Latest Updates
-
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം
ശുഭയോഗങ്ങളുടെ ശക്തമായ സ്വാധീനം, അത്ഭുത നേട്ടങ്ങള്‍; ഇന്ന് ഭാഗ്യകടാക്ഷം നേടുന്ന 5 രാശി
നവംബര്‍ 30 വ്യാഴാഴ്ച ചന്ദ്രന് മിഥുന രാശിയിലേക്ക് സംക്രമിച്ചു. കൂടാതെ, ഇന്ന് ഭൗതിക സുഖങ്ങളുടെ അധിപനായ ശുക്രന് തുലാം രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. തുലാം ശുക്രന്റെ മൂല ത്രികോണ രാശിയാണ്. ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ തൃതീയ തിഥിയാണ്. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധിയോഗം, ശുഭയോഗം, ശുക്ലയോഗം, പുണര്‍തം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നതിനാല്‍ വ്യാഴാഴ്ചയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
ജ്യോതിഷം അനുസരിച്ച് വ്യാഴാഴ്ച രൂപപ്പെടുന്ന ഈ ശുഭകരമായ യോഗത്തില്‍ നിന്ന് അഞ്ച് രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും. ഈ രാശിക്കാര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ സ്വാധീനം ഉണ്ടാകും, വ്യാഴത്തിന്റെ സ്വാധീനത്താല്‍ അറിവും വര്‍ദ്ധിക്കും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. നവംബര്‍ 30 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

ഇടവം
നവംബര്‍ 30-ാം തീയതി ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ യോഗാനുഭവങ്ങളുടെ ഗുണം ലഭിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ചില വിലപിടിപ്പുള്ള വസ്തുക്കളോ സ്വത്തോ സമ്പാദിക്കാനാകും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, മഹാവിഷ്ണുവിന്റെ അനുഗ്രഹം നിലനില്ക്കുകയും ഭാവിയില്‍ ലാഭകരമായ അവസരങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും. ജോലിയുള്ളവര്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ജോലി ലഭിക്കും. ശുക്രന്റെ സ്വാധീനം നിമിത്തം ഇന്ന് ശുഭഫലങ്ങള്‍ കൈവരും, സന്താനങ്ങളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും. വ്യാഴത്തിന്റെ അനുകൂല സ്വാധീനം കാരണം, നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും.
ദോഷപരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, വ്യാഴാഴ്ച വൈകുന്നേരം ഒരു മഞ്ഞ തുണിയില്‍ ഒരു നാണയം, ശര്‍ക്കര, ഏഴ് മഞ്ഞള്‍ കഷണങ്ങള്‍ എന്നിവ കെട്ടി വെള്ളത്തില്‍ എറിയുകയും തുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുകയും ചെയ്യുക.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് നവംബര്‍ 30 ശുക്ലയോഗം നിമിത്തം മഹത്തായ ദിവസമായിരിക്കും. കര്‍ക്കടക രാശിക്കാരുടെ മനസ്സിലെ ചില ആഗ്രഹങ്ങള്‍ സഫലമാകും. ശുക്രന്റെ സ്വാധീനം മൂലം ധനലാഭത്തിന് സാധ്യതയുണ്ട്, വളരെക്കാലമായി നിങ്ങള്‍ ആഗ്രഹിച്ചതെല്ലാം ആഗ്രഹിച്ചതെല്ലാം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. രാഷ്ട്രീയരംഗത്തും നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും, നിങ്ങളുടെ എതിരാളികള്‍ പരാജയപ്പെടും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലിസ്ഥലത്ത് ചില പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയും ലഭിക്കും. ചില ശുഭകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.
പ്രതിവിധി: പണസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഒരു ആലില ഗംഗാജലത്തില്‍ കഴുകി സിന്ദൂരം കൊണ്ട് 'ഓം ശ്രീം ഹ്രീം ശ്രീം നമഃ' എന്ന മന്ത്രം എഴുതി പേഴ്സില്‍ സൂക്ഷിക്കുക. കൂടാതെ ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു വെള്ളി നാണയവും സൂക്ഷിക്കുക.
കന്നി
സര്‍വാര്‍ത്ത സിദ്ധിയോഗം ഉള്ളതിനാല്‍ നവംബര്‍ 30 കന്നിരാശിക്കാര്‍ക്ക് ശുഭകരമായ ദിവസമാണ്. കന്നിരാശിക്കാര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും സാമൂഹിക തലത്തില്‍ പൂര്‍ണ്ണമായും സജീവമാകുകയും ചെയ്യും. ഇത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുടെ ഉപദേശം ഉപയോഗപ്രദമാകും. നിങ്ങളുടെ ബിസിനസ്സില്‍ നല്ല പുരോഗതിയും ലാഭവും കൈവരും. നിങ്ങള്‍ ഒരു യാത്ര പോകുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാഴത്തിന്റെ സ്വാധീനത്താല്‍ അനുഭവവും ലഭിക്കും.
ദോഷപരിഹാരം: വ്യാഴാഴ്ച വാഴയെ പൂജിച്ച് നെയ്യ് വിളക്ക് കത്തിച്ച് ചടങ്ങ് നടത്തുക. ഇതോടൊപ്പം ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കുക. മഞ്ഞ നിറത്തിലുള്ള സാധനങ്ങള്‍ കഴിക്കുക.
തുലാം
നവംബര്‍ 30 തുലാം രാശിക്കാര്‍ക്ക് പുണര്‍തം നക്ഷത്രം ആയതിനാല്‍ ശുഭമാണ്. ശുക്രന് തുലാം രാശിയിലെ ആളുകളില്‍ ശുഭകരമായ സ്വാധീനം ചെലുത്തും. ശത്രുക്കളെ കീഴടക്കുന്നതില്‍ വിജയിക്കും. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്നും സഹോദരിമാരില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും അവരുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുകയും ചെയ്യും. കുടുംബാന്തരീക്ഷം മനോഹരമായി നിലനില്ക്കും. വ്യാഴത്തിന്റെ അനുകൂല സ്വാധീനത്താല്‍ നിങ്ങള്‍ വളരെക്കാലമായി നടത്തിക്കൊണ്ടിരുന്ന ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. ജോലിയുള്ള ആളുകള്‍ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് അഭിമുഖത്തിനായി വിളി വന്നേക്കാം. വൈകുന്നേരങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മംഗളകരമായ ചില ചടങ്ങുകളില്‍ പങ്കെടുക്കാനാകും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കി, ജോലിസ്ഥലത്ത് മഞ്ഞ നിറത്തിലുള്ള വസ്ത്രം ഉപയോഗിക്കുക. ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.
മകരം
മകരം രാശിക്കാര്‍ക്ക് നവംബര്‍ 30 അനുകൂലമായ ദിനമായിരിക്കും. മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുകൂല സ്വാധീനത്താല്‍ ഭാഗ്യമുണ്ടാകും. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനം ദൃശ്യമാകും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് പങ്കാളിത്തത്തിന്റെ പിന്തുണ ലഭിക്കും, ശുക്രന്റെ അനുകൂല സ്വാധീനത്താല്‍ കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷവും പിന്തുണയും ലഭിക്കും. നിങ്ങളുടെ പല ജോലികളും ഇന്ന് പൂര്‍ത്തിയാകും. ജോലിയുള്ള ആളുകള്‍ക്ക് ദിവസം മുഴുവന്‍ മികച്ചതാക്കും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇവ തിലകമായും പുരട്ടുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ബലപ്പെടുത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











