Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
അപ്രതീക്ഷിത ശുഭഗുണങ്ങള്‍, ശുക്രന്-കേതു ഗ്രഹസംയോഗം; അത്ഭുത നേട്ടങ്ങള്‍ തേടിയെത്തുന്ന 3 രാശി
ജ്യോതിഷം അനുസരിച്ച്, എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറ്റുന്നു. രാശി മാറ്റങ്ങള്‍ കൂടാതെ, ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുള്ള ചില ഇടവേളകളില്‍ ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യുന്നുണ്ട്. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങളും അവയുടെ ചലനത്തിലെ മാറ്റങ്ങളും മറ്റ് ഗ്രഹങ്ങളുമായുള്ള സംയോജനവുമെല്ലാം തീര്‍ച്ചയായും എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളില്‍ പ്രത്യേക സ്വാധീനം ചെലുത്തും.
കന്നിരാശിയില്‍ ശുക്രന്റെയും കേതുവിന്റെയും സംയോഗം നടക്കുകയാണ്. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് 10 വര്‍ഷത്തിന് ശേഷമാണ് ശുക്രന്റെയും കേതുവിന്റെയും ഇത്തരമൊരു സംയോജനം കന്നി രാശിയില്‍ കാണുന്നത്. ശുക്രനും കേതുവും ചേരുന്നത് ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായി പല നല്ല കാര്യങ്ങളും ഇപ്പോള്‍ നടക്കും. ശുക്രന് - കേതു സംയോജനത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ശുക്രന്റെയും കേതുവിന്റെയും സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഗുണകരവുമായിരിക്കും. നിങ്ങളുടെ രാശിയില്‍ പണത്തിന്റെയും സംസാരത്തിന്റെയും സ്ഥാനത്ത് ഈ രണ്ട് ഗ്രഹങ്ങളുടെ സംയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചിങ്ങം രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് പുതിയ ജോലിക്ക് നല്ല ഓഫറുകള്‍ ലഭിച്ചേക്കാം, ശമ്പള വര്‍ദ്ധനയ്ക്കും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ബിസിനസ്സില്‍ ലാഭത്തിനും സാധ്യതയുണ്ട്. ഈ കാലയളവില്‍ ചിങ്ങം രാശിക്കാരുടെ പല ആഗ്രഹങ്ങളും സഫലമാകുകയും ചെയ്യും.
കന്നി
ശുക്രന്റെയും കേതുവിന്റെയും സംയോജനം കന്നി രാശിക്കാര്‍ക്ക് വളരെ അത്ഭുതകരമായ ഫലങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ സംയോജനം നടക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് ഈ സമയം ഭാഗ്യം ലഭിക്കും. എല്ലാത്തരം ജോലികളിലും വിജയം കൈവരിക്കാനാകും. ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം വര്‍ധിക്കാന്‍ നല്ല സാധ്യതകളുണ്ട്. കര്‍മ്മരംഗത്ത് നല്ല പുരോഗതിയുണ്ടാകും. ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു.
മേടം
മേടം രാശിക്കാര്‍ക്ക് 10 വര്‍ഷത്തിനു ശേഷം കന്നിരാശിയില്‍ ശുക്രന്-കേതു കൂടിച്ചേരുന്നത് അനുഗ്രഹമായിരിക്കും. ഈ ഗ്രഹസംയോജനം മേടം രാശിക്കാര്‍ക്ക് വളരെ ഫലപ്രദവും പ്രയോജനകരവുമാണെന്ന് തെളിയും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങള്‍ എത്രയും വേഗം നിറവേറ്റപ്പെടും. സാമ്പത്തിക നേട്ടത്തിനുള്ള നല്ല അവസരങ്ങള്‍ ലഭ്യമാകും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും. നിങ്ങളുടെ കരിയറില്‍ വിജയങ്ങളും ലഭിക്കും.
ജ്യോതിഷത്തില്‍ ശുക്രന്റെ പ്രാധാന്യം
ജ്യോതിഷമനുസരിച്ച് സ്ത്രീലിംഗ മൂലകത്തിന്റെ ഗ്രഹമാണ് ശുക്രന്. ഇത് ഭൗതിക സന്തോഷത്തിന്റെ ഘടകങ്ങമാണ്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം അവന് ഭൗതിക സന്തോഷം അനുഭവിക്കുമോ ഇല്ലയോ എന്ന് നിര്‍ണ്ണയിക്കുന്നു. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ശുക്രന് ആ പേര് കിട്ടിയത് ശുക്രാചാര്യന്റെ പേരിലാണ്. സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ആശ്വാസത്തിന്റെയും പ്രതീകം കൂടിയാണ് ശുക്രന്. ശുക്രന് സ്നേഹം, സൗന്ദര്യം, ആശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജ്യോതിഷത്തില്‍ കേതു ഗ്രഹത്തിന്റെ പ്രാധാന്യം
ജ്യോതിഷത്തില്‍, ഒരു വ്യക്തിയെ ഭൗതിക ലോകത്ത് നിന്ന് ഒറ്റപ്പെടുത്തുകയും ആത്മീയതയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യുന്ന നിഴല്‍ ഗ്രഹമായാണ് കേതുവിനെ കണക്കാക്കുന്നത്. കേതുവിന്റെ സ്വാധീനത്തിന് കീഴിലുള്ള ഒരു വ്യക്തിക്ക് മോക്ഷത്തിനായുള്ള ആഗ്രഹമോ അഭിലാഷമോ ഉണ്ടാകും. കേതു ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് മാറുന്നത് 18 മാസത്തിനുള്ളിലാണ്. കേതുവിന്റെ മഹാദശ 18 വര്‍ഷം നീണ്ടുനില്‍ക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
