Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
Shukra Gochar 2023: നല്ല സമയം തെളിഞ്ഞു; മെയ് 2 മുതല്‍ ഈ രാശിക്കാരെ തേടി ഭാഗ്യമെത്തും, അപൂര്‍വ്വ നേട്ടം
ജ്യോതിഷ പ്രകാരം കല, സൗന്ദര്യം, വിവാഹം, വാഹനം, പ്രണയം, ഭൗതിക സുഖങ്ങള്‍ എന്നിവയുടെ ഘടകമായി ശുക്രന് കണക്കാക്കപ്പെടുന്നു. ആരുടെ ജാതകത്തിലാണെ ശുക്രന് ബലമായി നില്‍ക്കുന്നത്, ആ വ്യക്തിക്ക് എല്ലാ സുഖങ്ങളും ലഭിക്കുന്നു. ജ്യോതിഷത്തില്‍ ഗ്രഹസംക്രമണം വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്ന ഒന്നാണ്. മെയ് 2ന് ചൊവ്വാഴ്ച ശുക്രന് മിഥുന രാശിയില്‍ പ്രവേശിക്കും.
മെയ് 30 വരെ ശുക്രന് ഈ രാശിയില്‍ ഉണ്ടാകും. ശുക്രന്റെ ഈ സംക്രമണം എല്ലാ രാശിക്കാരെയും ശുഭമോ അശുഭമോ ആയ രീതിയില്‍ ബാധിക്കും. മിഥുന രാശിയില്‍ ശുക്രന്റെ സംക്രമണം കാരണം ചില രാശിക്കാര്‍ക്ക് ഈ സമയം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ശുക്രന്റെ മിഥുനം രാശി സംക്രമണത്താല്‍ നേട്ടങ്ങള്‍ ലഭിക്കുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മിഥുന രാശിയില്‍ ശുക്രന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഈ കാലയളവില്‍, നിങ്ങളുടെ സുഹൃത്തുക്കളുമായി ആസ്വദിക്കാനാകും. ഈ സമയത്ത്, നിങ്ങളുടെ പ്രണയജീവിതവും വളരെ മികച്ചതായിരിക്കും. പണം സമ്പാദിക്കുന്നതിന് നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സിന്റെ കാര്യത്തില്‍ സമയം വളരെ നല്ലതായിരിക്കും.

മിഥുനം
ശുക്രന് മിഥുന രാശിയില്‍ സഞ്ചരിക്കും. ശുക്രന് മിഥുന രാശിയില്‍ വരുന്നതോടെ മിഥുന രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും. വസ്തു വാങ്ങുന്ന കാര്യത്തില്‍ ഈ കാലയളവ് നിങ്ങള്‍ക്ക് വളരെ നല്ലതാണ്. ഈ കാലയളവില്‍ നിങ്ങളുടെ കുട്ടികളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കും. ബിസിനസ്സിലും പുരോഗതിയുണ്ടാകും.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ജോലികളും നന്നായി ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ നിങ്ങളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ഈ സമയം നിങ്ങളുടെ പ്രണയ ജീവിതത്തിന് വളരെ നല്ല സമയമായിരിക്കും.

തുലാം
മിഥുന രാശിയിലെ ശുക്രന്റെ സംക്രമണം മൂലം തുലാം രാശിക്കാര്‍ക്ക് പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തോ മറ്റോ ലഭിച്ചേക്കും. നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. ഈ സമയത്ത് ദൂരയാത്രകള് ചെയ്യേണ്ടി വന്നേക്കാം. എന്നിരുന്നാലും, ഈ യാത്രകള്‍ നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും.

മീനം
മീനരാശിയില്‍ ശുക്രന്റെ സംക്രമം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് പുതിയ വാഹനവും മറ്റും വാങ്ങാന്‍ സാധിക്കും. വീട്ടിലേക്കായി എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യാനാകും. ഈ സമയത്ത്, നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും. ബന്ധുജനങ്ങളില് നിന്ന് സഹകരണവും സഹായവും ലഭിക്കും. ഈ കാലഘട്ടം ബിസിനസുകാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ജോലിയില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

ശുക്രന്റെ സ്വാധീനം
ജീവിതത്തിന് ഏറ്റവും ഗുണകരമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് ശുക്രന്. ഇത് എല്ലാ ഭൗതിക നേട്ടങ്ങളും ആഡംബര വസ്തുക്കളും വ്യക്തിക്ക് നല്കുന്നു. ജ്യോതിശാസ്ത്രപരമായി, ഹിന്ദുക്കള്‍ ഈ ഗ്രഹത്തെ ഏറ്റവും തിളക്കമുള്ള ഒന്നായി കണക്കാക്കുന്നു. ഭൂമിയേക്കാള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണിത്. അതിനാല്‍, ഇത് ചില അവസരങ്ങളില്‍ ഭൂമിക്കും സൂര്യനും ഇടയില്‍ പ്രത്യക്ഷപ്പെടുന്നു.
വ്യാഴത്തെപ്പോലെ മറ്റൊരു ഗുണകരമായ ഗ്രഹമാണിത്. ഇത് സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും സുഖസൗകര്യങ്ങളുടെയും ഗ്രഹമാണ്. ഹിന്ദു പുരാണമനുസരിച്ച്, ശുക്രന് പ്രണയത്തിന്റെയും വിവാഹം, സൗന്ദര്യം, സുഖസൗകര്യങ്ങള്‍ എന്നിവയുടെ ദേവതയായും കണക്കാക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

