Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
Shukra Gochar 2023: തൊടുന്നതെല്ലാം പൊന്നാകും, ശുക്രന് കര്ക്കിടകത്തില്; 5 രാശിക്ക് ആഢംബര ജീവിതം, ശുക്രദശ
Shukra Gochar 2023: ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നായി ശുക്രനെ കണക്കാക്കുന്നു. സ്നേഹം, സൗന്ദര്യം, സര്ഗ്ഗാത്മകത, ആഡംബരം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ശുക്രന്. മെയ് 30ന് ചന്ദ്രന്റെ കര്ക്കിടക രാശിയില് ശുക്രന് സംക്രമിക്കും. ജൂലായ് 7 വരെ ഈ സ്ഥിതിയില് തുടരുകയും അതിനുശേഷം ചിങ്ങം രാശിയില് പ്രവേശിക്കുകയും പ്രവേശിക്കും. കര്ക്കടക രാശിയുടെ അധിപന് ശുക്രനും ചന്ദ്രനുമാണ്. ഇടവം, തുലാം രാശിയുടെ അധിപനായി ശുക്രനെ കണക്കാക്കപ്പെടുന്നു.
ജ്യോതിഷത്തില്, ഗ്രഹങ്ങളുടെ ഓരോ ചലനവും പന്ത്രണ്ട് രാശിചിഹ്നങ്ങളിലും അതിന്റെ സ്വാധീനം ചെലുത്തുന്നുണ്ട്. അതില് ചിലത് ശുഭകരവും ചിലത് അശുഭകരവുമായിരിക്കും. ശുക്രന്റെ ഈ സംക്രമണ സമയത്ത് ചില രാശിക്കാര്ക്ക് സൗഭാഗ്യത്തിന്റെ വാതില് തുറക്കും. ഇവര്ക്ക് ജീവിതത്തില് നേട്ടങ്ങളും ഐശ്വര്യവും കൈവരും. ആരൊക്കെയാണ് ആ രാശിക്കാര് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്ക്ക്, ശുക്രന്റെ ഈ സംക്രമണം കുടുംബത്തില് സന്തോഷവും സമാധാനവും വര്ദ്ധിപ്പിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിന്റെ സൗകര്യങ്ങള്ക്കായി നിങ്ങള് ശ്രദ്ധിക്കും. ആഢംബര വസ്തുക്കള് വാങ്ങുന്നതില് ശ്രദ്ധിക്കും. നിങ്ങളുടെ കരിയറില് നിങ്ങള്ക്ക് പുരോഗതി ലഭിക്കും.
ഈ സംക്രമണത്തിന്റെ സ്വാധീനം കാരണം നിങ്ങളുടെ പങ്കാളിക്ക് മികച്ച അവസരങ്ങള് ലഭിച്ചേക്കാം. നിങ്ങള്ക്ക് പ്രമോഷനുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒരു കാര്യത്തിലും തെറ്റായ തീരുമാനങ്ങള് എടുക്കരുത്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പ്രണയിതാക്കള്ക്ക് സമയം മനോഹരമായിരിക്കും.

മിഥുനം
ശുക്രന്റെ സംക്രമണം മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. നിങ്ങളുടെ കുടുംബത്തില് സന്തോഷമുണ്ടാകും. ബിസിനസ്സില് പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. പുതിയ ബിസിനസ്സ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. നിക്ഷേപം വര്ധിപ്പിച്ച് പ്രവര്ത്തനം മുന്നോട്ടു കൊണ്ടുപോകാന് ശ്രമിക്കും. കുടുംബ ബിസിനസില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് ലാഭകാലമാണ്. സമൂഹത്തില് നിങ്ങളുടെ ബഹുമാനവും വര്ദ്ധിക്കും. ഈ സമയത്ത് നിങ്ങള് ഏത് ജോലി ഏറ്റെടുത്താലും, ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. നിങ്ങള്ക്ക് വിജയം ലഭിക്കും.

കര്ക്കടകം
കര്ക്കടക രാശിയിലാണ് ശുക്രന് സഞ്ചരിക്കുന്നത്. ശുക്രന്റെ ഈ സംക്രമണം നിങ്ങളുടെ ജീവിതത്തില് ശുഭകരമായ ഫലങ്ങള് നല്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുകയും നിങ്ങളുടെ പ്രണയ ജീവിതം ദൃഢമാവുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല് ശക്തമാകും. പ്രണയത്തെ വിവാഹത്തിനായി ആലോചിക്കുന്നവര്ക്ക് ഈ സമയം വളരെ മികച്ചതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം വിലമതിക്കപ്പെടും. മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. ഭാവിയില് നിങ്ങള്ക്ക് അതില് നിന്ന് പ്രയോജനം ലഭിക്കും.

കന്നി
കന്നി രാശിക്കാര്ക്ക്, ശുക്രന്റെ സംക്രമണം ആഗ്രഹങ്ങള് നിറവേറ്റാനുള്ള സമയമാണ്. നിങ്ങള്ക്ക് സാമ്പത്തികമായി അഭിവൃദ്ധി കൈവരും. അവിവാഹിതരായവര്ക്ക് ഒരു നല്ല പങ്കാളിയെ കണ്ടെത്താനാകും. നിങ്ങളുടെ കരിയറില് നിങ്ങള് പുരോഗമിക്കും. ബിസിനസ്സിന്റെ കാര്യത്തില് ഈ സമയം നിങ്ങള്ക്ക് വളരെ നല്ലതായിരിക്കും. പ്രണയത്തിനുള്ള ശക്തമായ സാധ്യതകളുണ്ട്. ഈ സമയം കുടുംബാംഗങ്ങളുമായി മികച്ച ഐക്യത്തിലായിരിക്കും. സഹോദരങ്ങളുടെ പൂര്ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ കരിയറില് മുന്നേറാനാകും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും.

മകരം
ശുക്ര സംക്രമണത്തിന്റെ സ്വാധീനം മൂലം മകരം രാശിക്കാരുടെ ജീവിതത്തില് ശുഭ ഫലങ്ങള് വര്ദ്ധിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ അടുപ്പം വര്ദ്ധിക്കും. നിങ്ങള് മുമ്പത്തേക്കാള് കൂടുതല് റൊമാന്റിക് ആകും. നിങ്ങളുടെ ബിസിനസ്സില് പുരോഗതി ഉണ്ടാകും. ജോലി ചെയ്യുന്ന ആളുകള്ക്ക് മികച്ച അവസരങ്ങളും ലഭിക്കും. സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്ക്ക് മികച്ച ഫലങ്ങള് ലഭിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

