Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ഭാഗ്യം തിളങ്ങും, അളവറ്റ സമ്പത്ത് കൈയ്യില്‍, ശുക്രന് മകര രാശിയില്‍; ധനഭാഗ്യമുള്ള രാശിക്കാര്‍
ജ്യോതിഷ പ്രകാരം ശുഭഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമാണ് ശുക്രന്. ശുക്രന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ഏകദേശം ഒരു മാസത്തിനുശേഷം മാറ്റുന്നു. ഈ സമയം ശുക്രന് മകരരാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഫെബ്രുവരി 12 മുതല്‍ ശുക്രന് ശനിദേവന് ഭരിക്കുന്ന രാശിയില്‍ സഞ്ചരിച്ചു തുടങ്ങും. ശനിയും ശുക്രനും തമ്മില്‍ ഒരു സൗഹൃദത്തിന്റെ വികാരമുണ്ട്. അതിനാന് ശുക്രന്റെ സംക്രമത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ദൃശ്യമാകും.
ജ്യോതിഷത്തില്‍ ശുക്രനെ ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. സൂര്യന്, ചൊവ്വ, ബുധന്‍ എന്നിവ മകരത്തില്‍ ഇതിനകം ഉണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ശുക്രന്റെ സംക്രമണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഈ സമയത്ത് ഭാഗ്യം തിളങ്ങാന്‍ പോകുന്ന 3 രാശികളുണ്ട്. ഇവര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഉണ്ടായേക്കാം. ശുക്രന് മകരത്തില്‍ സഞ്ചരിക്കുന്ന ഈ സമയത്ത് ഭാഗ്യം കൈവരുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ സമയം ശുഭഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രണയകാര്യങ്ങളില്‍ മാധുര്യം ഉണ്ടാകും. കുടുംബ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. തൊഴിലിലും ബിസിനസ്സിലും പുരോഗതിക്ക് അവസരമുണ്ടാകും. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. ഈ സമയം നിങ്ങളുടെ സാമ്പത്തിക വശം ശക്തമായി നിലനില്ക്കും.
ഇടവം
ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ രാശിയില്‍ നിന്ന് കര്‍മ്മ ഭവനത്തില്‍ ഈ സംക്രമണം സംഭവിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. ശുക്രന്റെ ഈ സംക്രമണം നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും പ്രാധാന്യവും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭൗതിക സുഖങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ഉത്സാഹവും പ്രയത്നവും കൊണ്ട് ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം അനുകൂലമായേക്കാം. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ 12-ാം ഭാവത്തില്‍ ശുക്രന് സംക്രമിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. കൂടാതെ, നിങ്ങളുടെ രാശിയില്‍ നിന്ന് നാലാമത്തെയും ഒമ്പതാമത്തെയും ഭാവാധിപന് ശുക്രനാണ്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. വാഹനങ്ങളും വസ്തുവകകളും വാങ്ങാന്‍ അവസരം ലഭിക്കും. തൊഴില്‍രംഗത്തും സാമ്പത്തിക കാര്യത്തിലും ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ജോലി മാറ്റാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില ആഡംബര വസ്തുക്കളും വാങ്ങാനാകും.
കന്നി
ശുക്രന്റെ രാശിയിലെ മാറ്റം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം ശുക്രന് നിങ്ങളുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. നിങ്ങള്‍ പ്രണയബന്ധത്തിലാണെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴിമാറിയേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
