Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
മെയ് 30-ന് 12 നാളുകാരില്‍ തല വര തെളിയും: ശുക്രന് കര്‍ക്കിടകത്തില്‍: ഈ വര്‍ഷം ഇതിലും ഭാഗ്യം വരാനില്ല
ശുക്രന്റെ രാശി മാറ്റം പൊതുവേ അനുകൂലഫലങ്ങളാണ് എല്ലാവരിലും ചൊരിയുന്നത്. കാരണം, ശുക്രനെ പലപ്പോഴും ശുഭഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ രാശിമാറ്റവും അതീവ ശ്രദ്ധ അര്‍ഹിക്കുന്നതാണ്. ഈ മാസം അവസാനം ശുക്രന് രാശി മാറ്റം സംഭവിക്കുന്നു. മെയ് 30-ന് രാത്രി 7.39-ന് ശുക്രന് കര്‍ക്കിടകം രാശിയില്‍ പ്രവേശിക്കുന്നു. എന്നാല്‍ ഇത് എല്ലാ നക്ഷത്രങ്ങളിലും രാശികളിലും സ്വാധീനം ചെലുത്തുമെങ്കിലും അത് നിങ്ങളില്‍ ചില രാശിക്കാരിലും നക്ഷത്രക്കാരിലും അല്പം കൂടുതല്‍ മികച്ച ഫലം നല്‍കുന്നുണ്ട്.
എല്ലാ ഗ്രഹമാറ്റവും ഭൂമിയില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇതില്‍ അനുകൂല മാറ്റങ്ങളാണ് എപ്പോഴും മികച്ചതായി മാറുന്നതും അതില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതും. ഓരോ രാശിക്കൂറില്‍ വരുന്ന ചില നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. 27 നക്ഷത്രക്കാരില്‍ 12 നക്ഷത്രക്കാരാണ് അനുകൂലമായ മാറ്റങ്ങളിലൂടെ കടന്ന് പോവുന്നത്. ഇവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശുക്രന്റെ രാശിമാറ്റം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശുക്രന്റെ സംക്രമണം ഇവരില്‍ സാമ്പത്തികമായും ശാരീരികമായും ഉയര്‍ച്ചയും നേട്ടവും ഉണ്ടാക്കുന്നു. കുടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. മാത്രമല്ല എല്ലാ വിധത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. വിവാഹിതരായവര്‍ക്ക് അവരുടെ എല്ലാ വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്കും മികച്ച സമയമാണ് എന്നതാണ് സത്യം. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ നിസ്സാരമായി നേരിടുന്നതിനും വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കുന്നതിനും ഉള്ള വഴികള്‍ കാണുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതിലൂടെ സ്ഥാനക്കയറ്റം ഉണ്ടാവുകയും ശമ്പള വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഒരു തരത്തിലും ജീവിതത്തില്‍ നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നില്ല.

കര്‍ക്കിടക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശുക്രന്റെ സംക്രമണം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തില്‍ എത്തുന്നതിനും അതിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സര്‍ക്കാര്‍ മേഖലകളില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ശത്രുദോഷത്തെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു.
ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സ്നേഹത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. വിദേശത്ത് പഠനാവശ്യത്തിന് വേണ്ടി പോവുന്നവര്‍ക്ക് അതില്‍ നിന്ന് തന്നെ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കുന്നു. സാമ്പത്തികാടിത്തറ ശക്തമായി മാറുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. പണം നിക്ഷേപിക്കുന്നവര്‍ക്ക് അതില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു.

വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി വിദേശരാജ്യത്തേക്ക് പോവുന്നതിനുള്ള യോഗം കാണുന്നു. വാഹനയോഗവും ഇവര്‍ക്കുണ്ട്. മനസ്സ് എപ്പോഴും ശാന്തമായിരിക്കും. അതിന്റെ ഫലമായി സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിവിധ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. നിങ്ങളുടെ കഴിവും പ്രതിഭയും തെളിയിക്കുന്നതിനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളെ തേടി വുന്നു. വരുമാനം വര്‍ദ്ധിക്കുകയും ചിലവുകള്‍ കുറയുകയും ചെയ്യുന്നു. പൊതുവേ അനുകൂലഫലങ്ങള്‍ കൊണ്ട് ജീവിതം മാറി മറിയുന്നു. സാമ്പത്തികം ശക്തം.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങളില്‍ നിരവധി നേട്ടങ്ങള്‍ തന്നെയാണ് ആദ്യം കാത്തിരിക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും മികച്ച സമയത്തിലൂടെയാണ് അവര്‍ കടന്നു പോവുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിക്ഷേപത്തിലൂടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥ നിങ്ങള്‍ക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പുതിയ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനും സാമ്പത്തിക ലാഭത്തിനും സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications