Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ശുക്രനും ശനിയും കനിയും; നവംബര്‍ മുതല്‍ രാജയോഗം ഈ 5 രാശിക്ക്, കണ്ണുതള്ളുന്ന കാര്യം സംഭവിക്കും
ജ്യോതിഷ പ്രകാരം നവംബര്‍ വളരെ പ്രധാനപ്പെട്ട മാസമാണ്. നവംബറില്‍ ശനി, രാഹു-കേതു, ശുക്രന് തുടങ്ങിയ പ്രധാനപ്പെട്ട ഗ്രഹങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. രാഹു-കേതു ക്രൂരഗ്രഹങ്ങള്‍ ഒക്ടോബര്‍ 30ന് രാശി മാറും. ഇതിനുശേഷം, സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രന്റെ സംക്രമണത്തോടെയാണ് നവംബര്‍ മാസം ആരംഭിക്കുന്നത്. ഇതിനുശേഷം നവംബര്‍ 4ന് ശനി നേരിട്ട് നീങ്ങിത്തുടങ്ങും.
ഈ സുപ്രധാന ഗ്രഹങ്ങളുടെ സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ ഈ സംക്രമണം വളരെ ശുഭകരമാണ്. ഈ രാശിക്കാര്‍ ഈ സമയം സമ്പത്ത് നേടുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യും. നവംബര്‍ മാസത്തില്‍ ശുക്രന്റെയും ശനിയുടെയും മാറ്റം ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കുമെന്ന് നമുക്ക് നോക്കാം.

മേടം
നവംബര്‍ മാസം മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. ബിസിനസുകാര്‍ക്ക് സമയം നല്ലതാണ്. നിങ്ങള്‍ക്ക് ബിസിനസ്സില്‍ ലാഭം ലഭിക്കും. ജീവിതത്തില്‍ ചില വലിയ മാറ്റങ്ങളും വരാന്‍ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ചില കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചേക്കാം. പല വഴിക്കുനിന്നും പണം വരും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും. നിങ്ങളുടെ കരിയറില്‍ വിജയം നേടാനാകും. മൊത്തത്തില്‍ ഈ കാലം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ കൊണ്ടുവരും.
ഇടവം
നവംബര്‍ മാസം ഇടവം രാശിക്കാര്‍ക്ക് ഭാഗ്യം നല്കുന്നു. ജീവിതത്തില്‍ പല പ്രധാന വഴിത്തിരിവുകളും ഈ കാലയളവില്‍ ഉണ്ടായേക്കാം. നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കാന്‍ തുടങ്ങും. മാനസിക സന്തോഷം ലഭിക്കും. ധനവരവ് നല്ലതായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. കിട്ടാതെ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടാന്‍ തുടങ്ങും. ഭൗതിക സുഖങ്ങള്‍ക്കായി പണം ചെലവഴിക്കാനാകും. ചില ആഢംബര വസ്തുക്കള്‍ ഈ സമയം നിങ്ങള്‍ക്ക് വാങ്ങാനാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
കന്നി
കന്നി രാശിക്കാര്‍ക്ക് നവംബര്‍ മാസം നല്ല ഫലങ്ങള്‍ നല്‍കും. പല നല്ല അനുഭവങ്ങളും ഈ സമയം നിങ്ങള്‍ക്കുണ്ടാകും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പല സ്രോതസ്സുകളില്‍ നിന്നായി പണം വരും. വരുമാനം വര്‍ധിക്കും. ജോലിയില്‍ നിങ്ങളുടെ സ്ഥാനം മെച്ചപ്പെടും. മറ്റുള്ളവരെ നയിക്കാന്‍ അവസരമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രകള്‍ക്ക് അവസരമുണ്ടാകും. വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. കുടുംബബന്ധം മെച്ചപ്പെടും. ജീവിത നിലവാരം മെച്ചപ്പെടും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ജീവിതത്തില്‍ സന്തോഷം നിലനില്ക്കും.
കുംഭം
നവംബര്‍ മാസം കുംഭം രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ സമ്മാനിക്കുന്നു. നിങ്ങളുടെ ഭാഗ്യത്തിന്റെ വാതില്‍ തുറക്കും. ഭാഗ്യകടാക്ഷത്താല്‍ നിരവധി നേട്ടങ്ങള്‍ ജീവിതത്തിന്റെ പല മേഖലകളില്‍ നിന്നായി നിങ്ങള്‍ക്ക് ലഭിക്കും. അപ്രതീക്ഷിതമായി പണം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. എല്ലാവരുമായും നിങ്ങള്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കും. സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷം ഉണ്ടാകും. കരിയറില്‍ വിജയങ്ങള്‍ കീഴടക്കാനാകും.
മീനം
ശുക്രന്റെ സംക്രമണം മീനം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. അപ്രതീക്ഷിതമായി ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവൃത്തികള്‍ക്ക് അഭിനന്ദനം ലഭിക്കും. കരിയറില്‍ വിജയം ലഭിക്കും. എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. നിങ്ങളുടെ പ്രവര്‍ത്തന ശൈലി മെച്ചപ്പെടും. ബിസിനസുകാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയും. നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
