Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഇരുകൈയ്യിലും പണം വന്നുനിറയും, 27 ദിവസം ശുക്രന് ഈ രാശിക്കാരെ രാജാവാക്കും
ജ്യോതിഷത്തില്‍, ശുക്രനെ ഭൗതിക സന്തോഷത്തിന്റെ ഘടകമായി കണക്കാക്കുന്നു. ശുക്രന് രാശി മാറുമ്പോഴെല്ലാം അത് ആളുകളുടെ സമ്പത്തിനെയും ആഡംബരത്തെയും സ്നേഹത്തെയും ബാധിക്കുന്നു. നവംബര്‍ 3ന് ശുക്രന് സംക്രമിച്ച് കന്നിരാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. നവംബര്‍ 3ന് രാവിലെ 05:13 ന് ശുക്രന് ചിങ്ങം വിട്ട് കന്നിരാശിയില്‍ പ്രവേശിക്കും. ഇതിനുശേഷം നവംബര്‍ 12ന് അത്തം നക്ഷത്രത്തിലും നവംബര്‍ 24ന് ചിത്തിര നക്ഷത്രത്തിലും ശുക്രന് പ്രവേശിക്കും.
ഇതിനുശേഷം നവംബര്‍ 30ന് തുലാം രാശിയില്‍ ശുക്രന് സംക്രമിക്കും. ശുക്രന്റെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ശുക്രന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായിരിക്കും. കന്നി രാശിയില്‍ ശുക്രന്റെ സംക്രമണം ഭാഗ്യം നല്കുന്ന രാശിക്കാര്‍ ഇവരാണ്.

ഇടവം
ഇടവം രാശിയുടെ അധിപന് ശുക്രനും ലോകത്തിന്റെ മാതാവ് ആദിശക്തി ദുര്‍ഗ്ഗയുമാണ്. ശുക്രന്റെ രാശി മാറുന്നതോടെ ഇടവം രാശിക്കാരുടെ ജീവിതത്തിലേക്ക് പ്രണയം കടന്നുവരും. കുടുംബത്തില്‍ സന്തോഷം വന്നുചേരും. സന്താനങ്ങളില്‍ നിന്ന് സന്തോഷം ഉണ്ടാകും. നിങ്ങള്‍ക്ക് ബഹുമാനവും സ്ഥാനവും സ്ഥാനമാനങ്ങളും ലഭിക്കും. വിവാഹക്കാര്യത്തില്‍ തീരുമാനമകും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.
കര്‍ക്കടകം
ഈ രാശിയിലെ മൂന്നാം ഭാവത്തില്‍ ശുക്രന് സഞ്ചരിക്കും. അത്തരമൊരു സാഹചര്യത്തില്‍, കര്‍ക്കിടക രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും പുരോഗതിയും ഉണ്ടാകും. ഈ രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും തുടങ്ങാനാകും. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ചില കാര്യവും പൂര്‍ത്തീകരിക്കാന്‍ ഇടയുണ്ട്. കരിയറിന്റെ കാര്യത്തില്‍ ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. നിങ്ങളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിയും. ജോലി മാറ്റം പരിഗണിക്കാം. ബിസിനസ്സിലും വ്യാപാരത്തിലും ലാഭം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. അതുവഴി നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കും. ആരോഗ്യവും നല്ലതായിരിക്കും.
കന്നി
ഈ രാശിയില്‍ ശുക്രന് ഒന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, കന്നി രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും ഈ സമയം സഫലമാകും. പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമായേക്കാം. സമൂഹത്തില്‍ ബഹുമാനത്തോടൊപ്പം സ്ഥാനമാനങ്ങളും കൈവരിക്കാനാകും. ജോലിക്കാര്‍ക്ക് ശമ്പള വര്‍ധനയ്ക്കൊപ്പം ഇന്‍ക്രിമെന്റും ലഭിക്കാനുള്ള സാധ്യത ഏറെയാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഇപ്പോള്‍ പ്രതിഫലം ലഭിക്കും. ബിസിനസ്സിലും നിങ്ങള്‍ ആധിപത്യം സ്ഥാപിക്കാന്‍ പോകുന്നു. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തുക്കളും ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കും. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. ആരോഗ്യവും മികച്ചതായിരിക്കും.
തുലാം
തുലാം രാശിയുടെ അധിപനും ശുക്രനാണ്. ശുക്രന്റെ രാശി മാറുന്നത് തുലാം രാശിക്കാര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കും. പല സ്രോതസ്സുകളില്‍ നിന്നും ഈ സമയം നിങ്ങള്‍ക്ക് പണം ലഭിക്കും. നിങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കായി നിങ്ങള്‍ പണം ചെലവഴിക്കും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള ആഗ്രഹങ്ങള്‍ സാധ്യമാകും. അവിവാഹിതര്‍ക്ക് പുതിയ ബന്ധങ്ങള്‍ വന്നേക്കാം. കര്‍മ്മമേഖലയില്‍ വലിയ സ്ഥാനവും സ്ഥാനമാനങ്ങളും ലഭിക്കും.
വൃശ്ചികം
ഈ രാശിയില്‍ ശുക്രന് പതിനൊന്നാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, വൃശ്ചികം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സിലും ജോലിയിലും നല്ല ഫലങ്ങള്‍ കാണാന്‍ കഴിയും. വൃശ്ചിക രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം വരുമാനം വര്‍ദ്ധിപ്പിക്കും. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയം ലഭിക്കും. നവംബര്‍ മാസത്തില്‍ സൂര്യദേവനും വൃശ്ചിക രാശിയില്‍ സഞ്ചരിക്കും. ഇക്കാരണത്താല്‍, വൃശ്ചിക രാശിക്കാര്‍ക്ക് നവംബര്‍ മാസത്തില്‍ വലിയ നേട്ടങ്ങള്‍ തന്നെ ലഭിക്കും. നിങ്ങളുടെ എതിരാളികളില്‍ നിങ്ങള്‍ ആധിപത്യം സ്ഥാപിക്കും. പണം സമ്പാദിക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ തുറക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും.
മീനം
ശുക്രന്റെ സംക്രമണം മീനരാശിക്കാര്‍ക്ക് അവരുടെ ജീവിത പങ്കാളിയില്‍ നിന്ന് സന്തോഷം നല്‍കും. വിവിധ മേഖലകളില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം മികച്ചതായിരിക്കും. ഈ സംക്രമണം നിങ്ങളുടെ ജോലിയിലും ശുഭകരമായ ഫലങ്ങള്‍ നല്‍കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
