Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
ശുക്രന് തുലാം രാശിയില്‍; ലോകത്തും രാശികളിലും 30 ദിവസ പ്രഭാവം, ജീവിതമാറ്റം നിശ്ചയം
ജ്യോതിഷത്തില്‍ സ്നേഹം, അഭിനിവേശം, വിവാഹം, ചാരുത, സമ്പത്ത്, സൗന്ദര്യം എന്നിവയുമായി ശുക്രന് ബന്ധപ്പെട്ടിരിക്കുന്നു. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് എത്താന്‍ ശുക്രന് ഏകദേശം 30-36 ദിവസം വേണം. ഈ സമയത്തിനുള്ളില്‍ എല്ലാ മാസവും ശുക്രന് ഒന്നില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നു.
12 രാശിചിഹ്നങ്ങളുടെയും ആകാശഗോളത്തിന് ചുറ്റും ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുക്കുകയും ചെയ്യും. ഇത്തവണ ശുക്രന് നവംബര്‍ 30ന് തുലാം രാശിയിലേക്ക് സംക്രമിക്കും. ശുക്രന്റെ ഈ സംക്രമണം രാശിചിഹ്നങ്ങളിലെന്ന പോലെ ലോകത്തും സ്വാധീനം ചെലുത്തും. ശുക്രന്റെ സംക്രമണ സമയത്ത് ലോകത്ത് പല മാറ്റങ്ങളും കാണും. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുലാം രാശിയില്‍ ശുക്രന്: ലോകത്തിലെ മാറ്റം
തുലാം രാശിയിലെ ശുക്രസംക്രമണം വ്യോമയാന മേഖലയെ പിന്തുണയ്ക്കും. ഈ സമയം വ്യോമയാന മേഖലയില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കാം. തുലാം ഒരു വായു രാശിയായതിനാലും ശുക്രന് ഈ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനാലും വിമാന യാത്രാ നിരക്കുകളില്‍ കുതിച്ചുചാട്ടമുണ്ടാകാം. ഗതാഗത മാര്‍ഗ്ഗമായി വിമാനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിച്ചേക്കാം.
കൊമേഴ്സ്യല്‍, ഫൈറ്റര്‍ പൈലറ്റുമാര്‍ക്ക് ഈ സക്രമണത്തിലൂടെ വ്യത്യസ്ത രീതികളില്‍ പ്രയോജനം ലഭിക്കും.
ഇന്ത്യയില്‍ നിറംമങ്ങിയ നിരവധി കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതും ഇന്ത്യന്‍ കലാരൂപങ്ങള്‍ വിദേശത്ത് പുതിയ പ്രതാപത്തില്‍ തിളങ്ങുന്നതും ഈ സമയം കണ്ടേക്കാം. ആഗോളതലത്തില്‍ ഫാഷന്‍ വ്യവസായവും തുണി വ്യവസായങ്ങളും ഒരു കുതിച്ചുചാട്ടം അനുഭവിച്ചേക്കാം. ഫാഷന്‍ ഇനങ്ങളുടെ ആവശ്യകതകള്‍ വര്‍ദ്ധിച്ചേക്കാം. ജേണലിസം, മീഡിയ, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഇപ്പോള്‍ അവരുടെ കരിയറില്‍ മികവ് പുലര്‍ത്താനാകും. നിങ്ങളുടെ കരിയര്‍ ഗ്രാഫ് ഉയരും. രാജ്യത്തും ലോകമെമ്പാടുമുള്ള എഴുത്തുകാരും ഗായകരും ഈ സമയത്ത് അഭിവൃദ്ധിപ്പെട്ടേക്കാം.
ഡിസൈനര്‍മാര്‍, വെബ് ഡിസൈനര്‍മാര്‍, ഫൈന്‍ ആര്‍ട്സ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ ഈ സംക്രമണ സമയത്ത് അഭിവൃദ്ധി പ്രാപിച്ചേക്കാം. ഇന്ത്യന്‍ തുണിത്തരങ്ങളും കൈത്തറികളും ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും നല്ല ജനപ്രീതി നേടും. സൗന്ദര്യവര്‍ദ്ധക വ്യവസായം, ചര്‍മ്മ, മുടി സംരക്ഷണ വ്യവസായം എന്നിവയിലും വില്‍പ്പനയില്‍ കുത്തനെ വര്‍ധനയുണ്ടായേക്കാം.
ബ്യൂട്ടി ഇന്‍ഡസ്ട്രി ചില വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചേക്കാം. സൗന്ദര്യവര്‍ദ്ധക സൗന്ദര്യ ചികിത്സകള്‍ക്കും മേക്കപ്പ് ഉല്പന്നങ്ങള്ക്കുമുള്ള ആവശ്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും.
ശുക്ര സംക്രമണം: ഓഹരി വിപണിയിലെ മാറ്റങ്ങള്‍
നവംബര്‍ 30 മുതല്‍ ശുക്രന് അതിന്റെ മൂല ത്രികോണ രാശിയില്‍ സംക്രമിക്കും. മറ്റെല്ലാ സംഭവങ്ങളെയും പോലെ ഇത് ഓഹരി വിപണിയെയും ബാധിക്കും. തുലാം രാശിയില്‍ ശുക്രന് സംക്രമിക്കുമ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവചനങ്ങള്‍ ഇതായിരിക്കും. ഏവിയേഷന്‍ മേഖല തീര്‍ച്ചയായും നല്ല ഉയര്‍ച്ച അനുഭവപ്പെടും, ഡിമാന്‍ഡും വില്‍പ്പനയും വര്‍ദ്ധിച്ചേക്കാം. ഏവിയേഷന്‍ കമ്പനികളുടെ ഓഹരികളില്‍ പെട്ടെന്ന് ഒരു വര്‍ദ്ധനവ് അനുഭവപ്പെടാം.
തുലാം രാശിയിലെ ശുക്രന്റെ ഈ സംക്രമത്തില്‍ നിന്ന് ടെക്സ്റ്റൈല്‍ വ്യവസായത്തിനും തുണിത്തരങ്ങളുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും നേട്ടമുണ്ടായേക്കാം. പെര്ഫ്യൂമറികളും വസ്ത്ര വ്യവസായവും ഫാഷന്‍ ആക്സസറി വ്യവസായവും ഈ സമയം പെട്ടെന്നുള്ള ഒരു കുതിച്ചുചാട്ടം അനുഭവിച്ചേക്കാം. പത്രപ്രവര്‍ത്തനം അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പ്രിന്റ്, ടെലികമ്മ്യൂണിക്കേഷന്‍, ബ്രോഡ്കാസ്റ്റിംഗ് വ്യവസായം എന്നിവയിലും നല്ല ഫലങ്ങള്‍ അനുഭവിച്ചേക്കാം.
ജ്യോതിഷത്തിലെ ശുക്രന്
ഗ്രഹങ്ങള്‍ മനുഷ്യജീവിതത്തെ നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ജീവിതത്തിന് ഏറ്റവും ഗുണകരമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് ശുക്രന്. ഇത് എല്ലാ ഭൗതിക നേട്ടങ്ങളും ആഡംബര വസ്തുക്കളും വ്യക്തിക്ക് നല്കുന്നു. ജ്യോതിശാസ്ത്രപരമായി, ഹിന്ദുക്കള്‍ ഈ ഗ്രഹത്തെ ഏറ്റവും തിളക്കമുള്ള ഒന്നായി കണക്കാക്കുന്നു. ഭൂമിയേക്കാള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണിത്. അതിനാല്‍, ഇത് ചില അവസരങ്ങളില്‍ ഭൂമിക്കും സൂര്യനും ഇടയില്‍ പ്രത്യക്ഷപ്പെടുന്നു. ഹിന്ദിയില്‍ ശുക്രാചാര്യന് എന്ന പേരിലാണ് ഇതിന് 'ശുക്രന്' ആ പേര് ലഭിച്ചത്. വ്യാഴത്തെപ്പോലെ മറ്റൊരു ഗുണകരമായ ഗ്രഹമാണിത്. ഇത് സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും സുഖസൗകര്യങ്ങളുടെയും ഗ്രഹമാണ്.
ഹിന്ദു പുരാണമനുസരിച്ച്, ശുക്രന് പ്രണയത്തിന്റെയും വിവാഹം, സൗന്ദര്യം, സുഖസൗകര്യങ്ങള്‍ എന്നിവയുടെ ദേവതയായും കണക്കാക്കപ്പെടുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും കാര്യത്തില്‍ ഇത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. മികച്ച ദാമ്പത്യ സുഖം ആസ്വദിക്കാനാകുന്നു. നിങ്ങള്‍ നേരത്തെ വിവാഹം കഴിച്ചേക്കാം. എല്ലാവരുമായും സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ ദോഷസ്ഥാനത്ത് നില്ക്കുന്ന ശുക്രന് നിങ്ങള്‍ക്ക് യഥാസമയം വിവാഹഭാഗ്യം നല്‍കില്ല, ദാമ്പത്യ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. കുഞ്ഞിന് ജന്മം നല്കുന്നതില് തടസ്സങ്ങള്‍ ഉണ്ടാകാം. അത് നിങ്ങളുടെ ബന്ധങ്ങളെയും തകര്‍ത്തേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications