Latest Updates
-
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ!
ചിങ്ങത്തില് ശുക്ര സംക്രമണം; ഓഗസ്റ്റ് 7 വരെ മാറ്റം പ്രകടം, ലോകത്തിലും 12 രാശിയിലും പ്രഭാവം
ജ്യോതിഷത്തില്‍ ശുക്രന് സൗന്ദര്യം, ആഡംബരം, സമ്പത്ത്, കല, പ്രണയം, പ്രണയം, ദാമ്പത്യ സുഖം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ നേടുന്ന പ്രശസ്തിയെ ശുക്രന് പ്രതിനിധീകരിക്കുന്നു. ഒരു രാശിയിലെ ശുക്രന്റെ സംക്രമണം ഏകദേശം 30-36 ദിവസം നീണ്ടുനില്‍ക്കും. ഇതുപ്രകാരം എല്ലാ മാസവും ശുക്രന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുകയോ വക്രഗതിയില്‍ സഞ്ചരിക്കകയോ ചെയ്യും. ശുക്രന്റെ മാറ്റം മനുഷ്യജീവിതത്തിലും ലോകത്തിലും പ്രതിഫലിക്കും. ഇടവം, തുലാം രാശികളുടെ അധിപനാണ് ശുക്രന്.
ജൂലെ 07-ന് പുലര്‍ച്ചെ 3:59 ന് ചിങ്ങം രാശിയിലേക്ക് ശുക്രന് സംക്രമിക്കും. ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമണം രാജ്യവ്യാപകമായും ലോകമെമ്പാടും ചില മാറ്റങ്ങള്‍ വരുത്തും. മനുഷ്യജീവിതത്തിലും ശുക്ര സംക്രമണത്തിന്റെ പ്രതിഫലനം കാണാനാകും. ശുക്രന് ചിങ്ങം രാശിയിലേക്ക് കടക്കുന്ന ഈ സമയത്ത് ലോകത്തും മനുഷ്യരിലും ഓഹരി വിപണിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

ശുക്രസംക്രമണം ഭൂമിയിലെ മാറ്റം
ചിങ്ങത്തിലെ ശുക്രസംക്രമണം വ്യോമയാന മേഖലയെ പിന്തുണയ്ക്കും. ഈ കാലയളവില്‍ രാജ്യത്തിനകത്ത് വ്യോമയാന മേഖലയില്‍ ചില വലിയ നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നത് കണ്ടേക്കാം. ഇന്ത്യയില്‍ വംശനാശം സംഭവിച്ച നിരവധി കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതും ഇന്ത്യന്‍ കലാരൂപങ്ങള്‍ വിദേശത്ത് പുതിയ പ്രതാപത്തില്‍ തിളങ്ങുന്നതും കണ്ടേക്കാം. ഹോട്ടല്‍, ഫുഡ് വ്യവസായം ഇന്ത്യയില്‍ വില്‍പ്പനയില്‍ അഭിവൃദ്ധി പ്രാപിക്കും. ആഗോളതലത്തില്‍ ഫാഷന്‍ വ്യവസായവും തുണി വ്യവസായങ്ങളും ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കും.
ഫാഷന്‍ ഉല്പന്നങ്ങളുടെ ആവശ്യകതകള്‍ വര്‍ദ്ധിച്ചേക്കാം. പത്രപ്രവര്‍ത്തനം, മാധ്യമങ്ങള്‍, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ ഇപ്പോള്‍ അവരുടെ കരിയറില്‍ മികവ് പുലര്‍ത്തുകയും വളരുകയും ചെയ്യും. രാജ്യത്തും ലോകമെമ്പാടുമുള്ള എഴുത്തുകാരും ഗായകരും ഈ സമയത്ത് അഭിവൃദ്ധിപ്പെടും.
ഡിസൈനര്‍മാര്‍, വെബ് ഡിസൈനര്‍മാര്‍, ഫൈന്‍ ആര്‍ട്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ തുടങ്ങിയവര്‍ ഈ സമയത്ത് അഭിവൃദ്ധി പ്രാപിച്ചേക്കാം. സൗന്ദര്യവര്‍ദ്ധക വ്യവസായം, ചര്‍മ്മ, മുടി സംരക്ഷണ വ്യവസായം എന്നിവയുടെ വില്‍പ്പനയിലും കുത്തനെ വര്‍ധനവുണ്ടായേക്കാം. ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കും കൈത്തറികള്‍ക്കും ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഡിമാന്റ് ഉയരും.
ഓഹരി വിപണിയിലെ മാറ്റം
ജൂലൈ 7 മുതല്‍ ശുക്രന് ചിങ്ങം രാശിയില്‍ സംക്രമിക്കും. രാജ്യത്തെ മറ്റെല്ലാ സംഭവങ്ങളെയും പോലെ ഇത് ഓഹരി വിപണിയെയും ബാധിക്കും. ഏവിയേഷന്‍ മേഖലയില്‍ തീര്‍ച്ചയായും നല്ല ഉയര്‍ച്ച അനുഭവപ്പെടും. ഡിമാന്‍ഡും വില്‍പ്പനയും വര്‍ദ്ധിച്ചേക്കാം. ഏവിയേഷന്‍ കമ്പനികളുടെ ഓഹരികളില്‍ വര്‍ദ്ധനവ് അനുഭവപ്പെടാം. ചിങ്ങം രാശിയിലെ ശുക്രന്റെ ഈ സംക്രമത്തില്‍ നിന്ന് ടെക്സ്റ്റൈല്‍ വ്യവസായത്തിനും തുണിത്തരങ്ങളുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും പ്രയോജനം ലഭിക്കും.
പെര്ഫ്യൂമറികളും വസ്ത്ര വ്യവസായവും ഫാഷന്‍ ആക്സസറി വ്യവസായവും ഈ സമയം ഒരു കുതിച്ചുചാട്ടം അനുഭവിച്ചേക്കാം. പത്രപ്രവര്‍ത്തനം അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പ്രിന്റ്, ടെലികമ്മ്യൂണിക്കേഷന്‍, ബ്രോഡ്കാസ്റ്റിംഗ് വ്യവസായങ്ങളും നല്ല ഫലങ്ങള്‍ അനുഭവിച്ചേക്കാം.
ഈ രാശിക്കാര്‍ ശ്രദ്ധിക്കണം
കന്നി രാശിക്കാര്‍ക്ക് രണ്ടാമത്തെയും ഒമ്പതാമത്തെയും ഭാവാധിപന് ശുക്രനാണ്, അത് അവരുടെ പന്ത്രണ്ടാം ഭാവത്തില്‍ സംക്രമിക്കും. ശത്രുക്കളെ പ്രതിനിധീകരിക്കുന്ന ആറാം ഭാവത്തില്‍ ശുക്രന്റെ പൂര്‍ണ്ണ ഭാവം അപ്രതീക്ഷിത ചെലവുകള്‍ക്ക് കാരണമാകും. ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ ധാരാളം പണം ചിലവഴിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ഭാഗ്യം അല്‍പ്പം ദുര്‍ബലമായേക്കാം. സ്ത്രീകള്‍ അവരുടെ ആരോഗ്യത്തില്‍ ജാഗ്രത പാലിക്കണം. ഷുഗര്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

മകരം
മകരം രാശിക്കാര്‍ക്ക് അഞ്ചാമത്തെയും പത്താം ഭാവത്തിന്റെയും അധിപനായ ശുക്രന് ഇപ്പോള്‍ എട്ടാം ഭാവത്തില്‍ സഞ്ചരിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് തടസ്സമോ പ്രതികൂല ഫലങ്ങളോ ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലം അത്ര അനുകൂലമായിരിക്കില്ല. നിങ്ങളുടെ വാക്കുകള്‍ ചിന്താപൂര്‍വ്വം ഉപയോഗിക്കുക, പരുഷമായ ഭാഷ ഒഴിവാക്കുക. ഈ കാലയളവില്‍, ദാമ്പത്യ ജീവിതത്തില്‍ കുറച്ച് പിരിമുറുക്കവും ഉണ്ടാകും.
മീനം
മീനം രാശിക്കാര്‍ക്ക്, ശുക്രന് മൂന്നാമത്തെയും എട്ടാമത്തെയും ഭാവത്തിന്റെ അധിപനാണ്, അത് അവരുടെ ആറാമത്തെ ഭാവത്തില്‍ സംക്രമിക്കും. സഹോദരങ്ങളുമായി തര്‍ക്കത്തിന് കാരണമായേക്കാം. കുടുംബ സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ ശ്രമിക്കുക.
ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പ്രത്യേകിച്ച് നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ജോലിയില്‍ ഈ സമയം അനുകൂലമായ ഫലങ്ങള്‍ നേടാന്‍ കഴിയില്ല. ജോലി മാറ്റത്തിന് പറ്റിയ സമയമല്ല ഇത്. ഇറക്കുമതി-കയറ്റുമതിയുമായി ബന്ധപ്പെട്ട ബിസിനസുകാര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം.
ശുക്രന്റെ പ്രതിവിധികള്‍
എല്ലാ വെള്ളിയാഴ്ചകളിലും ലക്ഷ്മീദേവിക്ക് പായസം സമര്‍പ്പിക്കുക. പെണ്‍കുട്ടികള്‍ക്കും പായസം വിതരണം ചെയ്യുകയും ചെയ്യുക. ദിവസവും കനകധാരാ സ്തോത്രം പാരായണം ചെയ്യുക. എല്ലാ വെള്ളിയാഴ്ചകളിലും ലക്ഷ്മീ ദേവിക്ക് 5 ചുവന്ന പൂക്കള്‍ സമര്‍പ്പിക്കുക. എല്ലാ വെള്ളിയാഴ്ചകളിലും ശുക്ര ബീജ മന്ത്രം ജപിക്കുക. മിക്ക ദിവസവും വെള്ളയും പിങ്ക് നിറവും ധരിക്കുക. വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുക. നിങ്ങളുടെ വീടുകളിലും ജോലിസ്ഥലത്തും ശുക്ര യന്ത്രം സ്ഥാപിക്കുകയും ആരാധിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
