Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
അറിവും ബുദ്ധിയും വികസിക്കും, ഗണേശകൃപയാല് ഇന്ന് ഭാഗ്യനേട്ടം കൈവരുന്ന 5 രാശിക്കാര്‍
ഫെബ്രുവരി 14 ബുധനാഴ്ച ചന്ദ്രന് മേടത്തിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ, ഇന്ന് മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസമാണ്. ഈ തീയതി വസന്ത പഞ്ചമി എന്നറിയപ്പെടുന്നു. അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവതയായ സരസ്വതി ദേവി ഈ ദിവസത്തിലാണ് അവതരിച്ചത് എന്നാണ് വിശ്വാസം. വസന്ത പഞ്ചമി നാളില്‍ രവിയോഗം, ശുക്ലയോഗം, രേവതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം രൂപം കൊള്ളുന്നു.
ജ്യോതിഷ പ്രകാരം, 5 രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുഭഫലം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. നിങ്ങളുടെ അറിവും ബുദ്ധിയും വികസിക്കും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടുകയും ഗണപതിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഫെബ്രുവരി 14 ന് ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ഫെബ്രുവരി 14 മേടം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. മേടം രാശിക്കാര്‍ തങ്ങളുടെ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ദൃഢനിശ്ചയം കാണിക്കും. വസന്ത പഞ്ചമിയുടെ അവസരത്തില്‍, കരിയര്‍ പുരോഗതിയുടെ പുതിയ പാതകള്‍ സൃഷ്ടിക്കപ്പെടും. അത് നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. പരിചയസമ്പന്നനായ ഒരു വ്യക്തിയുടെ ഉപദേശത്തില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പണവുമായി ബന്ധപ്പെട്ട നിരവധി അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും സമ്പത്ത് വിവേകപൂര്‍വ്വം ചെലവഴിക്കുകയും ചെയ്യും. നിങ്ങളുടെ ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
പ്രതിവിധി: ഭാഗ്യം വര്‍ധിപ്പിക്കാന്‍ ഗണപതിക്ക് പാലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ സമര്‍പ്പിച്ച് ഗണേശ ചാലിസ ചൊല്ലുക.
ചിങ്ങം
ഫെബ്രുവരി 14 ചിങ്ങം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും, പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. ഗണേശ ഭഗവാന്റെ കൃപയാല്‍, ബിസിനസ്സില്‍ പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. തീര്‍പ്പാക്കാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ നിങ്ങള്‍ക്ക് നാളെ ഒരു പുതിയ ജോലി ലഭിക്കും, അത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കും. വാലന്റൈന്‍സ് ഡേ ആയതിനാല്‍, പ്രണയ ജീവിതത്തിലുള്ള ആളുകള്‍ക്ക് ഇന്ന് വളരെ സന്തോഷമായിരിക്കും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയറും നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
തുലാം
ഫെബ്രുവരി 14 തുലാം രാശിക്കാര്‍ക്ക് ഗുണകരമാണ്. തുലാം രാശിക്കാരുടെ ഭാഗ്യം വര്‍ദ്ധിക്കും, നല്ല ഊര്‍ജ്ജവും ഉത്സാഹവും നിങ്ങള്‍ കാണും. നിങ്ങളുടെ പ്രതിരോധശേഷി ശക്തമാവുകയും നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കുകയും ചെയ്യും. ബിസിനസ്സ് വളര്‍ച്ചയ്ക്കായി പുതിയ ആശയങ്ങള്‍ നിങ്ങളുടെ മനസ്സില്‍ വരും, നിങ്ങള്‍ അവ നടപ്പിലാക്കുകയും ചെയ്യും. നിങ്ങള്‍ ഭൂമിയില്‍ പണം നിക്ഷേപിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക.
മകരം
ഫെബ്രുവരി 14 മകരം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. മകരം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ ഒരു സ്രോതസ്സില്‍ നിന്ന് പെട്ടെന്നുള്ള ലാഭത്തിന് സാധ്യതയുണ്ട്, ആരുടെയെങ്കിലും മാര്‍ഗനിര്‍ദേശത്താല്‍ കരിയറില്‍ വിജയം ലഭിക്കും. നിങ്ങള്‍ ജോലി അന്വേഷിക്കുകയാണെങ്കിലോ ജോലി മാറ്റാന്‍ ആഗ്രഹിക്കുകയാണെങ്കിലോ, ഇന്ന് നിങ്ങള്‍ക്ക് ചില മികച്ച അവസരങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ നാളെ പ്രണയദിനത്തില്‍ ആരോടെങ്കിലും വിവാഹാഭ്യര്‍ത്ഥന നടത്തിയാല്‍, ഒരു നല്ല ബന്ധം സ്ഥാപിക്കാനാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം മൂലം വ്യാപാരികളും ബിസിനസ്സ് ചെയ്യുന്നവരും ഇന്ന് സന്തുഷ്ടരായിരിക്കും, നിങ്ങള്‍ തയ്യാറാക്കിയ പദ്ധതികളും വിജയിക്കും. മാതാപിതാക്കളുമായും മറ്റ് കുടുംബാംഗങ്ങളുമായും ഉള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
ദോഷപരിഹാരം: ബുദ്ധിശക്തിയുടെ വികാസത്തിനായി ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുക, ഗണേശ ചാലിസ പാരായണം ചെയ്യുക.
മീനം
ഫെബ്രുവരി 14 മീനരാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മീനരാശിക്കാര്‍ക്ക് വിദേശ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം, ഗണപതിയുടെ കൃപയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഠിനാധ്വാനത്തിലൂടെ പണം സമ്പാദിക്കാനാകും. വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴികള്‍ തെളിയും, വിദേശത്ത് വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. വസ്തു വാങ്ങണമെന്ന ആഗ്രഹം ഉണ്ടെങ്കില്‍ അത് സഫലമാകും. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ ബന്ധത്തില്‍ ഒരു പുതിയ വഴിത്തിരിവ് കണ്ടേക്കാം.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications