Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Shukra Gochar 2023 : കഷ്ടപ്പാടുകള്‍ തീര്‍ന്നു, ഭാഗ്യത്തിന്റെ സമയം; ശുക്രന്‍ നല്‍കും 6 രാശിക്ക് ധനനേട്ടം
ജ്യോതിഷത്തില്‍ ശാരീരിക സന്തോഷം, സ്‌നേഹം, സൗന്ദര്യം മുതലായവയുടെ കാരണ ഗ്രഹമായി ശുക്രനെ കണക്കാക്കുന്നു. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാണെങ്കില്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല. ഭാഗ്യത്തിന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കപ്പെടും. നേരെമറിച്ച്, ജാതകത്തില്‍ ശുക്രന്‍ ബലഹീനനാണെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരും. ശുക്രന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍ അതിന്റെ സ്വാധീനം രാജ്യം, ലോകം, ബിസിനസ്സ്, കുടുംബം, സാമ്പത്തിക സ്ഥിതി എന്നിവയില്‍ പ്രതിഫലിക്കും.
ഏപ്രില്‍ 6ന് വ്യാഴാഴ്ച ശുക്രന്‍ മേടം രാശിയില്‍ നിന്ന് ഇടവത്തിലേക്ക് നീങ്ങും. ഇടവം, തുലാം രാശികളുടെ അധിപനാണ് ശുക്രന്‍. ശുക്രന്റെ രാശിമാറ്റം 12 രാശിക്കാരുടെയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ഇടവം രാശിയില്‍ ശുക്രന്‍ സംക്രമിക്കുമ്പോള്‍ ചില രാശിക്കാരുടെ ഭാഗ്യം ഉയരും. ഈ സമയം ഭാഗ്യത്തിന്റെ അനുകൂല നേട്ടങ്ങള്‍ കൈവരുന്ന 6 രാശിക്കാര്‍ ഇവരാണ്.

മേടം
ശുക്രന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് രണ്ടാം ഭാവത്തിലേക്ക് കടക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങളുടെ കുടുംബപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ അഭിവൃദ്ധി കാണും. നിങ്ങളുടെ കരിയറില്‍ പുരോഗതിയുടെ പുതിയ സാധ്യതകള്‍ ദൃശ്യമാകും. ഈ കാലയളവില്‍, നിങ്ങള്‍ വലിയ തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കാനാകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രക്കുള്ള സാധ്യതയുണ്ട്. ഈ സംക്രമണ കാലയളവില്‍ സമ്പത്ത് സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിക്ഷേപത്തില്‍ നിന്നും നല്ല ലാഭം നേടാനാകും. ഇണയുമായുള്ള ബന്ധം മെച്ചപ്പെടും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ അവസരങ്ങളുണ്ടാകും.

ഇടവം
നിങ്ങളുടെ രാശിയില്‍ ലഗ്‌ന ഭാവത്തില്‍ ശുക്രന്‍ സംക്രമിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് നിയമപരമായ കാര്യങ്ങളില്‍ വിജയം ലഭിക്കും. ജോലിക്കാര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവ് അനുകൂലമായിരിക്കും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. ജോലിയുടെ തിരക്കുകളില്‍, നിങ്ങള്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സംക്രമണ കാലയളവില്‍ ഭാഗ്യത്തിന്റെ പിന്തുണയോടെ ബിസിനസ്സില്‍ ധാരാളം നേട്ടം ലഭിക്കും. പണം ലാഭിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷപൂര്‍ണ്ണമായിരിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും.

കര്‍ക്കടകം
ശുക്രന്റെ സംക്രമണം ഈ സമയം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ നല്‍കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പര്യം വര്‍ധിക്കും. ഏറെ നാളായി തൊഴില്‍ തേടുന്നവര്‍ക്ക് ഈ കാലയളയില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലി, ബിസിനസ്സ് എന്നിവയില്‍ നിങ്ങളുടെ സാഹചര്യം മെച്ചപ്പെടും, ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും വര്‍ദ്ധിക്കും. വിദേശത്ത് പോകാനും ബിസിനസ്സ് ചെയ്യാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുെ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആഗ്രഹം സഫലമാകും.

കന്നി
കന്നി രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. നിങ്ങളുടെ എതിരാളികളെ വിജയിക്കാനാകും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് നേട്ടം ലഭിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ടാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. അവരുടെ സഹായത്താല്‍ പല ജോലികളും പൂര്‍ത്തീകരിക്കും. പ്രണയിതാക്കളുടെ ബന്ധങ്ങളില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീങ്ങി ബന്ധം ദൃഢമാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ വാഹനമോ വീടോ വാങ്ങാന്‍ സാധിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം ശുഭകരവും ഫലദായകവുമായിരിക്കും. ഈ സമയത്ത്, ജോലിക്കാര്‍ക്ക് പുരോഗതിക്കായി പുതിയ അവസരങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വിജയം ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ കാലഘട്ടം നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. മകരം രാശിക്കാരുടെ പ്രണയ ജീവിതം ഈ സമയം സന്തോഷകരമായിരിക്കും. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സ്വാധീന മേഖല വര്‍ദ്ധിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം അനുകൂല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനായി അവസരം ലഭിക്കും. കുടുംബജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങി കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കുട്ടികളുമായി നല്ല സമയം ചെലവഴിക്കും. ഈ സംക്രമണം ബിസിനസുകാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കും. ഈ സംക്രമണ കാലഘട്ടത്തില്‍, സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ ലഭിക്കും. മാനസികമായി നിങ്ങള്‍ സന്തോഷിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
