Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ശുക്രന് ചിങ്ങത്തില് അസ്തമിക്കുന്നു; 12 രാശിക്കും ഈ സമയം ശുക്രന് നല്‍കും ഫലങ്ങള്‍
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥിതി, ഉദയം, മാറ്റം എന്നിവയെല്ലാം എല്ലാ രാശിക്കാര്‍ക്കും വളരെ പ്രാധാന്യമുള്ളതാണ്. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് സെപ്റ്റംബറില്‍ സൂര്യന് ഉള്‍പ്പെടെ നിരവധി ഗ്രഹങ്ങള്‍ രാശിചക്രം മാറ്റും. ഈ ക്രമത്തില്‍, ശുക്രന് സെപ്റ്റംബര്‍ 15ന് അസ്തമിക്കാന്‍ പോകുന്നു. സെപ്റ്റംബര്‍ 15ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2:29 ന് ശുക്രന് ചിങ്ങത്തില് അസ്തമിക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 24 ന് കന്നി രാശിയില്‍ പ്രവേശിക്കും.
സന്തോഷം, സമൃദ്ധി, ഐശ്വര്യം, മഹത്വം, ആഡംബരം, സ്നേഹം, പ്രണയം എന്നിവയ്ക്ക് ഉത്തരവാദിയായ ഗ്രഹമായി ശുക്രനെ കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശുക്രന്റെ അസ്തമയം മൂലം 12 രാശിക്കാരുടെയും ജീവിതത്തില്‍ അതിന്റെ പ്രതിഫലനം കാണാന്‍ സാധിക്കും. ശുക്രന് അസ്തമിക്കുന്ന കാലഘട്ടത്തില്‍ 12 രാശിക്കും എന്തൊക്കെ ഫലങ്ങളാണ് കൈവരുന്നത് എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
ഈ മാസം ശുക്രന്റെ സ്ഥാനം നിങ്ങളെ കുടുംബ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കും. സന്തോഷവും സമ്പത്തും വര്‍ദ്ധിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും കൈവരും.

ഇടവം
ഈ സമയം നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം പുറത്ത് പോകുന്നതിന് യോഗമുണ്ട്. ഇടവം രാശിക്കാര്‍ തങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തിനായി പരമാവധി ശ്രമിക്കുന്നതായി കാണാനാകും.

മിഥുനം
ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിന് നിങ്ങള്‍ പണം ചിലവാകും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ വികാരങ്ങള്‍ അവര്‍ മനസ്സിലാക്കും.

കര്‍ക്കടകം
ശുക്രന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. അനാവശ്യ പണച്ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം പഴയതുപോലെ തന്നെ നിലനില്ക്കും. പ്രണയിതാക്കള്‍ക്ക് തങ്ങളുടെ പങ്കാളിക്കായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഈ കാലയളവില്‍ തനിച്ചായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. സമ്പത്തിനും സുഖസൗകര്യങ്ങള്‍ക്കും കുറച്ച് കുറവുണ്ടാകും. യാത്രകള്‍ നിങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. പ്രണയ ബന്ധങ്ങളും തകരാറിലായേക്കാം. പ്രണയബന്ധങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും.

കന്നി
പുതിയ ആളുകളുടെ കൂട്ടുകെട്ട് ലഭിക്കും. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ബലത്തില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായി എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാം. അവിവാഹിതരായ ആളുകള്‍ക്ക് ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയും.

തുലാം
ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ തീരുമാനങ്ങള്‍ എല്ലായിടത്തും വിലമതിക്കും. ആളുകള്‍ നിങ്ങളെ പ്രശംസിക്കും. സൗകര്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. തൊഴിലന്വേഷകര്‍ക്കും പ്രൊഫഷണലുകള്‍ക്കും പല സ്ഥലങ്ങളില്‍ നിന്നും മികച്ച ഓഫറുകള്‍ ലഭിക്കും. ഈ കാലയളവില്‍ സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.

വൃശ്ചികം
ജീവിതത്തില്‍ ആഡംബരത്തിന് ഒരു കുറവും ഉണ്ടാകില്ല. ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. സന്തോഷവും സമ്പത്തും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കരുത്, പങ്കാളിയുടെ അഭിപ്രായത്തിന് അനുസരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത്.

ധനു
ബന്ധങ്ങളില്‍ പുതിയ തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകും. ദാമ്പത്യ ജീവിതം സാധാരണ നിലയിലായിരിക്കും. ഈ കാലയളവില്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തും. നിങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകും.

മകരം
മകരം രാശിക്കാര്‍ക്ക് വരാനിരിക്കുന്ന കാലഘട്ടം വളരെ അനുകൂലമായിരിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ റൊമാന്റിക് ആയിരിക്കും. പണം വരും. നിങ്ങളുടെ ആഡംബര ജീവിതം നന്നായി നടക്കും.

കുംഭം
അവിവാഹിതര്‍ക്ക് ഈ കാലയളവില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ജീവിതത്തില്‍ എല്ലാം പുതിയതായി തോന്നും. പ്രണയകാര്യങ്ങളില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തില്‍, പ്രണയവും കരിയറും തമ്മില്‍ സന്തുലിതാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിക്കുക.

മീനം
സുഖസൗകര്യങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാം. ദമ്പതികള്‍ക്ക് ഈ കാലഘട്ടം വളരെ നല്ലതായിരിക്കും. നിങ്ങള്‍ തമ്മിലുള്ള ബന്ധം മുമ്പത്തേക്കാള്‍ ദൃഢമാകും.



Click it and Unblock the Notifications
