Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഭാഗ്യം വട്ടമിട്ടു പറക്കും, ശുക്രനും ശനിയും നല്‍കും നവപഞ്ചമ രാജയോഗം; 5 രാശിക്ക് ധനലാഭം, ജോലിവിജയം
ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ ചലനത്തിനും രാശിയുടെ സ്വഭാവത്തിനും പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. കാരണം എല്ലാ മാസവും ഒന്നോ അതിലധികമോ ഗ്രഹങ്ങള്‍ രാശി മാറുന്നു. ഇത്തരം രാശി മാറ്റങ്ങള്‍ ചില ശുഭ, അശുഭ യോഗങ്ങളോ അല്ലെങ്കില്‍ രാജയോഗമോ വരുത്തുന്നുണ്ട്. ജ്യോതിഷത്തില്‍ ഏറ്റവും ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ഗ്രഹമാണ് ശുക്രന്. ഇപ്പോള്‍ ശുക്രന് സ്വന്തം രാശിയായ ഇടവത്തില്‍ നിന്ന് മാറി മെയ് 2ന് മിഥുന രാശിയില്‍ പ്രവേശിക്കുന്നു.
ഈ രാശിയില്‍ ശുക്രന്റെ സംക്രമണം മെയ് 30 വരെ നീണ്ടുനില്‍ക്കും. അതിനുശേഷം ശുക്രന് ചന്ദ്ര രാശിയായ കര്‍ക്കടകത്തിലേക്ക് പ്രവേശിക്കും. ഈ സംക്രമണ സമയത്ത്, ശുക്രന് തന്റെ സുഹൃത്തായ ശനിക്കൊപ്പം നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നു. ഈ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
ജ്യോതിഷ പ്രകാരം, ശനി ദേവനും ശുക്രനും തമ്മില്‍ സൗഹൃദത്തിന്റെ ഒരു വികാരമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഈ രാജയോഗത്തിന്റെ ഫലം ചില രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. നവപഞ്ചമ യോഗം കാരണം സൗഭാഗ്യം കൈവരുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
നവപഞ്ചമ രാജയോഗം മേടം രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയും. കാരണം ശനി ഗുണസ്ഥാനത്ത് തുടരുകയും ശുക്രന് മൂന്നാം ഭാവത്തില്‍ തുടരുകയും ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് പുതിയ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കപ്പെടും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അനുകൂല സമയമാണ്. പണം ലഭിക്കാന്‍ സാധ്യതയുണ്ട്.
വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. സഹോദരങ്ങളുടെ സഹകരണമുണ്ടാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ധൈര്യവും ധീരതയും വര്‍ദ്ധിക്കും. ചെയ്യുന്ന ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കും.

ഇടവം
നിങ്ങളുടെ രാശിയുടെ അധിപനായ ശുക്രന് ഇപ്പോള്‍ നിങ്ങളുടെ സമ്പത്തിന്റെ ഭവനത്തില്‍ സഞ്ചരിക്കുന്നു. നവപഞ്ചമ യോഗം കാരണം, നിങ്ങളുടെ കുടുംബത്തില്‍ ചില ശുഭകരമായ കാര്യങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ഭാര്യയില്‍ നിന്ന് സഹായം ലഭിക്കും. ഈ സമയം നിങ്ങളുടെ ജോലിക്കും നല്ലതാണ്.
നിങ്ങള്‍ക്ക് ജോലിയില്‍ വിജയവും എല്ലായിടത്തുനിന്നും പ്രശംസയും ലഭിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ സഹകരണവും ഈ സമയം പ്രതീക്ഷിക്കാം. ഈ സമയത്ത്, ആദ്ധ്യാത്മിക പരിശീലനം ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് വിജയിം ലഭിക്കുന്നതായി കാണുന്നു.

മിഥുനം
ഈ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ കാലയളവില്‍ പെട്ടെന്നുള്ള ധനലാഭത്തിനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന്റെ സൂചനകളുമുണ്ട്. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിക്കും. ജോലിയിലും മത്സരങ്ങളിലും നിങ്ങള്‍ മുന്നേറും. ദാമ്പത്യജീവിതവും കുടുംബജീവിതവും മികച്ചതായിരിക്കും. പുതിയ ബന്ധങ്ങള്‍ ഉണ്ടാകുകയും അതില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇപ്പോള്‍ ശുക്രന്റെ സംക്രമം പത്താം ഭാവത്തില്‍ ആയിരിക്കും. ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ ചില പ്രവൃത്തികള്‍ പുനരാരംഭിക്കാനാകും. ഈ സമയത്ത്, നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ചില ജോലികള്‍ക്കായി നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനും കഴിയും. ശുക്രന്റെ കൃപയാല്‍, ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

കുംഭം
കുംഭം രാശിയുടെ അധിപനായ ശനി, ശുക്രന്റെ സുഹൃത്താണ്. ഇപ്പോള്‍ ശുക്രന് നിങ്ങളുടെ അഞ്ചാം ഭാവത്തിലൂടെ സഞ്ചരിക്കും. ഈ നവപഞ്ചം രാജയോഗം മൂലം സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കാനിടയുണ്ട്. ഈ സമയത്ത് നിങ്ങളുടെ പ്രണയ പങ്കാളിയുമായി ഇടപഴകാന്‍ നിങ്ങള്‍ക്ക് ധാരാളം സമയം ലഭിക്കും.
ഈ സമയത്ത് നിങ്ങളുടെ ലൈംഗികാഭിലാഷം അതിന്റെ ഉച്ചസ്ഥായിയിലെത്തും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ നല്ല സമയം ആസ്വദിക്കാന്‍ പോകുകയാണ്. വനിതാ വ്യവസായികള്‍ക്ക് ഈ സമയം സമ്പൂര്‍ണ സാമ്പത്തിക വളര്‍ച്ച ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

