Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശുക്രന്റെ അസ്തമയം ചിങ്ങത്തില്: വരുന്ന 16 ദിനം അതിസങ്കീര്‍ണം 12 നക്ഷത്രക്കാര്‍ക്ക്
ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് ജീവിതത്തില്‍ പല മേഖലകളിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഇതില്‍ തന്നെ ജ്യോതിഷ പ്രകാരം അശുഭഫലങ്ങളും ശുഭഫലങ്ങളും ഉണ്ടാവുന്നുണ്ട്. ഇത് ഓരോ രാശിക്കാരുടേയും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശുക്രന്റെ മാറ്റമാണ് ഇതില്‍ അനുകൂല ഫലങ്ങള്‍ നല്കുന്ന ഒന്നാണ്. എന്നാല്‍ എപ്പോഴും അനുകൂല ഫലങ്ങള്‍ മാത്രം ശുക്രന് പ്രദാനം ചെയ്യണം എന്നില്ല. വേദജ്യോതിഷമനുസരിച്ച് ശുക്രന് ഓഗസ്റ്റ് 3-ന് ചിങ്ങം രാശിയില്‍ അസ്തമിക്കുന്നു.
ഇതിന്റെ ഫലമായി നിങ്ങളില്‍ ചില നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടം ജീവിതത്തില്‍ ഉണ്ടാവും. എന്നാല്‍ 27 നക്ഷത്രക്കാരില്‍ 12 നക്ഷത്രക്കാര്‍ അല്പം കരുതലോടെ ഇരിക്കേണ്ട സമയമാണ് ഓഗസ്റ്റ് 3 മുതല്‍ ആരംഭിക്കുന്ന 16 ദിവസം. ശുക്രന് സൂര്യനോട് അടുത്ത് വരുന്ന സാഹചര്യമാണ് ശുക്രന്റെ അസ്തമയം. ഈ സാഹചര്യത്തില്‍ ശുക്രന് ബലഹീനനാവുന്നു. അവരുടെ ശക്തി നഷ്ടപ്പെടുകയും ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന് അവരുടെ നാലാം ഭാവത്തിലാണ് അസ്തമിക്കുന്നത്. ഇത് പ്രതികൂലമായ നിരവധി മാറ്റങ്ങള്‍ ഇവരില്‍ കൊണ്ട് വരുന്നു. പലപ്പോഴും വീട്, വാഹനം, വിവാഹം, ദാമ്പത്യം എന്നിവയില്‍ എല്ലാം തന്നെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. പലപ്പോഴും അനുകൂലമല്ലാത്ത പല സാഹചര്യങ്ങളിലൂടേയും ഈ മൂന്ന് നക്ഷത്രക്കാരും കടന്നു പോവേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതിയിലെ ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. വീട്ടില്‍ തര്‍ക്കങ്ങളും പ്രയാസങ്ങളും വര്‍ദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ശുക്രന് അസ്തമിക്കുന്നത്. ഇവരുടെ വീട്, യാത്ര, ആശയവിനിമയം എന്നിവയെയാണ് ശുക്രന്റെ അസ്തമയം പ്രതിസന്ധിയിലാക്കുന്നത്. പലപ്പോഴും നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മത്സരപ്പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും നേരിടേണ്ടി വരുന്നു. ശത്രുക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശക്തി അവര്‍ക്കുണ്ടാവുന്നു. ഏത് കാര്യത്തിലും മാതാപിതാക്കളെ ആശ്രയിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ അസ്തമയം സംഭവിക്കുന്നത് ലഗ്നത്തിലാണ്. പലപ്പോഴും മതാപിതാക്കളുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരാം. ധനനഷ്ടവും മനസമാധാനക്കേടും നിങ്ങളെ ബാധിക്കുന്നു. ജീവിതത്തില്‍ ധാരാളം ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കുന്ന അവസ്ഥയായത് കൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നിക്ഷേപം അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന് അസ്തമിക്കുന്നത് പന്ത്രണ്ടാം ഭാവത്തിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ധനനഷ്ടവും ജോലിയില്‍ അസ്വാരസ്യങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ മാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കണം. എല്ലാ തരത്തിലും നിങ്ങള്‍ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ചിങ്ങക്കൂറിലെ മൂന്ന് നക്ഷത്രക്കാരും ശുക്രന്റെ അസ്തമയ സമയം അല്പം കൂടുതല്‍ കരുതലോടെ ഇരിക്കേണ്ടതാണ്.



Click it and Unblock the Notifications

