Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ശുക്രന്റെ രാശിമാറ്റം: തേച്ചാലും മായ്ച്ചാലും മായില്ല ഈ രാശിക്കാരുടെ ഭാഗ്യം
ശുക്രന് എന്ന ഗ്രഹം നവഗ്രഹങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. ജ്യോതിഷത്തില്‍ ശുക്രനെ കണക്കാക്കുന്നത് തന്നെ ആഢംബരത്തിന്റേയും പ്രതാപത്തിന്റേയും സമ്പത്തിന്റേയും ഗ്രഹമായാണ്. അതുകൊണ്ട് തന്നെ ശുക്രദശ എന്ന പ്രയോഗം തന്നെ. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ബലവാനാണെങ്കില്‍ ജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വരില്ല എന്നതാണ് സത്യം. ഇവര്‍ക്ക് പേരും പ്രശസ്തിയും ഇങ്ങോട്ട് തേടി വരും എന്നതാണ്. അത്രക്ക് നേട്ടങ്ങളാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്.

ശുക്രന് ശുഭസ്ഥാനത്താണെങ്കില്‍ ഇവര്‍ക്ക് ആഢംബര ജീവിതത്തിനുള്ള സാധ്യതയുണ്ട്. ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും ഉള്ള പ്രാധാന്യം പോലെ തന്നെ ശുക്രന്റെ പ്രാധാന്യവും നാം തിരിച്ചറിയണം. അതുകൊണ്ട് തന്നെ ശുക്രന്റെ രാശിമാറ്റം നമ്മുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ജനുവരി 22-ന് ശുക്രന് കുംഭം രാശിയിലേക്ക് മാറുന്നു. ഒരു വ്യക്തിക്ക് ജീവിതത്തില്‍ സന്തോഷം നല്കുന്ന ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്ര സംക്രമണത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂല ഫലം ഉണ്ടാവുന്നു എന്ന് നോക്കാം.

ശുക്രസംക്രമണം
ശുക്രന്റെ കുംഭം രാശി സംക്രമണം നടക്കുന്നത് ജനുവരി 22-നാണ്. ഈ സംക്രമണത്തില്‍ 12 രാശിക്കാര്‍ക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ശുക്രന്റെ സംക്രമണത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന മൂന്ന് രാശിക്കാരുണ്ട്. ശനിയുടെ രാശിയായ കുംഭം രാശിയിലാണ് ശുക്രന്റെ സംക്രമണം നടക്കുന്നത്. ഈ രാശിമാറ്റം പലരിലും പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ശനിയുടെ രാശിയില്‍ നടക്കുന്ന ശുക്രന്റെ രാശി മാറ്റം മൂന്ന് രാശിക്കാരെ സമ്പന്നരാക്കുന്നു. ഇവര്‍ക്ക് എല്ലാ തരത്തിലും കാത്തിരിക്കുന്നത് നേട്ടങ്ങളെയാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ രാശിമാറ്റം അനുകൂല ഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ രാശി മാറ്റം അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇവര്‍ക്ക് ജോലിയുടെ കാര്യത്തില്‍ വളരെയധികം അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. സഹപ്രവര്‍ത്തകര്‍ ഏത് കാര്യത്തിലും നിങ്ങളെ സഹായിക്കുന്നു. കൂടാതെ സ്ത്രീകള്‍ക്ക് ജോലിയിലും കുടുംബത്തിലും സന്തോഷം നല്കുന്ന നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു. വാഹനം വാങ്ങുന്നതിനും ഉള്ള യോഗം കാണുന്നു. കൂടാതെ വീട് പണി പുനരാരംഭിക്കുന്നതിനും ശുക്രന്റെ അനുഗ്രഹത്തിലൂടെ അത് മുന്നിലേക്ക് എത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ രാശിക്കാര്‍ക്ക് സാമ്പത്തികപരമായും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറയുന്ന ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവാധിപനാണ് ശുക്രന്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം അനുകൂല മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ബിസിനസില്‍ മികച്ച ലാഭം ഉണ്ടാവുന്നു. പ്രണയിക്കുന്നവര്ക്കാകട്ടെ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങളെ തേടി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കലാരംഗവുമായി ബന്ധപ്പെട്ട് ഇരിക്കുന്നവര്‍ക്ക് മികച്ച ഫലം ലഭിക്കുന്ന ഒരു സമയം തന്നെയായിരിക്കും ഇത്. മാത്രമല്ല ആശയവിനിമയം, എഴുത്ത് എന്നീ മേഖലകളില്‍ ഇവരെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തുന്നു. ജോലിയില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന മാറ്റങ്ങള്‍ ഇവരെ മുന്‍നിരയില്‍ എത്തിക്കുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വന്നേക്കാം. അതുകൊണ്ട് തന്നെ ജീവിതം വളരെയധികം സന്തോഷം നിറയുന്ന അവസ്ഥയിലൂടെയായിരിക്കും തുലാം രാശിക്കാര്‍ക്ക് കടന്നു പോവുക.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം അനുകൂലമായ നിരവധി ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ആണ് കൊണ്ട് വരുന്നത്. ദാമ്പത്യ ജീവിതത്തില്‍ നിന്ന് തടസ്സങ്ങള്‍ നീങ്ങുന്നു. ഏത് കാര്യത്തിലും പങ്കാളിയുടെ തുണ നിങ്ങള്‍ക്കുണ്ടാവുന്നു. പങ്കാളികള്‍ക്കിടയില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും അവരുടെ ബന്ധത്തില്‍ ഉണ്ടാവുന്നു. സന്താനസൗഭാഗ്യത്തിന് ഏറ്റവും അനുകൂല സമയമാണ് ഇത്. അവിവാഹിതര്‍ക്ക് വിവാഹത്തിനും ഏറെ അനുകൂലമായ സമയമാണ് ഇപ്പോള്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് ഏറ്റവും അനുകൂലം എന്ന് വിശ്വസിക്കാവുന്നത് ഈ സമയം തന്നെയാണ്. അതുകൊണ്ട് ഈ മൂന്ന് രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമായി ശുക്രന്റെ രാശി മാറ്റം കണക്കാക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
