Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
ധനമഴ പെയ്യും, ഒപ്പം പ്രശസ്തിയും; മേടം രാശിയിലെ ശുക്രന് സമ്മാനിക്കും 12 രാശിക്കും ഗുണദോഷഫലം
ജ്യോതിഷത്തില്‍ രാശി മാറ്റങ്ങള്‍ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഓരോ ഗ്രഹവും ഒരു കാലഘട്ടത്തിന് ശേഷം ഒരു രാശിയില്‍ നിന്ന് പുറത്തുകടന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നു. അതുപ്രകാരം, ഹോളി കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ശുക്രന് മേടം രാശിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. മാര്‍ച്ച് 12 ഞായറാഴ്ച ശുക്രന് മേടരാശിയില്‍ സംക്രമിക്കും.
ഈ രാശിമാറ്റം എല്ലാ രാശിക്കാരെയും പല തരത്തില്‍ ബാധിക്കും. ചില രാശിക്കാര്‍ക്ക് ഈ ഗ്രഹ സംക്രമത്തിന്റെ ഗുണഫലം ഉണ്ടാകും, അതേസമയം ചില രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ചില പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ശുക്രന്റെ മേടം രാശി സംക്രമണത്താല്‍ 12 രാശിക്കും കൈവരുന്ന ഗുണദോഷ ഫലങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
ശുക്രന് രാശി മാറുന്നതോടെ നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വം ആകര്‍ഷകമാവുകയും സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് നിരവധി ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. കോടതി കേസുകളില്‍ വിധി നിങ്ങള്‍ക്ക് അനുകൂലമായി വരാനും സാധ്യതയുണ്ട്.

ഇടവം
ശുക്രന് നിങ്ങളുടെ ലഗ്നാധിപനും ആറാം ഭാവാധിപനുമാണ്. ലഗ്നാധിപനായ ശുക്രന് പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നത് ഇടവ രാശിക്കാരുടെ ആരോഗ്യത്തിന് അനുകൂലമല്ല. തല്‍ഫലമായി ഈ സമയത്ത് ചില ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാം. നിങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ചില ബാഹ്യശക്തികള്‍ കാരണം പ്രശ്നമുണ്ടായേക്കാം. അത് നിങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചില തര്‍ക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുകൂല സമയമാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അഞ്ച്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപന് ശുക്രനാണ്. ഇപ്പോള്‍ ശുക്രന്റെ സംക്രമം നിങ്ങളുടെ പതിനൊന്നാം ഭാവത്തിലാണ്. ശുക്രന്റെ ഈ സംക്രമത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ബഹുമാനവും ലഭിക്കും. ഈ സമയത്ത് ഒരു സ്ത്രീ സുഹൃത്തിന്റെ സഹായത്തോടെ നിങ്ങള്‍ ചില ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ സഹോദരങ്ങളും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. നിങ്ങള്‍ ആരോടെങ്കിലും ഒരു പ്രണയാഭ്യര്‍ത്ഥന നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം അനുകൂലമാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് നല്ല ലാഭം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമത്തില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ലഭിക്കും, ഈ കാലയളവില്‍ തൊഴില്‍ മേഖലയിലും വരുമാനത്തിലും നേട്ടങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. ബിസിനസ്സ് മേഖലയിലും ലാഭത്തിന് സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വിജയം ലഭിക്കും.

ചിങ്ങം
ശുക്രന്റെ സംക്രമണം മാധ്യമം, സിനിമ, കലാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ പ്രിയപ്പെട്ട ജോലി ഒരു കരിയര്‍ ആക്കി മാറ്റാന്‍ സാധിക്കും. ജോലിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. സഹോദരങ്ങളുടെ പിന്തുണയും സ്നേഹവും നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. ഏറ്റെടുക്കുന്ന മിക്ക ജോലികളിലും വിജയം കൈവരിക്കും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു.

കന്നി
ശുക്രന്റെ മേടം രാശി സംക്രമണം കന്നി രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. അമ്മായിയമ്മമാരുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. പൂര്‍വിക സ്വത്തുക്കള്‍ ലഭിക്കും. നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ സമ്പത്തിലും വര്‍ദ്ധനവുണ്ടാകും. കുടുംബത്തിലെ മുതിര്‍ന്നവരുടെ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.

തുലാം
വിവാഹം, ജീവിത പങ്കാളി, ബിസിനസ്സിലെ പങ്കാളിത്തം എന്നീ ഏഴാം ഭാവത്തില്‍ നിങ്ങളുടെ ലഗ്നാധിപനും എട്ടാം ഭാവാധിപനുമായ ശുക്രന് സഞ്ചരിക്കുന്നു. ബന്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. അവിവാഹിതരായവര്‍ക്ക് മികച്ച ജീവിതപങ്കാളിയെ ലഭിക്കാന്‍ അവസരങ്ങള്‍ കൈവരും. നിങ്ങളുടെ ദാമ്പത്യ ജീവിതം നന്നായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം
ശുക്രന് നിങ്ങളുടെ പന്ത്രണ്ടാമത്തെയും ഏഴാമത്തെയും ഭാവാധിപനാണ്. അത് നിങ്ങളുടെ ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ശത്രുക്കളുടെ വീട്, ആരോഗ്യം, മത്സരം, മാതൃസഹോദരന്‍ എന്നിവ ആറാം ഭാവത്തില്‍ നിയുക്തമാണ്. അതിനാല്‍, മേടത്തിലെ ശുക്ര സംക്രമണം വൃശ്ചിക രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. വൃശ്ചിക രാശിക്കാരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരിക്കില്ല. ജീവിത പങ്കാളിയുമായി നിങ്ങള്‍ക്ക് കലഹമുണ്ടാകാം. ചില ആശയക്കുഴപ്പങ്ങള്‍ നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കും. നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക. നിങ്ങളുടെ ചെലവുകള്‍ ഈ സമയം വര്‍ധിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ആറാം ഭാവത്തിന്റെയും പതിനൊന്നാം ഭാവത്തിന്റെയും അധിപന് ശുക്രനാണ്. ഇപ്പോള്‍ ശുക്രന് നിങ്ങളുടെ അഞ്ചാം ഭാവത്തിലൂടെ സഞ്ചരിക്കും. ശുക്രന്റെ സംക്രമണം നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. ഈ സമയത്ത് പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഒരു സ്ത്രീയുടെ സഹായത്തോടെ, ബിസിനസ്സില്‍ വിജയിക്കാനാകും. നിങ്ങള്‍ വിവാഹിതനാണെങ്കില്,ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തില്‍ നിന്നും ചില സാമ്പത്തിക സഹായങ്ങളും ലഭിക്കും.

മകരം
ശുക്രന്റെ ഈ രാശിമാറ്റം മകരം രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയും. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് കേന്ദ്ര ത്രികോണ രാജയോഗം ഉണ്ടാക്കുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കും. ചെയ്യുന്ന ജോലികളില്‍ വിജയം നേടാനാകും. ജീവിതത്തില്‍ പുരോഗതിയുടെ പാത തുറക്കും.

കുംഭം
നിങ്ങള്‍ ഈ സമയം ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ചായ്വുള്ളവരായിരിക്കാം. ഈ സമയം നിങ്ങള്‍ക്ക് ചില തീര്‍ത്ഥാടന സ്ഥലങ്ങള്‍ കാണാന്‍ അവസരം ലഭിക്കും. ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയും. എഴുത്തുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും. നിങ്ങളുടെ പൂര്‍ത്തീകരിക്കാത്ത പല ആഗ്രഹങ്ങളും ഈ സമയം നിങ്ങള്‍ക്ക് നിറവേറ്റാന്‍ കഴിയും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും.

മീനം
ശുക്രന്റെ സംക്രമണം മീനം രാശിക്കാരില്‍ നല്ല സ്വാധീനം ചെലുത്തും. ഈ സമയത്ത് ബിസിനസ് മേഖലയില്‍ ലാഭമുണ്ടാകാം, ആകസ്മികമായി ധനലാഭം കൈവരും. മാധ്യമങ്ങള്‍, അഭിഭാഷകര്‍ അല്ലെങ്കില്‍ മാര്‍ക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ കാലയളവില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും.



Click it and Unblock the Notifications