Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ഭാഗ്യത്തിന്റെ കൈ നീളും, ശുക്ര സംക്രമണം; വര്‍ഷാവസാനം സമ്പന്നയോഗമുള്ള 5 രാശി
ജ്യോതിഷത്തില്‍ ശുക്രനെ ഭൗതിക സന്തോഷത്തിന്റെ ഘടകമായി കണക്കാക്കുന്നു. അതുപോലെ ചൊവ്വയെ ധൈര്യത്തിന്റെയും ധീരതയുടെയും പ്രതീകമായും കണക്കാക്കുന്നു. ഡിസംബര്‍ 25ന് രാവിലെ 6.33ന് ശുക്രന് വൃശ്ചിക രാശിയില്‍ പ്രവേശിക്കും. പുതുവത്സരം ആരംഭിക്കുന്നതിന് മുമ്പുള്ള ഈ സംക്രമണം വളരെ സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു. ശുക്രന് വൃശ്ചിക രാശിയില്‍ പ്രവേശിക്കുകയും ചൊവ്വയുമായി സംയോഗമുണ്ടാകുകയും ചെയ്യും.
ശുക്രന്റെയും ചൊവ്വയുടെയും ഈ സംയോജനം പുതുവര്‍ഷാരംഭത്തിന് മുമ്പ് തന്നെ പല രാശിക്കാരുടെയും ഭാഗ്യത്തിന്റെ കൈ നീട്ടും. ശുക്രന്റെയും ചൊവ്വയുടെയും കൂടിച്ചേരല്‍ മൂലം 5 രാശിക്കാര്‍ വര്‍ഷാവസാനത്തോടെ സമ്പന്നരാകുകയും പുതുവര്‍ഷത്തിന്റെ ആരംഭം അത്ഭുതകരമായ നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ശുക്രസംക്രമത്തിന്റെ ശുഭഫലം മൂലം മേടം രാശിക്കാര്‍ക്ക് ഈ സമയം സമ്പത്ത് വര്‍ദ്ധിക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേക്കാള്‍ ശക്തമാകും. ഈ സമയത്ത്, നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കാനാകും, പുതുവര്‍ഷത്തില്‍ ബിസിനസ്സില്‍ പുരോഗതിയുടെ എല്ലാ സാധ്യതകളും ഉണ്ട്. പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍ ഈ സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കുകയും നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ അടുപ്പം വര്‍ദ്ധിക്കുകയും ചെയ്യും.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ശുക്രന്റെ ഈ സംക്രമണം വളരെ അനുകൂലമായിരിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവരുടെ ജോലി കൂടുതല്‍ വിപുലീകരിക്കാനാകും. മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ വിജയം കൈവരിക്കും. ഫാഷന്‍ ഡിസൈനിംഗ് മേഖലയുമായി ബന്ധപ്പെട്ടവരും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ജോലിയില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ സന്തുഷ്ടരാകും, നിങ്ങള്‍ക്ക് ഈ സമയം ഒരു പ്രമോഷനും ലഭിച്ചേക്കാം. ഈ വര്‍ഷം കുടുംബം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. വാഹനം വാങ്ങുന്നതിനെക്കുറിച്ച് ഏറെ നാളായി ചിന്തിച്ചിരുന്നെങ്കില്‍ പുതുവര്‍ഷത്തില്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും. ഈ സമയം നിങ്ങള്‍ എന്ത് നിക്ഷേപം നടത്തിയാലും ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം നിങ്ങളുടെ വീട്ടിലും കുടുംബത്തിലും സന്തോഷം നിറയ്ക്കും. നിങ്ങളുടെ വീട്ടില്‍ വാഹനങ്ങളുടെയും വസ്തുവകകളുടെയും സൗകര്യം വര്‍ദ്ധിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും ചെയ്യും. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. പാര്‍ലര്‍, നാടകം തുടങ്ങിയ തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഇത് മികച്ച സമയമായിരിക്കും.
കന്നി
വൃശ്ചിക രാശിയിലെ ശുക്രന്റെ സംക്രമണം കന്നി രാശിക്കാരുടെ തൊഴില്ലിന് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ബിസിനസ്സും വസ്തുവകകളും വര്‍ദ്ധിക്കും, ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. ഈ വര്‍ഷം കുടുംബത്തോടൊപ്പം വിദേശയാത്ര പോകാനായേക്കും. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും, എന്നാല്‍ നിങ്ങളുടെ വരുമാനം അതിനനുസരിച്ച് വര്‍ദ്ധിക്കുകയും ചെയ്യും. കുടുംബത്തിലെ എല്ലാവരുമായും നിങ്ങളുടെ ബന്ധം നല്ല നിലയില്‍ നിലനില്ക്കും, നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ജോലിയിലും ബിസിനസ്സിലും നിങ്ങളുടെ ഉപദേശകനില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും, നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും.
തുലാം
തുലാം രാശിയുടെ അധിപനായ ശുക്രന്റെ ഈ സംക്രമണം തുലാം രാശിക്കാരെ സമ്പന്നരാക്കാന്‍ പോകുന്നു. നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്യും. ശുക്രന്റെ ഈ സംക്രമണം നിങ്ങളെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തും. നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കണം. മദ്യം, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള പിന്തുണയും ലഭിക്കും, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications