Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
ദീപാവലിക്ക് മുമ്പ് ഈ രാശിക്കാര്‍ക്ക് ലോട്ടറി; ശുക്രന് നല്‍കും സര്‍വ്വതിലും വിജയം
ജ്യോതിഷ പ്രകാരം ധനം, ഐശ്വര്യം, ആകര്‍ഷണം എന്നിവയുടെ ദാതാവായി ശുക്രനെ കണക്കാക്കുന്നു. ശുക്രന്റെ രാശിയിലെ മാറ്റം 12 രാശിക്കാരുടെ ജീവിതത്തിലും ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തുന്നു. നവംബര്‍ 3 ന് ശുക്രന് ബുധന്റെ രാശിയായ കന്നി രാശിയില്‍ പ്രവേശിച്ചിരിക്കുന്നു. നവംബര്‍ 29 വരെ ശുക്രന് ഈ രാശിയില്‍ തുടരും. ഇതിനുശേഷം തുലാം രാശിയില്‍ പ്രവേശിക്കും.
കന്നി രാശിയില്‍ കേതു ഗ്രഹം നേരത്തെ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, രണ്ട് ഗ്രഹങ്ങളുടെയും സംയോജനവും ഇതിടെ നടക്കുന്നു. ശുക്രന്റെ കന്നി രാശി സംക്രമണം ചില രാശിക്കാര്‍ക്ക് ഭാഗ്യമായിരിക്കും. ഇവര്‍ക്ക് ദീപാവലിക്ക് മുമ്പ് ലോട്ടറിഭാഗ്യം വരെ കൈവരും. ശുക്രന് കന്നി രാശിയില്‍ പ്രവേശിക്കുന്നതോടെ ഏതൊക്കെ രാശിക്കാര്‍ക്ക് പ്രത്യേക ഗുണങ്ങള്‍ ലഭിക്കുമെന്ന് നമുക്ക് നോക്കാം.

മിഥുനം
കന്നി രാശിയില്‍ പ്രവേശിച്ച ശേഷം മിഥുനം രാശിയുടെ നാലാം ഭാവത്തില്‍ ശുക്രന് സ്ഥാനം പിടിക്കും. അത്തരമൊരു സാഹചര്യത്തില്‍, മിഥുനം രാശിചിഹ്നത്തിലുള്ള ആളുകള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ചായ്വുള്ളവരായിരിക്കും. തൊഴില്‍ മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍, പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് വിജയം നേടാന്‍ കഴിയും.
കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഈ സമയം ലാഭം മാത്രമേ ലഭിക്കൂ. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതിയും ശക്തമായേക്കാം. പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം മാത്രമേ ഉണ്ടാകൂ.
കര്‍ക്കിടകം
കര്‍ക്കിടക രാശിയിലെ മൂന്നാം ഭാവത്തില്‍ ശുക്രന് സംക്രമിച്ചു. ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയത്തോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും ഈ സമയം സഫലമായേക്കാം. മുതിര്‍ന്ന ആളുകളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ അത് ചെയ്യുന്നത് പ്രയോജനകരമാണെന്ന് തെളിയും.
ബിസിനസ്സ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍, കര്‍ക്കടക രാശിക്കാര്‍ക്ക് ബിസിനസ്സില്‍ വലിയ വിജയം നേടാനും സാമ്പത്തിക നേട്ടങ്ങള്‍ നേടാനും കഴിയും. ഇതോടെ നിങ്ങളുടെ ലാഭം വര്‍ധിക്കും. ശുക്രന്റെ കൃപയാല്‍, നിങ്ങളുടെ എതിരാളികള്‍ക്ക് നിങ്ങള്‍ കടുത്ത മത്സരം നല്‍കും. എതിരാളികളെ ജയിക്കാനാകും. സാമ്പത്തിക സ്ഥിതിയും ശക്തമായേക്കാം. ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ ഈ സമയം പൂര്‍ത്തീകരിക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ചന്ദ്രദേവന് പതിനൊന്നാം ഭാവത്തില്‍ പ്രവേശിക്കും. വ്യാഴത്തിന്റെ രാശി മാറുന്നത് ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറില്‍ ഭാഗ്യം നിങ്ങളെ അനുകൂലിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ബിസിനസ്സിലും വിജയം കൈവരിക്കാനാകും. നിങ്ങള്‍ക്ക ഈ സമയം പല കാര്യങ്ങളിലും ലാഭവും ഭാഗ്യവും ഉണ്ടാകും.നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ ലാഭം നേടാന്‍ കഴിയും. ഇതോടൊപ്പം നല്ല സാമ്പത്തിക നേട്ടവും ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. പ്രണയ ജീവിതവും നല്ലതായിരിക്കും.
ജ്യോതിഷത്തിലെ ശുക്രന്
ജ്യോതിഷത്തില്‍, ശുക്രനെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നു. ജാതകത്തില്‍ ശുക്രന് ശുഭകരമാകുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഭാഗ്യം വര്‍ദ്ധിക്കുന്നു. അതേസമയം ശുക്രന്റെ അശുഭഭാവം ജീവിതത്തില്‍ കുഴപ്പങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ശുക്രന് ഒരു രാശിയില്‍ ഏകദേശം 30 മുതല്‍ 36 ദിവസം വരെ സഞ്ചരിക്കുകയും അതിനുശേഷം മറ്റൊരു രാശിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഘടകമായി ശുക്രനെ കണക്കാക്കുന്നു. ജീവിതത്തില്‍ സ്നേഹം, പ്രണയം, സന്തോഷകരമായ ദാമ്പത്യ ജീവിതം എന്നിവ നല്കുന്നതില് ശുക്രന് ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
വിവാഹത്തിന് ജാതകം പൊരുത്തപ്പെടുത്തുമ്പോള്‍, വധൂവരന്മാരുടെ ജാതകത്തില്‍ ശുക്രന്റെ ശുഭ സ്ഥാനത്താണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ശുക്രന്റെ ഐശ്വര്യമില്ലാതെ ഒരു വ്യക്തിയുടെ ജീവിതം അര്‍ത്ഥശൂന്യമായിരിക്കും. ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്ത് നില്ക്കുന്നുണ്ടെങ്കില് ആ വ്യക്തിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കും. ഇടവം,, തുലാം രാശികളുടെ അധിപനാണ് ശുക്രന്. ജ്യോതിഷപ്രകാരം ശുക്രന് മീനരാശിയില്‍ വരുമ്പോള്‍ അത് ഉന്നതനാകുന്നു. അതേസമയം കന്നി രാശിയില്‍ അത് ദുര്‍ബലമാകുന്നു. ശുക്രന് ബുധനുമായി സൗഹൃദമുണ്ടെങ്കിലും സൂര്യനോടും ചന്ദ്രനോടും ശത്രുതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











