Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
നല്ലകാലം മുട്ടിവിളിക്കുന്നു, കുംഭ രാശിയില്‍ ശുക്രന്; ഭാഗ്യം ഉദിച്ചുയരുന്ന 4 രാശിക്കാര്‍
ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയ ഇടവേളയില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറുന്നുണ്ട്. ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം എല്ലാ രാശിക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ ശുഭ, അശുഭ ഫലങ്ങളും കാണുന്നു. മാര്‍ച്ച് മാസത്തില്‍, സന്തോഷത്തിനും ഐശ്വര്യത്തിനും ഉത്തരവാദിയായ ശുക്രന് അതിന്റെ രാശിചിഹ്നത്തില്‍ മാറ്റം വരുത്തുന്നു. ശുക്രന് മകരത്തില്‍ യാത്ര നിര്‍ത്തി ശനിയുടെ രണ്ടാം രാശിയായ കുംഭത്തില്‍ യാത്ര ആരംഭിക്കും. ഇത്തരത്തില്‍ കുംഭത്തില്‍ ശുക്രന്റെയും ശനിയുടെയും സംയോജനം രൂപപ്പെടുന്നു.
ജ്യോതിഷ പ്രകാരം ഇടവം, തുലാം രാശികളുടെ അധിപനാണ് ശുക്രന്. ശുക്രന് മീനത്തില്‍ ഉയര്‍ന്നതും കന്നിരാശിയില്‍ നീചവുമാണ്. ഈ സമയം കുംഭം രാശിയില്‍ ശുക്രന്റെ സംക്രമണം മൂലം ചില രാശിക്കാര്‍ക്ക് ഭാഗ്യം തിളങ്ങുകയും സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്. ശുക്രന്റെ രാശിമാറ്റത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ശുക്രന്റെ സംക്രമണം നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ ആയിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിമാറ്റം നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതാകും. ശുക്രന്റെ രാശിമാറ്റം മൂലം സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവ് കാണും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടത്തിന് നല്ല അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ നല്ല ലാഭം കാണാനാകും.
തുലാം
നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തില്‍ ശുക്രന്റെ രാശി മാറും. മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ശുക്രന്റെ മാറ്റം മൂലം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നല്ല വിജയം കണ്ടേക്കാം. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. നിങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികളില്‍ വിജയം കൈവരിക്കും. പ്രണയ ബന്ധങ്ങളില്‍ പങ്കാളിയുമായി നല്ല സ്നേഹം നിലനില്ക്കും.
കുംഭം
നിങ്ങളുടെ ജാതകത്തിന്റെ ലഗ്നഭാവത്തില്‍ ശുക്രന്റെ രാശി മാറാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിമാറ്റം നിങ്ങള്‍ക്ക് വളരെ അനുകൂലമാണെന്ന് തെളിയും. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ കരിയറില്‍ നല്ല വിജയം കൈവരിക്കും. സാമ്പത്തിക നേട്ടത്തിന് വളരെ നല്ല അവസരങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവ് കാണും. ഈ സമയം കുംഭം രാശിക്കാര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഭൂമിയോ വീടോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. നിങ്ങളുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും.
കന്നി
നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തില്‍ ശുക്രന് സഞ്ചരിക്കും. ജ്യോതിഷമനുസരിച്ച് ഈ വീട് വിദ്യാഭ്യാസം, മതം, കുടുംബം, സമ്പത്ത് എന്നിവയായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് പണം ലഭിക്കുന്നതിനുള്ള നല്ല സമയമാണ്. എല്ലാത്തരം ഭൗതിക സുഖങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കും. മൊത്തത്തില്‍, ശുക്രന്റെ രാശിയിലെ മാറ്റം നിങ്ങള്‍ക്ക് ഒരു രാജയോഗ ഫലം നല്‍കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
