Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ചിങ്ങത്തില് ശുക്രന്റെ അസ്തമയം; 3 രാശിക്ക് കൈനിറയെ സൗഭാഗ്യം, രാജയോഗജീവിതം
എല്ലാ ഗ്രഹങ്ങളും ഒരു കാലഘട്ടത്തിന് ശേഷം അവയുടെ സഞ്ചാരപാത മാറ്റുന്നു. ഇത് എല്ലാ രാശിചിഹ്നങ്ങളെയും അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നു. ശുക്രന് ഈ സമയം ചിങ്ങം രാശിയില് അസ്തമിക്കാന് പോകുന്നു. ശുക്രന്റെ എല്ലാ ഫലങ്ങളും ജ്യോതിഷത്തില് വിശദമായി വിവരിച്ചിട്ടുണ്ട്. ആകര്ഷണം, ഐശ്വര്യം, ഭാഗ്യം, സമ്പത്ത്, സ്നേഹം, തേജസ്സ് എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കുന്നു. ഓഗസ്റ്റ് 03 ന് ശുക്രന് ചിങ്ങത്തില് അസ്തമിക്കുന്നു. ഇത് എല്ലാ രാശിക്കാരെയും വ്യത്യസ്ത രീതികളില് ബാധിക്കും.
ശുക്രന്റെ അസ്തമയം നല്ലതായി കണക്കാക്കുന്നില്ലെങ്കിലും, ഈ കാലഘട്ടത്തില് പരമാവധി നേട്ടങ്ങള് ലഭിക്കാന് പോകുന്ന 3 രാശിക്കാരുണ്ട്. ആരുടെ ജാതകത്തിലാണോ ശുക്രന് ഉന്നതസ്ഥാനത്ത് നില്ക്കുന്നത് ആ ആളുകള്ക്ക് ജീവിതത്തില് പ്രത്യേക നേട്ടങ്ങള് ലഭിക്കും. ഏതൊക്കെ രാശിക്കാര്ക്കാണ് ശുക്രന്റെ അസ്തമന കാലത്ത് നേട്ടങ്ങള് ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്ക്ക് ശുക്രന്റെ അസ്തമയത്തില് നിന്ന് നേട്ടങ്ങള് ലഭിക്കും. ഈ സമയത്ത് കുടുംബത്തില് സമാധാനം വര്ധിക്കും. ജോലി മേഖലകളില് നേട്ടങ്ങള് ലഭിക്കും. ഇതോടൊപ്പം പ്രണയവും ആകര്ഷണവും വര്ദ്ധിക്കും. സാമ്പത്തിക പ്രശ്നങ്ങളും ഈ കാലയളവില് ഇല്ലാതാകും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം ശക്തമാകും.
കര്ക്കടകം
കര്ക്കടക രാശിക്കാര്ക്ക് ശുക്രന് അസ്തമിക്കുന്നതിന്റെ ഐശ്വര്യം ലഭിക്കും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വളരെയധികം വര്ധിക്കുന്നതിന്റെ സൂചനകളും കാണാനാകും. ഇതോടൊപ്പം മുന്കാലങ്ങളില് നടത്തിയ നിക്ഷേപത്തില് നിന്നും ലാഭം ലഭിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള് ഉണ്ടായേക്കാം. എന്നാല് മുന്കരുതലുകള് എടുത്താല് ഈ പ്രശ്നങ്ങള് ഒഴിവാക്കാനാകും.

വൃശ്ചികം
വൃശ്ചിക രാശിയില് ശുക്രന്റെ സംക്രമണം നല്ല ഫലങ്ങള് നല്കും. ശുക്രന്റെ അസ്തമയ കാലഘട്ടത്തില് നിങ്ങള്ക്ക് ഭൗതിക സുഖങ്ങള് ലഭിക്കും. സാമ്പത്തിക സ്ഥിതിയില് ശക്തി ഉണ്ടാകും. വിവാഹത്തിന് അനുയോജ്യമായ പങ്കാളിയെ തേടുന്നവര്ക്ക് ഈ കാലയളവില് വിജയം നേടാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
ശുക്രനെ പ്രീതിപ്പെടുത്താന്
ജ്യോതിഷത്തില് ശുക്രന് ശാരീരിക സുഖങ്ങളുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ ഗ്രഹത്തിന്റെ സഹായത്താല് ഒരു വ്യക്തിക്ക് സമൂഹത്തില് പ്രശസ്തിയും സമ്പത്തും കൈവരുന്നു. ജ്യോതിഷ പ്രകാരം, ജാതകത്തില് ശുക്രന് ശക്തമായ സ്ഥാനത്ത് നില്ക്കുന്ന ഏതൊരു വ്യക്തിക്കും ശാരീരിക സുഖങ്ങള് കൈവരുന്നു. ഇത്തരക്കാര്ക്ക് സമൂഹത്തില് വലിയ ബഹുമാനം ലഭിക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില് ശുക്രന് ബലഹീനമായ സ്ഥാനത്ത് ആണെങ്കില്, ഈ പ്രത്യേക നടപടികളുടെ സഹായത്തോടെ ശുക്രനെ ശക്തിപ്പെടുത്താന് കഴിയും.
ജാതകത്തിലെ ശുക്രനെ ബലപ്പെടുത്താന് പാല്, തൈര്, നെയ്യ്, അരി, പഞ്ചസാര എന്നിവ ഭക്ഷണത്തില് കഴിക്കണം. രത്ന ശാസ്ത്ര പ്രകാരം ശുക്രനെ ബലപ്പെടുത്താന് വജ്രം ധരിക്കണം. ശുക്രനെ ബലപ്പെടുത്താന് വെള്ള വസ്ത്രം ധരിച്ച് വെള്ളിയാഴ്ച 5, 11 അല്ലെങ്കില് 21 തവണ ഓം ദ്രാന് ദ്രിന് ദൗന് സഃ ശുക്രായൈ നമഃ എന്ന മന്ത്രം ജപിക്കണം. ശുക്രനെ ബലപ്പെടുത്താന് 21 അല്ലെങ്കില് 31 വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കണം. ലക്ഷ്മി ദേവി ഇതില് പ്രസാദിക്കുകയും സമ്പത്തും ഐശ്വര്യവും നല്കുകയും ചെയ്യുന്നു. ശുക്രനെ ബലപ്പെടുത്താന് വെള്ളവസ്ത്രം, അരി, പാല്, തൈര്, നെയ്യ്, പഞ്ചസാര, കര്പ്പൂരം തുടങ്ങിയ വസ്തുക്കള് ദാനം ചെയ്യുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
