Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
ഫെബ്രുവരി 15 മുതല്‍ ജീവിതം മാറും, ഇരട്ടിനേട്ടങ്ങള്; ശുക്ര സംക്രമണത്താല്‍ രാജാവിനെപ്പോലെ ജീവിക്കുന്ന രാശിക്കാര
2023 ഫെബ്രുവരി മാസത്തില്‍ പല ഗ്രഹങ്ങളും രാശി മാറും. അതുപ്രകാരം ശുക്രനും അതിന്റെ രാശിചലനത്തില് മാറ്റംവരുത്തും. സന്തോഷവും തേജസ്സും ഐശ്വര്യവും നല്കുന്ന ശുക്രന് ഫെബ്രുവരി 15 ന് മീനം രാശിയില്‍ സംക്രമിക്കും. മാര്‍ച്ച് 12 വരെ ശുക്രന് ഈ രാശിയില്‍ തുടരും. ജ്യോതിഷത്തില്‍ ശുക്രനെ ധനം, തേജസ്സ്, ഐശ്വര്യം മുതലായവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. സുഖസൗകര്യങ്ങളുടെ ദാതാവായി ശുക്രനെ കണക്കാക്കുന്നു.
ജ്യോതിഷപ്രകാരം, മീനം രാശിയില്‍ ശുക്രന് ഉന്നതനായി കണക്കാക്കുന്നു. ശുക്രന് അതിന്റെ ഉന്നതമായ രാശിയില്‍ പ്രവേശിക്കുമ്പോള്‍ പല രാശിക്കാരുടെയും ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കും. ഈ സമയത്ത് ചില രാശിക്കാര്‍ വളരെ ഭാഗ്യവാന്മാരായിരിക്കും. ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍, സാമ്പത്തിക, ആരോഗ്യം തുടങ്ങി പല കാര്യങ്ങളിലും വലിയ നേട്ടങ്ങള്‍ ലഭിക്കും. ശുക്രന് മീന രാശിയില്‍ പ്രവേശിക്കുന്നതോടെ നേട്ടങ്ങളുടെ നല്ലകാലം ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിയില്‍ നിന്ന് പത്താം ഭാവത്തിലേക്ക് ശുക്രന് പ്രവേശിക്കാന്‍ പോകുന്നു. തൊഴിലില്ലാത്തവര്‍ക്ക് ഈ സമയത്ത് പുതിയ തൊഴില്‍ വാഗ്ദാനം ലഭിച്ചേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ അവസരങ്ങളുണ്ടാകും.

കര്‍ക്കടകം
ശുക്രന് മീനം രാശിയില്‍ പ്രവേശിക്കുന്നതോടെ കര്‍ക്കടക രാശിക്കാര്‍ക്ക് ഭാഗ്യം വര്‍ദ്ധിക്കും. പ്രശ്നങ്ങള്‍ നീങ്ങും. പെട്ടെന്ന് പണം സമ്പാദിക്കാന്‍ കഴിയും. ദീര്‍ഘകാലമായി കിട്ടാതെ കിടന്നിരുന്ന പണം തിരികെ ലഭിക്കും. ജോലിയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ജോലിയില്‍ പുതിയ അവസരങ്ങള്‍ കൈവരും.

ചിങ്ങം
ശുക്രന്റെ സംക്രമണ സ്വാധീനത്താല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ധനലാഭം ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ മുമ്പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും. ശുക്രന്റെ സംക്രമണം സാമ്പത്തിക രംഗത്ത് ശുഭകരമായ സ്വാധീനം ചെലുത്തും. കരിയറിന്റെ കാര്യത്തിലും ഈ സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ നേട്ടങ്ങള്‍ ലഭിക്കും.

കന്നി
ഫെബ്രുവരി 15ന് ശുക്രന് കന്നി രാശിക്കാരുടെ ഏഴാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ഇത് ദാമ്പത്യ ജീവിതത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭവനമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് ഈ സമയം നല്ല വിവാഹാലോചനകള്‍ വന്നേക്കാം. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും. മൊത്തത്തില്‍, ശുക്രന്റെ രാശിമാറ്റം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും.

തുലാം
തുലാം രാശിയില്‍ നിന്ന് ആറാം ഭാവത്തില്‍ ശുക്രന്റെ സംക്രമണം നടക്കും അതുകൊണ്ടാണ് ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ശത്രുക്കളുടെ മേല്‍ വിജയം നേടാന്‍ കഴിയും. കോടതി കേസുകള്‍ പോലുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ പുരോഗതി ഉണ്ടാകും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും.

വൃശ്ചികം
ഈ സംക്രമണത്തിന്റ ഫലമായി നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് കാണും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം നല്ലതാണ്. ദാമ്പത്യജീവിതത്തില്‍ ജീവിതപങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.



Click it and Unblock the Notifications