Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടം
മാഘ മാസത്തില്‍ വരുന്ന ഏകാദശിയാണ് ജയ ഏകാദശി. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ഭക്തര്‍ക്ക് ലഭിക്കുന്നു. ഹിന്ദുമതത്തിലെ പ്രധാനപ്പെട്ട ദിനങ്ങളില്‍ ഒന്നാണ് ഏകാദശി. ഈ ദിനം മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ്. വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നു.
ഇത്തവണ ഫെബ്രുവരി ഒന്നിന് ജയ ഏകാദശി ആഘോഷിക്കും. ഈ ദിവസം ശുഭകരമായ പല യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിന്റെ ശുഭഫലത്താല്‍ ജയ ഏകാദശിയില്‍ 3 രാശിക്കാര്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കും. ജയ ഏകാദശി നാളില്‍ ജീവിതത്തില്‍ സൗഭാഗ്യം ഇരട്ടിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ജയ ഏകാദശിയിലെ ശുഭയോഗങ്ങള്‍
ജയ ഏകാദശി നാളില്‍ നാല് യോഗങ്ങളാണ് രൂപപ്പെടുന്നത്. ഫെബ്രുവരി ഒന്നിന് ഗ്രഹങ്ങളില്‍നിന്നും രാശികളില്നിന്നും ഇന്ദ്രയോഗവും അമൃതയോഗവും ഉണ്ടാകും. വ്യാഴം മീന രാശിയില്‍ നില്ക്കുന്നതിനാല്, ഹന്‍സ് യോഗം എന്ന മഹാപുരുഷയോഗം രൂപം കൊള്ളും. അതോടൊപ്പം തിഥി, വാരം, നക്ഷത്രം എന്നിവയില്‍ നിന്ന് സര്‍വാര്‍ത്ത സിദ്ധി യോഗവും രൂപപ്പെടുന്നു. ഈ നാല് യോഗങ്ങളും ജയ ഏകാദശി വ്രതത്തിന്റെ പുണ്യം വര്‍ദ്ധിപ്പിക്കുന്നു. ഈ ദിവസം നിങ്ങള്‍ക്ക് ദാനധര്‍മ്മത്തിലൂടെ ഒരിക്കലും അവസാനിക്കാത്ത പുണ്യം ലഭിക്കും. ഈ പുണ്യദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തരുടെ എല്ലാത്തരം പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഏകാദശി വ്രതം മരണാനന്തര മോക്ഷം നേടിത്തരുമെന്നും വിശ്വാസമുണ്ട്.

മേടം
മേടം രാശിക്കാര്‍ക്ക് ഇത്തവണ ജയ ഏകാദശി അതിവിശിഷ്ടമായിരിക്കും. പണം ചെലവഴിക്കുമെങ്കിലും ചെലവഴിക്കുന്നതിനേക്കാള്‍ പലമടങ്ങ് സമ്പാദിക്കും. കുടുംബത്തിലും നല്ല അന്തരീക്ഷം ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം വളരെ നല്ലതായിരിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ കൈവരും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം തെളിയിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പണം സമ്പാദിക്കാന്‍ അവസരങ്ങള്‍ കൈവരും. ജോലി മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും. എന്തെങ്കിലും നിയമപരമായ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, അതില്‍ വിജയം ലഭിക്കും. പൂര്‍ത്തിയാകാത്ത ജോലികള്‍ മറ്റുള്ളവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കും. ബിസിനസുകാര്‍ക്കും ഈ കാലഘട്ടം അനുകൂലമാണ്.

തുലാം
ശുഭയോഗങ്ങളുടെ ഫലമായി ജയ ഏകാദശി തുലാം രാശിക്കാര്‍ക്കും അനുഗ്രഹമാണ്. ജീവിതപങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കും. നിങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്തമാകും. ബിസിനസ്സില്‍ പുരോഗതിയും ലാഭസാധ്യതയും കൈവരും. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാനാകും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവൃത്തികള്‍ അഭിനന്ദിക്കപ്പെടും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും.

ജയ ഏകാദശിയുടെ പ്രാധാന്യം
സനാതന ധര്‍മ്മത്തില്‍ ഏകാദശി വ്രതം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ക്ലേശങ്ങളും നീങ്ങുന്നു. ഭക്തരില്‍ മഹാവിഷ്ണുവിന്റെ കൃപ നിലനില്ക്കുന്നു. ഈ ജന്മത്തിലെയും മുന്‍ ജന്മങ്ങളിലെയും പാപങ്ങളെ നശിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ ദിവസമാണ് ജയ ഏകാദശി. ബ്രഹ്മത്യം, പൈശാചിക സ്വഭാവം തുടങ്ങിയ ഘോരപാപങ്ങളെ നശിപ്പിക്കാനും ഇതിന് കെല്പുണ്ട്. ജയ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് അനേകം യാഗത്തിന്റെ ഫലം ഭക്തന് ലഭിക്കും.

ആരാധനാക്രമം
ഈ ദിവസം രാവിലെ കുളികഴിഞ്ഞ് മഹാവിഷ്ണുവിന്റെ വിഗ്രഹം വച്ച് ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ഉരുവിട്ട് പഞ്ചാമൃതം കൊണ്ട് സ്നാനം ചെയ്യുക. നാളികേരം മുതലായവ സമര്‍പ്പിച്ച് കര്‍പ്പൂരം കൊണ്ട് ആരതി നടത്തുക. രാത്രിയില്‍ ഭഗവാനെ ഉണര്‍ന്നിരുന്ന് ആരാധിക്കുകയും ദ്വാദശി നാളില്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുക.



Click it and Unblock the Notifications
