Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ശനിദേവന്റെ കടാക്ഷം തലവര മാറ്റും, ഇന്ന് വിജയഭാഗ്യം നേടുന്ന 5 രാശി
ജനുവരി 20 ശനിയാഴ്ച്ച ചന്ദ്രന് മേടരാശിക്ക് ശേഷം ഇടവ രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. ധനു രാശിയില്‍ ബുധനും ശുക്രനും കൂടിച്ചേരുന്നതിനാല്‍ ഇന്ന് ലക്ഷ്മീ നാരായണ യോഗവും ഉണ്ടാകുന്നു. കൂടാതെ ഇന്ന് പൗഷമാസത്തിലെ ശുക്ലപക്ഷത്തിന്റെ പത്താം തിയ്യതിയാണ്. ഈ ദിവസം ലക്ഷ്മീ നാരായണയോഗം, ശുക്ലയോഗം, കാര്‍ത്തിക നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു.
അതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തിപ്പെടും. ജനുവരി 20ന് ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ജനുവരി 20 ഇടവം രാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്.ഇടവം രാശിക്കാര്‍ക്ക് ശനിദേവന് മൂലം സാമ്പത്തിക നേട്ടമുണ്ടാകും, പൂര്‍ത്തീകരിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്ന ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. ജോലിക്കാര്‍ക്ക് ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ വളരെ സന്തുഷ്ടരായിരിക്കും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഇന്ന് വളരെ ലാഭകരമായ ദിവസമായിരിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വരുമാനം നേടാനും കഴിയും. കുടുംബജീവിതവും ദാമ്പത്യജീവിതവും നല്ലതായിരിക്കും. നിങ്ങളുടെ മനസ്സ് സന്തോഷകരമാകുകയും ജീവിതത്തില്‍ ആശ്വാസം ലഭിക്കുകയും ചെയ്യും.
ദോഷപരിഹാരം: ശനിദേവന് കടുകെണ്ണ സമര്‍പ്പിച്ച് രാവിലെയും വൈകുന്നേരവും 'ഓം ഐം ഹ്ലീം ശ്രീശനേശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുക.
കര്‍ക്കടകം
ജനുവരി 20 കര്‍ക്കടക രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. കര്‍ക്കടക രാശിയിലുള്ള ആളുകള്‍ക്ക് ഇന്ന് ഒരു നല്ല വാര്‍ത്ത ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് നിക്ഷേപത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കും. ശനിദേവന്റെ കൃപയാല്‍ നിങ്ങളുടെ പ്രവൃത്തികള്‍ കണ്ട് നിങ്ങളുടെ എതിരാളികള്‍ പോലും ആശ്ചര്യപ്പെടും. ജോലിയില്‍ നിങ്ങളുടെ പ്രോജക്റ്റുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും, ജോലിസ്ഥലത്ത് നിങ്ങള്‍ വളരെയധികം മുന്നേറും.
പ്രതിവിധി: തടസ്സങ്ങള്‍ മാറാന്‍ ആല് മരത്തില്‍ വെള്ളം ഒഴിച്ച് നാലുമുഖ വിളക്ക് തെളിയിക്കുക. കൂടാതെ ശനി ദേവന് കറുത്ത എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ശന് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
തുലാം
ജനുവരി 20 തുലാം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. തുലാം രാശിക്കാര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ആണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുവെങ്കില്‍, ഇന്ന് നിങ്ങളുടെ പ്രതിരോധശേഷി ശക്തമാകും, അതിനാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും ആരോഗ്യവാനായിരിക്കും. നിങ്ങളുടെ പ്രവര്‍ത്തന ശേഷിയും കഠിനാധ്വാനവും എല്ലായിടത്തും നിങ്ങള്‍ക്ക് നേട്ടം നല്‍കും. സമൂഹത്തിലെ വലിയ ആളുകളുമായുള്ള നിങ്ങളുടെ പരിചയവും വര്‍ദ്ധിക്കും.
പരിഹാരം: മാനസിക സമാധാനത്തിന് എല്ലാ ശനിയാഴ്ചയും മാവും കറുത്ത എള്ളും പഞ്ചസാരയും കലര്‍ത്തി ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്കി സേവിക്കുക.
ധനു
ജനുവരി 20 ധനു രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. ധനു രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകയാല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കും. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ കഴിയും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് അതിവേഗം അഭിവൃദ്ധിപ്പെടും, അതിനാല്‍ നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കും. ശനിദേവന്റെ അനുഗ്രഹത്തോടെ, നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനം ചെയ്യുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും, കൂടാതെ നിങ്ങള്‍ക്ക് ഏതെങ്കിലും വസ്തുവിലോ മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനുമാകും. നിങ്ങളുടെ പങ്കാളിയുമായി എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ പദ്ധതിയിടും, അത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ നിഴല്‍ കാണുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം വയ്ക്കുക.
കുംഭം
ജനുവരി 20 കുംഭം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കുംഭം രാശിക്കാര്‍ ഇന്ന് പണം സമ്പാദിക്കുന്നതിലും പണം ലാഭിക്കുന്നതിലും വിജയിക്കും. ശനിദേവന്റെ കൃപയാല്‍ ഇന്ന് നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയും പൂര്‍ണ്ണമായും വിജയിക്കും, അതുവഴി നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ മനസ്സില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്തെ ഓഫീസര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വീട്ടിലെ ചെറിയ കുട്ടികളുമായി നല്ല സമയം ചെലവഴിക്കും.
പരിഹാരം: വൈകുന്നേരം ശനിക്ഷേത്രത്തില്‍ കുറച്ച് കറുത്ത എള്ള്, മാവ്, പഞ്ചസാര എന്നിവ കലര്‍ത്തി ശനിദേവന്റെ പാദങ്ങളില്‍ വയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications