Latest Updates
-
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
രാശിഫലം 2026 ഓഗസ്റ്റ് 20: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ
വര്‍ഷാവസാനം ശുക്രന് മകരം രാശിയില്‍; ഫലങ്ങള്‍ മാറിമറിയും, 12 രാശിക്കും നേട്ടങ്ങളും കോട്ടങ്ങളും
ജ്യോതിഷത്തിലെ ശുക്രനെ സന്തോഷം, അഭിനിവേശം, സ്നേഹം, ആഡംബരങ്ങള്‍, ആഭരണങ്ങള്‍ മുതലായവയുടെ സൂചകമായി കണക്കാക്കുന്നു. ശുക്രനില്ലാതെ ഒരാള്‍ക്ക് ജീവിതഫലങ്ങള്‍ ആസ്വദിക്കാന്‍ കഴിയില്ല. ദാമ്പത്യജീവിതത്തില്‍ സന്തോഷം നേടാനാകില്ല. ഗുണകരമായ സ്ഥാനത്ത് നില്ക്കുന്ന ശുക്രന് ഒരു വ്യക്തിക്ക് അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നു. ശുക്രന് ബലവാനായ ആളുകള്‍ക്ക് നല്ല കുടുംബജീവിതം, സമ്പത്ത്, സമൃദ്ധി തുടങ്ങിയ ഗുണങ്ങള്‍ ലഭിക്കും.
വര്‍ഷാവസാനത്തില്‍ ഡിസംബര്‍ 29ന് ശുക്രന് മകരം രാശിയില്‍ സംക്രമിക്കും. ഈ കാലയളവില്‍ ചിലര്‍ക്ക് ജീവിതത്തില്‍ നല്ല സുഖങ്ങളും സന്തോഷവും സമൃദ്ധിയും നേടാന്‍ കഴിയും. എന്നാല്‍ മറ്റു ചിലര്‍ക്ക് ചില പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. മകരം രാശിയില്‍ ശുക്രന് സംക്രമിക്കുന്നതിന്റെ ഫലമായി 12 രാശിയിലും വരുന്ന മാറ്റങ്ങള്‍ അറിയാന്‍ രാശിഫലം വായിക്കൂ.

മേടം
പുതുവര്‍ഷത്തിന് തൊട്ടുമുമ്പ് നടക്കുന്ന ശുക്രന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള നിരവധി നല്ല അവസരങ്ങള്‍ ലഭിക്കും. വലിയ ആളുകളുമായുള്ള നിങ്ങളുടെ സമ്പര്‍ക്കം വര്‍ദ്ധിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് പ്രയോജനം നേടാനാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ മികച്ചതായിരിക്കും. ജോലി ചെയ്യുന്നവര്‍ക്കും നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പ്രതിവിധിയായി ദിവസവും 24 തവണ ഓം ശുക്രായ നമ മന്ത്രം ജപിക്കുക.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ലഗ്നത്തിന്റെയും ആറാം ഭാവത്തിന്റെയും അധിപന് ശുക്രനാണ്. ഈ സംക്രമണ സമയത്ത് ശുക്രന് നിങ്ങളുടെ ഒമ്പതാം ഭാവത്തിലേക്ക് വരും. അത് നിങ്ങളുടെ ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഇക്കാരണത്താല്‍ നിങ്ങള്‍ ആത്മീയതയില്‍ വളരെയധികം വ്യാപൃതനും അര്‍പ്പണബോധമുള്ളവനുമായിരിക്കും. കരിയറില്‍ പുരോഗതി കൈവരിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം പോലും ലഭിച്ചേക്കാം.

മിഥുനം
മകരം രാശിയില്‍ ശുക്രന്റെ സംക്രമണം മൂലം മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ സമയം വഷളായേക്കാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകളില്‍ വര്‍ദ്ധനവുണ്ടാകും. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ആരോഗ്യത്തിന്റെ കാര്യത്തിലും ഈ സംക്രമണം നിങ്ങളെ ബുദ്ധിമുട്ടിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പല്ലുവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കടകം
മകരം രാശിയിലെ ശുക്രന്റെ സംക്രമണം കര്‍ക്കടകം രാശിയില്‍ ഏഴാം ഭാവത്തിലാണ് നടക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ഈ സമയം നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ യാത്രകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കരിയറില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. നിങ്ങളുടെ കുടുംബജീവിതത്തെയും ഈ സമക്രമണം വലിയ തോതില്‍ ബാധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. നിങ്ങളുടെ ആരോഗ്യവും ഈ സമയം വഷളായേക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന് മൂന്നാം ഭാവാധിപനും പത്താം ഭാവാധിപനുമാണ്. ഇപ്പോള്‍ അത് ആറാം ഭാവത്തിലുണ്ട്. ഇക്കാരണത്താല്‍, നിങ്ങളുടെ ദിനചര്യകളിലും യാത്രകളിലും മാറ്റങ്ങള്‍ നേരിടേണ്ടിവരും. ജോലിയുമായി ബന്ധപ്പെട്ട് ചില യാത്രകള്‍ നടത്താനാകും. ബിസിനസുകാര്‍ക്ക് ഈ സമയം ലാഭ സാഹചര്യങ്ങള്‍ കുറയും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയെ നന്നായി മനസ്സിലാക്കാനുള്ള സമയമാണ്. ഈ സമയം ചില ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. സന്ധിവേദന പ്രശ്നം നിങ്ങളെ അലട്ടും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം ശുക്രന്റെ സംക്രമത്തിന്റെ ശുഭ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ പുരോഗതി ഉണ്ടാകും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. ഈ സമയത്ത് ആത്മീയ കാര്യങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. ഒരു പുണ്യ സ്ഥലത്തേക്ക് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. നിങ്ങളുടെ ഇണയോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. സമ്പാദ്യം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ അടുപ്പം വര്‍ദ്ധിക്കും. പ്രതിവിധിയായി ദിവസവും ലക്ഷ്മി ദേവിയെ ധ്യാനിക്കുക.

തുലാം
ശുക്രന്റെ സംക്രമണ സ്വാധീനം കാരണം തുലാം രാശിക്കാര്‍ക്ക് സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. അതിന്റെ നല്ല ഫലങ്ങള്‍ നിങ്ങളുടെ കരിയറില്‍ കാണുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് നിരവധി ശുഭകരമായ പ്രവൃത്തികള്‍ ചെയ്യാന്‍ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ഈ സമയം നിങ്ങള്‍ക്ക് ജീവിത പങ്കാളിയുടെ എല്ലാ വിധ പിന്തുണയും ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഭാവിയില്‍ ലാഭം നേടാനാകുന്ന പ്രവൃത്തികള്‍ ചെയ്യാനാകും.

വൃശ്ചികം
മകരം രാശിയിലെ ശുക്രന്റെ സംക്രമണം കാരണം, വൃശ്ചിക രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ഈ സമയം അതൃപ്തി തോന്നിയേക്കം. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ ജോലി മാറ്റാനായി പരിശ്രമിക്കും. ഈ സംക്രമണം നിങ്ങളുടെ സാമ്പത്തിക അവസ്ഥയെയും ബാധിക്കും. സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കുടുംബജീവിതത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ വരും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം വഷളായേക്കാം. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ധനു
മകരം രാശിയില്‍ ശുക്രന്റെ സംക്രമണം മൂലം ധനു രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുള്ള സഹകരണം ലഭിച്ചേക്കില്ല. ബിസിനസുകാര്‍ക്ക് പ്രതീക്ഷിക്കുന്നതിലും കുറവായിരിക്കും നേട്ടങ്ങള്‍. ഈ സമയത്ത് നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും.

മകരം
മകരം രാശിയിലാണ് ഈ സമയം ശുക്രന് സംക്രമിക്കാന്‍ പോകുന്നത്. അതിന്റെ ശുഭഫലം കാരണം പുതുവര്‍ഷത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമായിരിക്കും. കരിയറില്‍ ഈ സമയം നിങ്ങള്‍ക്ക് പുരോഗതി ലഭിക്കും. കരിയറില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. വര്‍ഷത്തിലെ ആദ്യ മാസത്തില്‍ നിങ്ങള്‍ക്ക് ഒരു യാത്ര പോകാനും അവസരം ലഭിച്ചേക്കാം. കുടുംബവുമായും ജീവിതപങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ആരോഗ്യപരമായ കാര്യത്തിലും ഈ കാലഘട്ടം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ശാരീരിക പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. പ്രതിവിധിയായി എല്ലാ വെള്ളിയാഴ്ചകളിലും ലക്ഷ്മി ദേവിക്ക് ചെമ്പരത്തി പൂവ് സമര്‍പ്പിക്കുക.

കുഭം
ശുക്രന് നിങ്ങളുടെ നാലാമത്തെയും ഒമ്പതാമത്തെയും ഭാവാധിപനാണ്. ഇപ്പോള്‍ അത് നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ നില്ക്കുന്നു. നിങ്ങളുടെ കുടുംബത്തിലെ ചില സംഭവവികാസങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടിവരും. തൊഴില്‍ രംഗത്ത് ചില പ്രശ്നങ്ങളുണ്ടാകും. നിങ്ങളുടെ നിലവിലെ ജോലിയില്‍ നിങ്ങള്‍ക്ക് അതൃപ്തി തോന്നിയേക്കാം. ബിസിനസുകാര്‍ക്ക് മതിയായ ലാഭം കൈവരിക്കാന്‍ പ്രയാസമുണ്ടാകാം.

മീനം
ശുക്രന്റെ ഈ സംക്രമണം മീനം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ പങ്കാളികളുമായുള്ള ബന്ധം മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ശാരീരികമായി ഈ സമയത്ത് നിങ്ങള്‍ക്ക് ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഴിയും. ദോഷപരിഹാരമായി എല്ലാ വ്യാഴാഴ്ചയും ശിവക്ഷേത്രത്തില്‍ പൂജ ചെയ്യുക.



Click it and Unblock the Notifications