന്. ഇത് സൂചിപ്പിക്കുന്നത് സഹോദരങ്ങള്‍, ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുടെ ഉപഭോഗം, കോപം, ആശയക്കുഴപ്പം, എഴുത്ത്, കമ്പ്യൂട്ടര്‍, അക്കൗണ്ടുകള്‍, മൊബൈല്‍, പ്രയത്നം, ധൈര്യം, ധൈര്യം, ആരോഗ്യം, വ്യായാമം, മുതലായവയെയാണ്. ശുക്രന്റെ സ്ഥാനം നിങ്ങളുടെ ജാതകത്തില്‍ ശക്തമല്ലെങ്കില്‍ അത് പലപ്പോഴും ആ വ്യക്തിക്ക് ചില ദോഷഫലങ്ങള്‍ നല്കുന്നു. എന്നാല്‍ ശുക്രന്റെ സ്ഥാനം ശുഭമെങ്കില്‍ അത് നിങ്ങളില്‍ ശുഭഫലങ്ങള്‍ 20 വര്‍ഷത്തോളം നല്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ സ്ഥാനം അനുകൂലമായ നിരവധി ഫലങ്ങള്‍ നല്‍കുന്നുണ്ട്. കണ്ണ്, മൂക്ക്, തൊണ്ട, ചെവി, ശബ്ദം, വജ്രം, മുത്തുകള്‍, രത്നങ്ങള്‍, സൗന്ദര്യം, ആലാപനം, സംസാരം, കുടുംബം മുതലായവയെയാണ് ജാതകത്തില്‍ ശുക്രന് പ്രതിനിധീകരിക്കുന്നത്. ശക്തമായ സ്വാധീനം ഇവരുടെ ജീവിതത്തില്‍ വളരെയധികം അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതേസമയം ദുര്‍ബലവും അശുഭവുമായ സ്വാധീനത്തില്‍ നില്‍ക്കുന്നത് അശുഭകരമായ ഫലങ്ങള്‍ നല്കുന്നു എന്നതില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശുക്രന് അവരുടെ ലഗ്നസ്ഥാനത്താണ് നില്‍ക്കുന്നത്. ഇത് ആ വ്യക്തിയുടെ രൂപം, രാശി, ശരീരം, പ്രായം, സന്തോഷം, ദുഃഖം, മനസ്സാക്ഷി, മനസ്സ്, പ്രകൃതി, വ്യക്തിയുടെ പൂര്‍ണ്ണമായ വ്യക്തിത്വം എന്നിവയെ പ്രതിനിധീകരിച്ച് സ്ഥിതി ചെയ്യുന്നതാണ്. ഒരു വ്യക്തിയുടെ ജാതകപ്രകാരം അവരുടെ ദശാ കാലഘട്ടത്തില്‍ ശുക്രന്റെ സ്ഥാനം ശക്തവും ശുഭകരവുമാണെങ്കില് മുകളില്‍ പറഞ്ഞ എല്ലാ ഗുണഫലങ്ങളും അവരുടെ ജീവിതത്തില്‍ നിലനില്ക്കുന്നു. 20 വര്‍ഷത്തോളം കാലം ഇവരെ യാതൊരു വിധത്തിലും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല എന്നതാണ് സത്യം.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications










