Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ലോട്ടറിഭാഗ്യം വരെ സ്വന്തം, ശുക്ര-കേതു സംയോഗം; ശുക്രദശ തെളിയുന്ന 2 രാശിക്കാര്‍
ജ്യോതിഷ പ്രകാരം, ശുക്രന് ഗ്രഹം സ്ത്രീ ഊര്‍ജ്ജത്തെ പ്രതിനിധീകരിക്കുന്നു. സമ്പത്ത്, ഐശ്വര്യം, ആകര്‍ഷണം എന്നിവയുടെ കാരണഗ്രഹമായ ശുക്രന് ഒരു കാലഘട്ടത്തിന് ശേഷം രാശിയില്‍ മാറ്റം വരുത്തുന്നു. ശുക്രന്റെ രാശിയിലെ മാറ്റം 12 രാശിക്കാരുടെ ജീവിതത്തില്‍ പലതരത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഇത്തവണ നവംബര്‍ 3ന് പുലര്‍ച്ചെ 4:58 ന് ശുക്രന് കന്നിരാശിയില്‍ പ്രവേശിക്കും. ജ്യോതിഷ പ്രകാരം കന്നി രാശിയില്‍ കേതു നേരത്തെ തന്നെ തുടരുന്നുണ്ട്.
അത്തരമൊരു സാഹചര്യത്തില്‍, കന്നിരാശിയില്‍ ശുക്രന്റെയും കേതുവിന്റെയും സംയോജനം വരുന്നത് വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. വിശ്വാസമനുസരിച്ച്, കേതുവിന്റെയും ശുക്രന്റെയും സംയോജനം പല രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് കേതുവും ശുക്രനും ചേര്‍ന്ന് നല്ല ജീവിതം സമ്മാനിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ മൂന്നാം ഭാവത്തില്‍ ഈ സംയുക്തം രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുരോഗതിയോടൊപ്പം ഐശ്വര്യവും ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ ഫലം കാണുന്ന സമയമായി. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. പ്രണയ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും.
ബിസിനസ്സ് മേഖലയില്‍ വലിയ വിജയവും വലിയ ലാഭവും ഉണ്ടാകും. നിങ്ങളുടെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കാനാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. നല്ല പണം സമ്പാദിക്കും. പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. കരിയറിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ലഭിക്കാനുള്ള മുഴുവന്‍ സാധ്യതകളുമുണ്ട്. നിങ്ങളുടെ കഴിവുകളുടെ ശക്തിയാല്‍ നിങ്ങള്‍ക്ക് എല്ലാ മേഖലയിലും വിജയം നേടാന്‍ കഴിയും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ പതിനൊന്നാം ഭാവത്തില്‍ ഈ സംയോഗം നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും അനക്കം വച്ചുതുടങ്ങും. ജോലി കാരണം എവിടെയെങ്കിലും യാത്ര ചെയ്യേണ്ടി വരും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും.
കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ശക്തമായ ഇച്ഛാശക്തിയാല്‍ നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി ദൃഢമാകും. പണം ലാഭിക്കുന്നതില്‍ വിജയിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ആസ്വദിക്കും. ആരോഗ്യവും നല്ലതായിരിക്കും. ജോലിയില്‍ നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് വിജയം നേടാനാകും.
ജ്യോതിഷത്തിലെ ശുക്രന്
ഏതൊരു ജാതകത്തിലും ശുക്രന് ഭാര്യയെയും വിവാഹത്തെയും പ്രതിനിധീകരിക്കുന്നു. ജാതകത്തില്‍ ശുക്രന് നല്ലതായാല്‍ അത് നല്ല ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്നു. കണ്ണുകള്‍, ജനറേറ്റീവ് സിസ്റ്റം, തൊണ്ട, താടി, കവിള്, വൃക്ക മുതലായവയെ നിയന്ത്രിക്കുന്നത് ശുക്രനാണ്. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്ത് ആണെങ്കില്‍ അത് നിങ്ങള്‍ക്ക് ആകര്‍ഷകമായ വ്യക്തിത്വം നല്കുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും കാര്യത്തില്‍ ഇത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും.
മികച്ച ദാമ്പത്യ സുഖം ആസ്വദിക്കാനാകുന്നു. നിങ്ങള്‍ നേരത്തെ വിവാഹം കഴിച്ചേക്കാം. എല്ലാവരുമായും സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ ദോഷസ്ഥാനത്ത് നില്ക്കുന്ന ശുക്രന് നിങ്ങള്‍ക്ക് യഥാസമയം വിവാഹഭാഗ്യം നല്‍കില്ല, ദാമ്പത്യ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. കുഞ്ഞിന് ജന്മം നല്കുന്നതില് തടസ്സങ്ങള്‍ ഉണ്ടാകാം. അത് നിങ്ങളുടെ ബന്ധങ്ങളെയും തകര്‍ത്തേക്കാം.
ജ്യോതിഷത്തിലെ കേതു
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് കേതു. ഒരു നിഴല്‍ ഗ്രഹമാണിത്. നിങ്ങളുടെ ജാതകത്തില്‍ കേതുവിന്റെ സ്ഥാനം നല്ലതാണെങ്കില്‍ അത് നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്കുന്നു. എന്നാല്‍, നേരെമറിച്ച് കേതു അനുകൂലമല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ധാരാളം കഷ്ടതകള്‍ വരുത്തുന്നു. പണവും ആദരവും നല്കി നിങ്ങളെ അനുഗ്രഹിക്കാന്‍ കഴിവുള്ള ഒരേയൊരു ഗ്രഹമാണ് കേതു. അതേ ഗ്രഹത്തിന് തന്നെ ഇതെല്ലാം നഷ്ടപ്പെടുത്താനുള്ള കഴിവുമുണ്ട്. ഈ നിഴല്‍ ഗ്രഹത്തിന്റെ സ്ഥാനം ഒരു രാശിചിഹ്നത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ഒന്നോ ഒന്നേകാലോ വര്‍ഷമെടുക്കും. അതിനാല്‍ കേതു സംക്രമണം ഒരു സുപ്രധാന സംഭവമായി കാണക്കാക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
