Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
Shukra Gochar 2023: പ്രശ്നങ്ങള്‍ പുറകേവരും, മാനസികമായി തളരും; ശുക്രന്റെ സംക്രമണം 3 രാശിക്ക് അപകടകാലം
Shukra Gochar 2023: ജ്യോതിഷപ്രകാരം സന്തോഷം, സമൃദ്ധി, ആസ്വാദനം, ആഡംബരം എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കുന്നു. മെയ് മാസാവസാനം, അതായത് മെയ് 30ന് രാത്രി ഭൂതങ്ങളുടെ ഗുരു എന്ന് വിളിക്കപ്പെടുന്ന ശുക്രന് മിഥുനം വിട്ട് കര്‍ക്കടകത്തില്‍ പ്രവേശിക്കും. ജൂലൈ 7 വരെ ശുക്രന് ഈ രാശിയില്‍ തുടരും. ഇതിനുശേഷം ചിങ്ങം രാശിയില്‍ പ്രവേശിക്കും.
പല രാശിക്കാര്‍ക്കും ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. എന്നാല്‍ 3 രാശിക്കാര്‍ ഈ സമയം അല്പം ശ്രദ്ധിക്കണം. ശുക്രന്റെ കര്‍ക്കിടകം രാശി സംക്രമണം ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുലാം
കര്‍ക്കടകത്തില്‍ സംക്രമിച്ച ശേഷം, ശുക്രന് തുലാം രാശിയില്‍ പത്താം ഭാവത്തില്‍ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ തുലാം രാശിക്കാര്‍ ജോലിസ്ഥലത്ത് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനകളുടെ ഇരയാകുന്നത് ശ്രദ്ധിക്കുക. അത് നിങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ബിസിനസ്സിലും അല്പം ശ്രദ്ധാലുവായിരിക്കുക, കാരണം നഷ്ടസാധ്യതകള്‍ അധികമാകും.

ധനു
ധനു രാശിയില്‍ ശുക്രന് എട്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ക്ക് ചെലവ് കൂടുതല്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായേക്കാം. ഇതുമൂലം നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തില്‍ നേരിടേണ്ടിവരും. ഈ സമയം നിങ്ങള്‍ക്ക് ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധാലുവായിരിക്കുക. മറ്റൊരാളുടെ ജോലിയില്‍ അധികമായി ഇടപെടരുത്. ഇത് നിങ്ങളെ ദോഷകരമായി ബാധിക്കും. സംസാരം നിയന്ത്രിക്കുക. ശുക്രന്റെ സംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതയെയും മോശമായി ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ ഈ കാലയളവില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.

കുംഭം
കുംഭം രാശിയില്‍ ശുക്രന് ആറാം ഭാവത്തില്‍ ആയിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ കുംഭം രാശിക്കാര്‍ക്ക് ബിസിനസ്സിലും ജോലിയിലും ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ബോധമുള്ളവരായിരിക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് സ്വത്തുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളില്‍ നിന്ന് അകന്നു നില്ക്കാന് ശ്രമിക്കുക.

ജീവിതത്തില്‍ ശുക്രന്റെ സ്വാധീനം
ജീവിതത്തിന് ഏറ്റവും ഗുണകരമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് ശുക്രന്. ഇത് എല്ലാ ഭൗതിക നേട്ടങ്ങളും ആഡംബര വസ്തുക്കളും വ്യക്തിക്ക് നല്കുന്നു. ജ്യോതിശാസ്ത്രപരമായി, ഹിന്ദുക്കള്‍ ഈ ഗ്രഹത്തെ ഏറ്റവും തിളക്കമുള്ള ഒന്നായി കണക്കാക്കുന്നു. ഭൂമിയേക്കാള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണിത്. അതിനാല്‍, ഇത് ചില അവസരങ്ങളില്‍ ഭൂമിക്കും സൂര്യനും ഇടയില്‍ പ്രത്യക്ഷപ്പെടുന്നു.
വ്യാഴത്തെപ്പോലെ മറ്റൊരു ഗുണകരമായ ഗ്രഹമാണിത്. ഇത് സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും സുഖസൗകര്യങ്ങളുടെയും ഗ്രഹമാണ്. ഹിന്ദു പുരാണമനുസരിച്ച്, ശുക്രന് പ്രണയത്തിന്റെയും വിവാഹം, സൗന്ദര്യം, സുഖസൗകര്യങ്ങള്‍ എന്നിവയുടെ ദേവതയായും കണക്കാക്കപ്പെടുന്നു.

ശുക്രന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍
ശുക്രന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍, ഒരു വ്യക്തി ദിവസേന 108 തവണയെങ്കിലും ഈ മന്ത്രങ്ങള്‍ ജപിക്കണമെന്ന് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്, 'ഓം ശുന്‍ ശുക്രായ നമഃ' അല്ലെങ്കില്‍ 'ഓം ദ്രാന്‍ ദ്രിന്‍ ദ്രൗണ് എസ്: ശുക്രായ നമഃ' . ഇത് ചെയ്യുന്നതിലൂടെ ശുക്രദേവന്റെ അനുഗ്രഹം ലഭിക്കുന്നു. ശുക്രദേവനെ പ്രീതിപ്പെടുത്താന്‍ ഒരു വ്യക്തി വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കണം.
ഈ ദിവസം പ്രത്യേകമായി പായസം ഉണ്ടാക്കി പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും ശുക്രദേവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരും. ജാതകത്തില്‍ ശുക്രന് അശുഭസ്ഥാനത്ത് നില്ക്കുന്നയാള് ദിവസവും വെള്ളത്തില്‍ ഏലയ്ക്ക ചേര്‍ത്തു കുളിക്കണം. ജ്യോതിഷപരമായ ഈ പ്രതിവിധി പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് ശുക്രദോഷത്തില് നിന്ന് മോചനം ലഭിക്കുകയും എല്ലാ പ്രശ്നങ്ങളും മാറുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

