Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
Shukra Gochar 2023 : ഇടവം രാശിയില്‍ ശുക്രന്; ഈ 5 രാശിക്ക് കഷ്ടപ്പാടിന്റെ കാലഘട്ടം,കരുതല്‍ വേണം
സ്നേഹം, സൗന്ദര്യം, ശാരീരിക സുഖം, ആകര്‍ഷണം തുടങ്ങിയവയുടെ ഘടകമാണ് ശുക്രന്. ശുക്രന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍ അതിന്റെ സ്വാധീനം രാജ്യം, ലോകം, സാമ്പത്തികം, കുടുംബ ജീവിതം, തൊഴില്‍ എന്നിവയില്‍ പ്രതിഫലിക്കും. ശുക്രന്റെ ഫലം 12 രാശികളിലുള്ള ആളുകളിലും പ്രതിഫലിക്കും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാണെങ്കില്‍ നിങ്ങള്‍ക്ക് തൊഴില്‍, ബഹുമാനം, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവയില്‍ പുരോഗതി ലഭിക്കും.
നേരെമറിച്ച്, ജാതകത്തില്‍ സാഹചര്യം അനുകൂലമല്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ഏപ്രില്‍ 6ന് വ്യാഴാഴ്ച ശുക്രന് സ്വന്തം രാശിയായ ഇടവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ശുക്രന് ഇടവം രാശിയില്‍ ചില രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ശുക്രന്റെ സംക്രമണം മൂലം ഈ സമയം ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍ ഇവരാണ്.

മിഥുനം
മിഥുനം രാശിയില്‍ നിന്ന് 12ാം സ്ഥാനത്താണ് ശുക്രന്റെ സംക്രമണം നടക്കാന്‍ പോകുന്നത്. ഈ സമയത്ത്, നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ അല്‍പ്പം ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ബിസിനസ്സ് വിപുലീകരണത്തിനായി പദ്ധതിയിടുകയാണെങ്കില്‍, സമയം നല്ലതല്ല. അല്പം കൂടി കാത്തിരിക്കുക. വിവാഹിതര്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അതിനാല്‍ നിങ്ങളുടെ പെരുമാറ്റവും സംസാരവും ശ്രദ്ധിക്കുക. ഈ സംക്രമണ സമയത്ത് മിഥുന രാശിക്കാര്‍ അവരുടെ രഹസ്യങ്ങള്‍ രഹസ്യമായിത്തന്നെ സൂക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ കുഴപ്പത്തിലായേക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമം മിതമായ ഫലം നല്‍കും. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഒഴിവാക്കുക. സാമ്പത്തിക കാര്യങ്ങളില്‍ എന്തെങ്കിലും പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. ഈ കാലയളവില്‍ നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ വിലപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കുക. അല്ലാത്തപക്ഷം അവ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ഈ സംക്രമണ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം അത്ര അനുകൂലമല്ല. ഈ സമയത്ത്, ജോലിക്കാര്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടിവരാം. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളും നേരിടേണ്ടിവരും. ഈ കാലയളവില്‍, പ്രണയ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ ഉണ്ടായേക്കാം. പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ കാരണം നിങ്ങളുടെ ദാമ്പത്യ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

ധനു
ധനു രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം സമ്മിശ്ര ഫലം നല്‍കും. ഈ സമയത്ത് ബിസിനസ്സില്‍ ഏതെങ്കിലും തരത്തിലുള്ള ധനനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് ചില പ്രശ്നമുണ്ടായേക്കാം. ഈ കാലയളവില്‍ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. ധനു രാശിക്കാരായ ഗര്‍ഭിണികള്‍ ഈ കാലയളവില്‍ അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.

മീനം
ശുക്രന്റെ സംക്രമണം മീനം രാശിക്കാര്‍ക്ക് അസ്ഥിരമായിരിക്കും. ഈ സമയത്ത്, ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ ജോലി സമ്മര്‍ദ്ദം ഉണ്ടായേക്കാം. ഇത് കാരണം മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരും. ഈ കാലയളവില്‍ അനാവശ്യ ചെലവുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. അല്ലാത്തപക്ഷം സാമ്പത്തിക സ്ഥിതി മോശമായേക്കാം. ഈ സമയം നിങ്ങളുടെ പ്രവൃത്തികള്‍ നല്ലതായി സൂക്ഷിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റേക്കാം. ഈ കാലയളവില്‍ ചില കാര്യങ്ങളില്‍ മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

ബലഹീനനായ ശുക്രനെ ബലപ്പെടുത്താന്‍
* ജാതകത്തില്‍ ശുക്രന് ബലഹീനരായവര്‍ എല്ലാ വെള്ളിയാഴ്ചകളിലും പൗര്‍ണ്ണമി ദിനങ്ങളിലും പതിവായി ശുക്രന്റെ ഈ മന്ത്രം 'ഓം ദ്രന് ദ്രിന്‍ ദ്രൗണ് സഃ ശുക്രായ നമഃ' ജപിക്കണം. ഇത് ശുക്രനെ ശക്തനാക്കുന്നുവെന്നും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീങ്ങുമെന്നും വിശ്വസിക്കപ്പെടുന്നു.
* ജാതകത്തില്‍ ശുക്രന് ബലഹീനനാണെങ്കില്‍, വെള്ളിയാഴ്ചകളില്‍ പതിവായി വ്രതം അനുഷ്ഠിക്കുക. ഈ വ്രതാനുഷ്ഠാനം കൊണ്ട് സന്തോഷവും ഭാഗ്യവും ഐശ്വര്യവും വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം.
* ശുക്രനെ ബലപ്പെടുത്താന്‍ പഞ്ചസാര, അരി, പാല്, തൈര്, നെയ്യ് എന്നിവ ചേര്‍ത്ത ഭക്ഷണം കഴിക്കുക.
* ഒരു പെണ്‍കുട്ടിക്ക് വെളുത്ത വസ്ത്രം, അരി, നെയ്യ്, പഞ്ചസാര മുതലായവ ദാനം ചെയ്യുന്നത് ജാതകത്തിലെ ശുക്രനെ ശക്തനാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
വെള്ളിയാഴ്ച ശിവനെ ആരാധിക്കുമ്പോള്‍ വെളുത്ത പൂക്കള്‍ സമര്‍പ്പിക്കുക.
* വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ജാതകത്തിലെ ശുക്രനെ ബലപ്പെടുത്തും



Click it and Unblock the Notifications

