Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശുക്രന്റെ സംക്രമണം; പുതുവര്‍ഷത്തിലെ ആദ്യമാസം മകരം ഉള്‍പ്പെടെ ഈ 5 രാശിക്ക് ശുക്രദശ
ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശി മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തില്‍ ഡിസംബര്‍ 29ന് ശുക്രന് മകരം രാശിയില്‍ സംക്രമിക്കും. അവിടെ മകര രാശിയുടെ അധിപനായ ശനിയുമായി ശുക്രന്റെ സംയോജനം ഉണ്ടാകും. ജനുവരി 17 വരെ ശനിയും ശുക്രനും മകരം രാശിയില്‍ ഒരുമിച്ച് തുടരും.
ഇത്തരമൊരു സാഹചര്യത്തില്‍, ഈ സമയത്ത് മകരം രാശിയില്‍ ശുക്രന് വരുന്നത് മേടം, മകരം ഉള്‍പ്പെടെയുള്ള പല രാശിക്കാര്‍ക്കും വളരെ ശുഭകരമായിരിക്കും. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ കാണാന്‍ കഴിയും. മകരം രാശിയില്‍ ശുക്രന് സംക്രമിക്കുന്നതോടെ നല്ലകാലം വരുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
പുതുവര്‍ഷത്തിന് തൊട്ടുമുമ്പ് നടക്കുന്ന ശുക്രന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള നിരവധി നല്ല അവസരങ്ങള്‍ ലഭിക്കും. വലിയ ആളുകളുമായുള്ള നിങ്ങളുടെ സമ്പര്‍ക്കം വര്‍ദ്ധിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് പ്രയോജനം നേടാനാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ മികച്ചതായിരിക്കും. ജോലി ചെയ്യുന്നവര്‍ക്കും നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പ്രതിവിധിയായി ദിവസവും 24 തവണ ഓം ശുക്രായ നമ മന്ത്രം ജപിക്കുക.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം ശുക്രന്റെ സംക്രമത്തിന്റെ ശുഭ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ പുരോഗതി ഉണ്ടാകും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. ഈ സമയത്ത് ആത്മീയ കാര്യങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. ഒരു പുണ്യ സ്ഥലത്തേക്ക് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. നിങ്ങളുടെ ഇണയോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. സമ്പാദ്യം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ അടുപ്പം വര്‍ദ്ധിക്കും. പ്രതിവിധിയായി ദിവസവും ലക്ഷ്മി ദേവിയെ ധ്യാനിക്കുക.

തുലാം
ശുക്രന്റെ സംക്രമണ സ്വാധീനം കാരണം തുലാം രാശിക്കാര്‍ക്ക് സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. അതിന്റെ നല്ല ഫലങ്ങള്‍ നിങ്ങളുടെ കരിയറില്‍ കാണുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് നിരവധി ശുഭകരമായ പ്രവൃത്തികള്‍ ചെയ്യാന്‍ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ഈ സമയം നിങ്ങള്‍ക്ക് ജീവിത പങ്കാളിയുടെ എല്ലാ വിധ പിന്തുണയും ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഭാവിയില്‍ ലാഭം നേടാനാകുന്ന പ്രവൃത്തികള്‍ ചെയ്യാനാകും.

മകരം
മകരം രാശിയിലാണ് ഈ സമയം ശുക്രന് സംക്രമിക്കാന്‍ പോകുന്നത്. അതിന്റെ ശുഭഫലം കാരണം പുതുവര്‍ഷത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമായിരിക്കും. കരിയറില്‍ ഈ സമയം നിങ്ങള്‍ക്ക് പുരോഗതി ലഭിക്കും. കരിയറില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. വര്‍ഷത്തിലെ ആദ്യ മാസത്തില്‍ നിങ്ങള്‍ക്ക് ഒരു യാത്ര പോകാനും അവസരം ലഭിച്ചേക്കാം. കുടുംബവുമായും ജീവിതപങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ആരോഗ്യപരമായ കാര്യത്തിലും ഈ കാലഘട്ടം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ശാരീരിക പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. പ്രതിവിധിയായി എല്ലാ വെള്ളിയാഴ്ചകളിലും ലക്ഷ്മി ദേവിക്ക് ചെമ്പരത്തി പൂവ് സമര്‍പ്പിക്കുക.

മീനം
ശുക്രന്റെ ഈ സംക്രമണം മീനം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ പങ്കാളികളുമായുള്ള ബന്ധം മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ശാരീരികമായി ഈ സമയത്ത് നിങ്ങള്‍ക്ക് ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഴിയും. ദോഷപരിഹാരമായി എല്ലാ വ്യാഴാഴ്ചയും ശിവക്ഷേത്രത്തില്‍ പൂജ ചെയ്യുക.



Click it and Unblock the Notifications
