Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
10 വര്‍ഷത്തിനുശേഷം ശുക്രന്റെ കേന്ദ്ര ത്രികോണ രാജയോഗം; അസുലഭനേട്ടം ഈ രാശിക്കാര്‍ക്ക്
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിക്കുകയും രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിന്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും കാണപ്പെടുന്നു. മാര്‍ച്ച് ആദ്യം ശുക്രന് അതിന്റെ ഉയര്‍ന്ന രാശിയായ മീനരാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഇതുമൂലം ശുക്രന്റെ കേന്ദ്ര ത്രികോണരാജയോഗം ഉണ്ടാകുന്നു. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലേയും ആളുകളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
കേന്ദ്ര ത്രികോണ രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് കര്‍മ്മ ഗൃഹത്തിലേക്ക് നീങ്ങാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം ലഭിക്കും. സാമ്പത്തിക സ്ഥിരത നിങ്ങള്‍ക്ക് അനുകൂലമാണ്. കൂടാതെ തൊഴില്‍ സാധ്യതകളും മികച്ചതായിരിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും. നിങ്ങള്‍ ഒരു ബിസിനസ്സാണെങ്കില് ഈ സമയം നിങ്ങള്‍ക്ക് ഒരു വലിയ ബിസിനസ്സ് ഇടപാടിന് അന്തിമരൂപം നല്കാന് കഴിയും. അതുമൂലം നിങ്ങള്‍ക്ക് ഭാവിയില്‍ പ്രയോജനം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും.
കര്‍ക്കിടകം
കേന്ദ്ര ത്രികോണ രാജയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകാം. കൂടാതെ നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലി മേഖലകളില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമൂഹിക അന്തസ്സും വര്‍ദ്ധിക്കുന്നതായി നിങ്ങള്‍ കാണും. ജോലി-ബിസിനസ് സംബന്ധമായ കാരണങ്ങള്‍ക്കായി നിങ്ങള്‍ക്ക് ദൂരയാത്ര ചെയ്യാനാകും. അത് ശുഭകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.
കുംഭം
കേന്ദ്ര ത്രികോണ രാജയോഗം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് പണത്തിന്റെയും സംസാരത്തിന്റെയും സ്ഥലത്തേക്ക് മാറാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ സാമൂഹിക അന്തസ്സ് വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ വ്യക്തിത്വത്തില്‍ പുരോഗതിയും കാണും. നിങ്ങളുടെ പ്രതിദിന വരുമാനവും ഈ സമയത്ത് വര്‍ദ്ധിക്കും.
ജ്യോതിഷത്തിലെ ശുക്രന്
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഘടകമായി ശുക്രനെ കണക്കാക്കുന്നു. ജീവിതത്തില്‍ സ്നേഹം, പ്രണയം, സന്തോഷകരമായ ദാമ്പത്യ ജീവിതം എന്നിവ നല്കുന്നതില് ശുക്രന് ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വിവാഹത്തിന് ജാതകം പൊരുത്തപ്പെടുത്തുമ്പോള്‍, വധൂവരന്മാരുടെ ജാതകത്തില്‍ ശുക്രന്റെ ശുഭ സ്ഥാനത്താണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ശുക്രന്റെ ഐശ്വര്യമില്ലാതെ ഒരു വ്യക്തിയുടെ ജീവിതം അര്‍ത്ഥശൂന്യമായിരിക്കും.
ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്ത് നില്ക്കുന്നുണ്ടെങ്കില് ആ വ്യക്തിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കും. ഇടവം,, തുലാം രാശികളുടെ അധിപനാണ് ശുക്രന്. ജ്യോതിഷപ്രകാരം ശുക്രന് മീനരാശിയില്‍ വരുമ്പോള്‍ അത് ഉന്നതനാകുന്നു. അതേസമയം കന്നി രാശിയില്‍ അത് ദുര്‍ബലമാകുന്നു. ശുക്രന് ബുധനുമായി സൗഹൃദമുണ്ടെങ്കിലും സൂര്യനോടും ചന്ദ്രനോടും ശത്രുതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
