Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
ശുക്രന് വഴിതെളിക്കും, 2024ല്‍ ഈ 3 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശുക്രദശ നിറഞ്ഞൊഴുകും സമയം
ഈ വര്‍ഷം കഴിയാന്‍ ഇനി രണ്ടു മാസം മാത്രമേ ബാക്കിയുള്ളൂ. പുതുവര്‍ഷമായ 2024 അടുത്തെത്തിക്കഴിഞ്ഞു. ജ്യോതിഷപ്രകാരം 2024ല്‍ ചെറുതും വലുതുമായ പല ഗ്രഹങ്ങളും രാശി മാറും. ഇതില്‍ സമ്പത്തിന്റെ ദാതാവായ ശുക്രനും മാറും. 2024 ഫെബ്രുവരിയില്‍ ശുക്രന് തന്റെ സുഹൃത്തായ ശനിയുടെ രാശിയായ മകരത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു.
എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഇതിന്റെ സ്വാധീനം കാണപ്പെടും. എന്നാല്‍ 3 രാശിക്ക് ശുക്രന്റെ ഈ സംക്രമണം വമ്പന്‍ പുരോഗിക്കുള്ള വഴിയൊരുക്കും. ഇവര്‍ക്ക് പുതുവര്‍ഷാരംഭത്തില്‍ വച്ചടി കയറ്റമായിരിക്കും. ഈ ആളുകളുടെ സമ്പത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. ശുക്രന് ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
2024ല്‍ സംഭവിക്കാന്‍ പോകുന്ന ശുക്രന്റെ സംക്രമണം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം ശുക്രന് നിങ്ങളുടെ രാശിയില്‍ സഞ്ചരിക്കും. അതുവഴി നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങള്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും. അതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ പുരോഗതി പ്രാപിക്കുകയും നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി അവസരങ്ങള്‍ നേടുകയും ചെയ്യും.
നിങ്ങളുടെ കുടുംബത്തില്‍ ഐക്യത്തിന്റെ അന്തരീക്ഷം ഉണ്ടാകും. അവിവാഹിതരായ ആളുകള്‍ക്ക് ഇത് ഒരു നല്ല സമയമാണ്. ഈ കാലയളവില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പങ്കാളിയെ കണ്ടെത്താനാകും. പങ്കാളിത്ത ജോലിയില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനം നേടാനാകും. നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാമത്തെയും പത്താം ഭാവത്തിന്റെയും അധിപന് ശുക്രനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസുകാര്‍ക്കും നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് പ്രണയ ബന്ധങ്ങളിലും വിജയം ലഭിക്കും.
ഇടവം
2024ല്‍ സംഭവിക്കാന്‍ പോകുന്ന ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. ശുക്രന് നിങ്ങളുടെ രാശിയുടെ അധിപന് കൂടിയാണ്. കൂടാതെ, നിങ്ങളുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തില്‍ ശുക്രന് സഞ്ചരിക്കും. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും.
നിങ്ങളുടെ വീട്ടില്‍ പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് ഈ സമയത്ത് ജോലിയുമായി ബന്ധപ്പെട്ട മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ കര്‍മ്മ മേഖലയില്‍ മുന്നേറാന്‍ സാധിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് കോടതി കാര്യങ്ങളിലും വിജയം ലഭിക്കും. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.
കന്നി
സമ്പത്തിന്റെ ദാതാവായ ശുക്രന്റെ സംക്രമണം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം ഈ സംക്രമണം നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ നടക്കും. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങള്‍ പുരോഗതി പ്രാപിച്ചേക്കാം. അവരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകുകയോ പുതിയ ജോലി ലഭിക്കുകയോ ചെയ്യാം. നിങ്ങള്‍ ആരുമായെങ്കുലും പ്രണയത്തിലാണെങ്കില്‍, അത് വിവാഹത്തിലേക്ക് വഴിമാറിയേക്കാം. പണത്തിന്റെ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം.
നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും. ജോലിസ്ഥലത്ത് ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ നിങ്ങളുടെ ചുമലില്‍ വന്നേക്കാം. നിങ്ങളുടെ രാശിയില്‍ ശുക്രന് സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും അധിപനാണ്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം സഫലമാകും. നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനം വര്‍ദ്ധിക്കും. ഇക്കാരണത്താല്‍ മറ്റുള്ളവര്‍ നിങ്ങളില്‍ മതിപ്പുളവാകും.
ജ്യോതിഷത്തിലെ ശുക്രന്
ഏതൊരു ജാതകത്തിലും ശുക്രന് ഭാര്യയെയും വിവാഹത്തെയും പ്രതിനിധീകരിക്കുന്നു. ജാതകത്തില്‍ ശുക്രന് നല്ലതായാല്‍ അത് നല്ല ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്നു. കണ്ണുകള്‍, ജനറേറ്റീവ് സിസ്റ്റം, തൊണ്ട, താടി, കവിള്, വൃക്ക മുതലായവയെ നിയന്ത്രിക്കുന്നത് ശുക്രനാണ്. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്ത് ആണെങ്കില്‍ അത് നിങ്ങള്‍ക്ക് ആകര്‍ഷകമായ വ്യക്തിത്വം നല്കുന്നു.
സമ്പത്തിന്റെയും സമൃദ്ധിയുടെയും കാര്യത്തില്‍ ഇത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. മികച്ച ദാമ്പത്യ സുഖം ആസ്വദിക്കാനാകുന്നു. നിങ്ങള്‍ നേരത്തെ വിവാഹം കഴിച്ചേക്കാം. എല്ലാവരുമായും സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ ദോഷസ്ഥാനത്ത് നില്ക്കുന്ന ശുക്രന് നിങ്ങള്‍ക്ക് യഥാസമയം വിവാഹഭാഗ്യം നല്‍കില്ല, ദാമ്പത്യ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. കുഞ്ഞിന് ജന്മം നല്കുന്നതില് തടസ്സങ്ങള്‍ ഉണ്ടാകാം. അത് നിങ്ങളുടെ ബന്ധങ്ങളെയും തകര്‍ത്തേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications